ദിവ്യകാരുണ്യ അത്ഭുതത്തിന്റെ ശാസ്ത്രീയ പഠനങ്ങൾ ഡോ. റിക്കാർഡോ കാസ്റ്റാനൺ ഗോമസിനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചു!!

കർശനമായ ശാസ്ത്രീയ പരിശോധനകളിലൂടെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ യാഥാർത്ഥ്യം ബോധ്യപ്പെട്ട് കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്ന പ്രമുഖ ശാസ്ത്രജ്ഞനാണ് ഡോ. റിക്കാർഡോ കാസ്റ്റാനൺ ഗോമസ് (Dr. Ricardo Castañón Gómez). അദ്ദേഹം ക്ലിനിക്കൽ സൈക്കോളജിയിലും ബ്രെയിൻ കെമിസ്ട്രിയിലും ബിരുദധാരിയും, ഒരു മുൻ നാസ്തികനും (Atheist) ആയിരുന്നു. അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് കത്തീഡ്രലിൽ വിശുദ്ധ കുർബാനയുടെ തിരുസ്വരൂപം രക്തം പോലെ കഷ്ണങ്ങളായി മാറിയ സംഭവം അന്നത്തെ ആർച്ചുബിഷപ്പ് ജോർജ്ജ് ബെർഗോളിയോയുടെ (ഫ്രാൻസിസ് മാർപാപ്പ) നിർദ്ദേശപ്രകാരം അദ്ദേഹം ശാസ്ത്രീയമായി പരിശോധിക്കാൻ തുടങ്ങി. പരിശോധിച്ച സാമ്പിളുകൾ മനുഷ്യന്റെ ഹൃദയപേശികളാണെന്നും (Myocardial tissue), പ്രത്യേകിച്ച് ഇടത് വെൻട്രിക്കിളിൽ നിന്നുള്ളതാണെന്നും തെളിഞ്ഞു. ലഭിച്ച കോശങ്ങളിൽ ജീവനുള്ള വെളുത്ത രക്താണുക്കൾ (White blood cells) ഉണ്ടായിരുന്നു. സാധാരണയായി മനുഷ്യൻ മരണപ്പെട്ട് മിനിറ്റുകൾക്കകം അപ്രത്യക്ഷമാകുന്നവയാണ് ഇവ. സാമ്പിൾ എടുത്ത സമയം ആ ഹൃദയം ജീവനുള്ളതായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. ഇതിലെ രക്തഗ്രൂപ്പ് ‘AB’ ആണെന്ന് കണ്ടെത്തി. ഈ പരീക്ഷണഫലങ്ങൾക്കും അന്യമായ യാഥാർത്ഥ്യങ്ങൾക്കും മുന്നിൽ പിടിച്ചുനിൽക്കാനാകാതെ അദ്ദേഹം തന്റെ നാസ്തിക ചിന്തകൾ ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.
ബ്യൂണസ് അയേഴ്സ് അതിരൂപതയിൽ ഉണ്ടായ ദിവ്യകാരുണ്യ അത്ഭുതം ശാസ്ത്രീയ പരീക്ഷണത്തിന് വിധേയമാക്കുമ്പോഴും നിരീശ്വരവാദിയായ അയാൾക്ക് ആ ലക്ഷ്യം മാത്രമേ മനസിലുണ്ടായിരുന്നു, കത്തോലിക്ക സഭയിലെ പൊള്ളത്തരം തുറന്നുക്കാട്ടുക. പഠനത്തിന്റെ ഭാഗമായി റിക്കാര്‍ഡോ കാസ്റ്റനണ്‍ ദിവ്യകാരുണ്യത്തിന്റെ സാമ്പിള്‍ അമേരിക്കയിലെ സുപ്രസിദ്ധ ഫോറൻസിക് പതോളജി വിദഗ്ധൻ ഡോ. ഫ്രെഡറിക്ക് സുഗിബെക്കു കൈമാറി. സാമ്പിള്‍ എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിന്നില്ല. എന്നാല്‍ ഡോ. സുഗിബെയുടെ ഒരു ചോദ്യം അദ്ദേഹത്തിന്റെ മുന്‍ധാരണകളെ തകര്‍ത്തുകളയുകയായിരിന്നു.
“മരിച്ച ഒരാളുടെ ഹൃദയകോശം മുറിച്ചെടുത്ത് നിങ്ങളെങ്ങനെയാണ് ജീവനോടെ എന്റെയരികിൽ എത്തിച്ചത്?” എന്നായിരിന്നു ഡോ. ഫ്രെഡറിക്ക് സുഗിബെയുടെ ചോദ്യം. അമേരിക്കയിലും യൂറോപ്പിലും ഫോറൻസിക് പതോളജി ശാസ്ത്ര ശാഖയിലെ അവസാന വാക്കായ ഡോക്ടറിന്റെ സംശയവും അത്ഭുതവും ഡോ.റിക്കാർഡോ കാസ്റ്റനണിനെ, ദിവ്യകാരുണ്യത്തില്‍ ഇന്നും ജീവിക്കുന്ന ക്രിസ്തുവിലേക്ക് അടുപ്പിക്കുകയും ലോകമെങ്ങും തന്റെ ദൈവാനുഭവത്തെ കുറിച്ച് സാക്ഷ്യം നൽകുന്ന വിശ്വസിയാക്കുകയുമായിരിന്നു.ലോകമെമ്പാടും ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സാന്നിധ്യത്തെക്കുറിച്ച് അദ്ദേഹം ഇപ്പോൾ പ്രഭാഷണങ്ങൾ നടത്തുന്നു






















































































































































































































































































































































































