ദിവ്യകാരുണ്യ അത്ഭുതത്തിന്റെ ശാസ്ത്രിയ വിശകലനം; തിരുവോസ്തിയുടെ നടുക്കുള്ള ഭാഗം, തിരുവോസ്തിയിൽ നിന്ന് വേർതിരിക്കാൻ ആവാത്ത വിധത്തിൽ മനുഷ്യന്റെ ഹൃദയപേശി കോശങ്ങളായി പരിണമിച്ചിരിക്കുന്നു !!
2008 ഒക്ടോബർ 12ന് പോളണ്ടിലെ സൊക്കോൾക്കയിലുള്ള സെന്റ് ആന്റണി ദേവാലയത്തിൽ ഫാദർ ഫിലിപ്പിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മധ്യേ, അൾത്താരയിലേക്കുള്ള നടയിൽ ഒരു തിരുവോസ്തി വീണുകിടക്കുന്നത് വിശ്വാസികളിൽ ഒരുവൾ ശ്രദ്ധിക്കുകയും ഫാദർ ഫിലിപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. അദ്ദേഹം ആ തിരുവോസ്തി പ്രാർത്ഥനാപൂർവ്വം എടുത്ത് അൾത്താരയിൽ വെച്ച ശേഷം സഭയുടെ ആചാരപ്രകാരം തിരുവോസ്തി ഒരു പാത്രത്തിലെ വെള്ളത്തിൽ ഇട്ടുവെച്ചു. (നിലത്തുവീണ തിരുവോസ്തി നന്നായി അലിഞ്ഞ് വെള്ളത്തിൽ ചേരുമ്പോൾ, ആരും ചവിട്ടാത്ത വിധം അത് ഒഴുക്കി കളയുകയാണ് പതിവ്) […]


















































































































































































































































































































































































