വിശുദ്ധ ബലിയർപ്പണം ആദ്യ ശിക്ഷയ്ക്കുള്ള പരിഹാരം
ആദ്യ പാപത്തിനുള്ള ശിക്ഷയായിട്ട് അവിടുന്ന് ആദത്തോട് പറഞ്ഞു, “തിന്നരുതെന്ന് ഞാൻ പറഞ്ഞ പഴം സ്ത്രീയുടെ വാക്ക് കേട്ട് നീ തിന്നതുകൊണ്ട്, നീ മൂലം മണ്ണ് ശപിക്കപ്പെട്ടത് ആയിരിക്കും. ആയുഷ്കാലം മുഴുവൻ കഠിനാധ്വാനം കൊണ്ട് നീ അതിൽ നിന്ന് കാലായാപനം ചെയ്യും. ഈശോ മണ്ണിൽ വീഴുമ്പോൾ ശപിക്കപ്പെട്ട മണ്ണിനെ അനുഗ്രഹിക്കപ്പെട്ട ഇടമായിട്ട് മാറ്റുകയാണ്. സ്വർഗത്തിൽ നിന്ന് ഇറങ്ങിയ അപ്പം കൊടുക്കുമ്പോൾ കഠിനാധ്വാനം കൊണ്ട് കാലായാപനം ചെയ്യുന്ന മനുഷ്യന് അധ്വാനമില്ലാത്ത ഭക്ഷണം കൊടുക്കുകയാണ്. “അത് മുള്ളും മുൾച്ചെടികളും നിനക്കായി മുളപ്പിക്കും. […]


















































































































































































































































































































































































