ദൈവം മതി എന്നു പറയുമ്പോൾ പിന്നെ തുടരേണ്ടതുണ്ടോ !! സൺഡേ ശാലോം 27 വർഷങ്ങൾക്കു ശേഷം പ്രസിദ്ധീകരണം നിർത്തുന്നു.
സൺഡേ ശാലോം പത്രത്തിന്റെ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും ദുഃഖകരമായ വാർത്തയുമായി സൺഡേ ശാലോം പുതിയ ലക്കമെത്തുന്നു. ഇത് പത്രത്തിൻറെ അവസാന ലക്കമാണെന്ന് അറിയിപ്പോടെ പത്രത്തിന്റെ ചീഫ് എഡിറ്റർ ബെന്നി പുന്നത്തറ എഴുതിയ എഡിറ്റോറിയൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാൽനൂറ്റാണ്ടിനു മുമ്പ് കേരളസഭയുടെ മാധ്യമ മേഖല തികച്ചും ശുഷ്കമായിരുന്നപ്പോഴാണ് ഈ ഞായറാഴ്ച പത്രം ആരംഭം കൊണ്ടത്. സഭയുടേതെന്നു കരുതിയിരുന്ന പത്രം പോലും അന്യാധീനപ്പെട്ടുപോയ കാലം, സെക്കുലർ മാധ്യമങ്ങളുടെ സഭാ വാർത്തകളോടുള്ള തിരസ്കരണം, ഒരു രൂപതയിൽ നടക്കുന്ന നല്ല കാര്യങ്ങൾ മറ്റു […]












































































































































































































































































































































































