July 21, 2026

വിശുദ്ധ ബലിയർപ്പണം പ്രാർത്ഥനകളുടെ പ്രാർത്ഥനയാണ്

പഴയ നിയമകാലം മുതൽ ജനത ജീവിതത്തിൽ അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ ബലി അർപ്പിച്ചാണ് നന്ദി പറഞ്ഞിരുന്നത്. കായേനും, ആബേലും വിളവ് സമൃദ്ധമായപ്പോൾ ദൈവത്തിന് നന്ദി പറഞ്ഞത് ബലിയർപ്പിച്ചാണ്. നോഹ പെട്ടകത്തിൽ നിന്ന് ഇറങ്ങി കഴിഞ്ഞപ്പോൾ ബലിയർപ്പിച്ചാണ് ദൈവത്തെ മഹത്വപ്പെടുത്തിയത്. അബ്രഹാമും ആദിപിതാക്കന്മാരും പുതിയ ദേശത്തേക്ക് കടന്നു ചെല്ലുമ്പോൾ ബലിയർപ്പിച്ചാണ് ദൈവത്തോട് നന്ദി പറഞ്ഞിരുന്നത്. വിശുദ്ധ ബലിയർപ്പണം പ്രാർത്ഥനകളുടെ പ്രാർത്ഥനയാണ്. അതുമാത്രമല്ല പ്രാർത്ഥനകളുടെ വിവിധ തരംതിരിവുകളെ കുറിച്ച് നമ്മൾ ധ്യാനിക്കുമ്പോൾ നമുക്കറിയാം അനുരഞ്ജന പ്രാർത്ഥനകൾ, നന്ദി പ്രാർത്ഥനകൾ, യാചനാ പ്രാർത്ഥനകൾ, […]

എന്തുകൊണ്ട് അനുദിന ബലിയർപ്പണം ഒത്തിരിയേറെ പ്രാധാന്യമർഹിക്കുന്നു!!

അനുദിന വിശുദ്ധ ബലിയർപ്പണം മുടങ്ങുമ്പോൾ; പരിശുദ്ധ ത്രിത്വത്തിന് ലഭിക്കേണ്ട മഹത്വം, മാലാഖമാരുടെ ആനന്ദം, പാപികളുടെ മോചനം, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ ആശ്വാസം, സഭയുടെ ശക്തി, തൻ്റെ തന്നെ ഔഷധമാണ് ഒരു വ്യക്തി നഷ്ടപ്പെടുത്തുന്നത്. ഇതിനോട് അനുബന്ധിച്ച് ധ്യാനിക്കാൻ കഴിയുന്ന ഒരു സംഭവമുണ്ട് ആവിലായിലെ ജോൺ വി. ബലിയർപ്പിക്കാനുള്ള താല്പര്യക്കുറവോടുകൂടി ആശ്രമത്തിലേക്ക് വരുമ്പോൾ വഴിയിൽ ഈശോ തീർത്ഥാടകനായി പ്രത്യക്ഷപ്പെട്ടു. ഈശോയുടെ ശരീരത്തിലെ മുറിവുകളും, വിലാപിലെ മുറിവും കാണിച്ചിട്ട് അദ്ദേഹത്തോട് പറഞ്ഞു; എനിക്ക് മുറിവേറ്റപ്പോൾ നിനക്കിപ്പോൾ തോന്നുന്നതിൽ അധികം ക്ഷീണം […]

വിശുദ്ധ കുർബാന വിശുദ്ധീകരണത്തിന്റെ കൂദാശയാണ്

വിശുദ്ധ സിറിൽ പറയാറുണ്ട്; അഹങ്കാരം എന്ന വിഷം നിന്നിൽ നുരഞ്ഞു പൊങ്ങുന്നുണ്ടെങ്കിൽ ദിവ്യകാരുണ്യത്തിലേക്ക് തിരിയുക; വിശുദ്ധ അപ്പത്തിൽ തന്നെ തന്നെ എളിമപ്പെടുത്തി മറഞ്ഞിരിക്കുന്ന ദൈവം നിന്നെ താഴ്മ പഠിപ്പിക്കും. ആസക്തിയാകുന്ന മാലിന്യം നിന്നെ ദഹിപ്പിച്ചു കളയുന്നെങ്കില്‍ മാലാഖമാരുടെ ഉദ്യാന വിരുന്നിൽ പങ്കുകൊള്ളുക ക്രിസ്തുവിൻ്റെ കളങ്കമില്ലാത്ത ശരീരം നിന്നെ നിർമ്മലനും പരിശുദ്ധനുമാക്കി തീർക്കും. സ്വാർത്ഥതയും, ദുരാഗ്രഹവും നിന്നിൽ ഉഗ്രമായി വ്യാപിക്കുന്നെങ്കിൽ ദിവ്യകാരുണ്യ അപ്പം ഭക്ഷിക്കുക. അത് നിന്നെ മഹാമനസ്കനും, അത്യുദാരനുമാക്കും. ആത്മനിയന്ത്രണത്തിന് നിനക്ക് കഴിയുന്നില്ലെന്ന മനോവിഷമം ഉണ്ടെങ്കിൽ, ലോക […]

ദിവ്യബലി എന്തെന്ന് വിവരിച്ചു തരാമോ!!

വിശുദ്ധ പാദ്രേ പിയോയോട് ഒരാൾ ചോദിച്ചു, ദിവ്യബലി എന്തെന്ന് വിവരിച്ചു തരാമോ? അദ്ദേഹം ഉത്തരം പറഞ്ഞു. ഞാൻ അതിനെ എങ്ങനെ വിവരിക്കും!! യേശുവിനെ പോലെ തന്നെ വിശുദ്ധ കുർബാനയും അനന്തമാണ്. ഒരു മാലാഖയോട് ചോദിച്ച് നോക്കൂ!! കുർബാന എന്നാൽ എന്തെന്ന് അയാളും നിശ്ചയമായി മറുപടി പറയും. അത് എന്താണെന്ന് എനിക്കറിയാം… അത് എന്തിനുവേണ്ടി അർപ്പിക്കുന്നു എന്ന് എനിക്കറിയാം… എന്നാലും അതിൻ്റെ മൂല്യം എത്രയെന്ന് എനിക്കറിഞ്ഞുകൂടാ!!

അൾത്താരയിലെ പൂക്കൾ കരസ്ഥമാക്കാൻ വിശ്വാസികൾ മത്സരിച്ചപ്പോൾ!!

വിശുദ്ധ ആഗസ്റ്റിന്റെ കാലത്ത് വിശുദ്ധ കുർബാനയ്ക്കുശേഷം അൾത്താരയിൽ ഉപയോഗിച്ചിരുന്ന പൂവ് കരസ്ഥമാക്കുന്നതിന് വേണ്ടി വിശ്വാസികൾ മത്സരിച്ചിരുന്നു. അവർ അത് എടുത്തുകൊണ്ടുപോയി ഒരു തിരിശേഷിപ്പുപോലെ ഭക്തിപൂർവ്വം സൂക്ഷിച്ചിരുന്നു. വിശുദ്ധ ബലിയർപ്പണ സമയം മുഴുവനും യേശുവിനരികെ നിന്നിരുന്നത് കൊണ്ടാണ് അവർ ഇപ്രകാരം ചെയ്തിരുന്നത്. വിശുദ്ധ ജെയിൻ ഫ്രാൻസിസ് ഷന്താൾ യേശുവിന് പുതിയ പൂക്കൾ കൊണ്ടുവരുന്നതിൽ വളരെ ഉത്സുകയായിരുന്നു. സക്രാരിയുടെ മുൻപിൽ പൂക്കൾ വാടുവാൻ തുടങ്ങുമ്പോൾ അവൾ അത് എടുത്തുകൊണ്ടുപോയി അവളുടെ മുറിയിൽ ഉണ്ടായിരുന്ന കുരിശുരൂപത്തിന് ചുവട്ടിൽ വയ്ക്കുമായിരുന്നു.

ഈ ദേവാലയത്തിൽ എന്നും തിരുന്നാളാണ്

വിശുദ്ധ ജോസഫ് കൊത്തലങ്കോ വികാരിയായിരിക്കുന്ന ദേവാലയത്തിലേക്ക് ടൂറിനിലെ ആർച്ച് ബിഷപ്പ് യാത്രാ മദ്ധ്യേ സന്ദർശനത്തിനായി കടന്നുവന്നു. അൾത്താര മനോഹരമായ പൂക്കളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നത് കണ്ട് അദ്ദേഹം ചോദിച്ചു. ഇന്ന് ആരുടെ തിരുന്നാളാണാഘോഷിക്കുന്നത്? മറുപടിയായി വിശുദ്ധൻ പറഞ്ഞു, ഇന്ന് പ്രത്യേകമായി തിരുന്നാൾ ഒന്നുമില്ല എന്നാൽ ഈ പള്ളിയിൽ എന്നും തിരുന്നാൾ ദിവസമാണ്.

അൾത്താരയുടെ അരികിൽ വരാൻ ഭയപ്പെട്ട വിശുദ്ധ!!

വിശുദ്ധ ജമ്മ ഗൽഗാനി വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ ആയിട്ട് നിൽക്കുമ്പോൾ അൾത്താരയിൽ നിന്ന് കുറച്ച് മാറിയാണ് അവിടെ നിന്നിരുന്നത്. ബലിപീഠത്തിനോട് അടുത്ത് നിൽക്കുന്നതാണ് നല്ലതെന്ന് അവളുടെ സഹോദരിമാർ ഓർമ്മിപ്പിച്ചപ്പോൾ വിശുദ്ധ പറഞ്ഞു; അവളുടെ ഭക്തിപാരവശ്യവും, സ്നേഹവും, വിശ്വാസവും നിമിത്തം ഹൃദയത്തിൽ ഉയർന്ന കത്തി കൊണ്ടിരുന്ന സ്നേഹ ജ്വാല അവളുടെ മാറിടത്തിൽ കിടന്നിരുന്ന വസ്ത്രങ്ങൾ ചാമ്പലാക്കുമോ എന്ന് സംശയിച്ചത് കൊണ്ടാണ് അവൾ മാറി നിന്നതെന്നാണ്.

കർത്താവിനെ സ്പർശിച്ച കരങ്ങൾ രാത്രിയിൽ ജ്വലിച്ചപ്പോൾ!!

കോൺസ്റ്റൻസിലെ വിശുദ്ധ കോൺട്രാടിന്റെ യേശുവിൻ്റെ ശരീരത്തെ സ്പർശിച്ച ചൂണ്ടുവിരലും തള്ളവിരലും രാത്രിയിൽ ജ്വലിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ വിശ്വാസത്തിൻ്റെയും; സ്നേഹത്തിൻ്റെയും നേർക്കാഴ്ചയായി ഇതു മാറി.

തിരുവോസ്തി നിലത്തു വീണപ്പോൾ വിശുദ്ധർ ചെയ്തത്; നമ്മൾ ചെയ്യുന്നത്!!

ഒരിക്കൽ വിശുദ്ധ ചാൾസ് ബറോമിയ തിരുവോസ്തി വിതരണം ചെയ്യുമ്പോൾ ശ്രദ്ധക്കുറവ് കൊണ്ട് അതിൽ ഒരെണ്ണം താഴെ വീഴുന്നതിനിടയായി. യേശുവിനോട് കാണിച്ച വലിയ അനാദരവായി അദ്ദേഹം ആ തെറ്റിനെ കരുതുകയും, ആ പശ്ചാത്താപം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ പീഡിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി, നാല് ദിവസത്തോളം വിശുദ്ധ ബലിയർപ്പിക്കാൻ അദ്ദേഹത്തിന് ധൈര്യമുണ്ടായിരുന്നില്ല. അതിനു പരിഹാരമായി എട്ടു ദിവസം ഉപവാസം അദ്ദേഹം അനുഷ്ഠിക്കുകയുണ്ടായി. വിശുദ്ധ പാദ്രേ പിയോ, അൾത്താരയുടെ മുൻപിൽ നിന്നുകൊണ്ട് പൂജാ പാത്രങ്ങൾ വിശുദ്ധ ബലിയർപ്പണത്തിന് ശേഷം വീണ്ടും തുടച്ച് […]

വിശുദ്ധ കുർബാന സ്വീകരണത്തെ തുടർന്ന് തളർവാദ രോഗിയും ജന്മനാ സംസാരശേഷിയും ഇല്ലാത്ത ബാലൻ സൗഖ്യം പ്രാപിച്ചപ്പോൾ

വിശുദ്ധ ബർത്തലോമിയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ ഈസ്റ്റർ ഞായറാഴ്ച മിസ്സിസ് ജഹാൻ തൻ്റെ 12 വയസ്സുള്ള മകൻ ബർത്രാദിനെ കൊണ്ടുവന്നു. ഏഴാം വയസ്സിൽ ഉണ്ടായ ഒരു വീഴ്ചയെ തുടർന്ന് ബാലൻ തളർന്നു പോവുകയും, സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ദിവ്യകാരുണ്യ സ്വീകരണ സമയം ആയപ്പോൾ തനിക്കും യേശുവിനെ സ്വീകരിക്കണമെന്ന് അവൻ അമ്മയോട് സൂചിപ്പിച്ചു. പുരോഹിതൻ അവന് ദിവ്യകാരുണ്യം നൽകാൻ വിസമ്മതിച്ചു. സംസാരശേഷിയില്ലാത്തതിനാൽ അവന് കുമ്പസാരിക്കാൻ സാധിക്കുകയില്ല എന്നുള്ളതായിരുന്നു കാരണം. എങ്കിലും തനിക്കും ദിവ്യകാരുണ്യം നൽകണമെന്ന് പുരോഹിതനോട് അവൻ ആവർത്തിച്ച് അഭ്യർത്ഥിച്ചു. […]