വിശുദ്ധ ബലിയർപ്പണത്തിനു ശേഷം മാലാഖമാർ നന്ദി പറയാൻ സമീപിച്ച വിശുദ്ധ ജർദ്രൂത് !!
സെപ്റ്റംബർ – ഒക്ടോബർ മാസങ്ങൾ മാലാഖമാരുടെ മാസമാണ്. അവരെ പ്രത്യേകം ഓർക്കുന്ന സമയം. വിശുദ്ധ ജർദ്രൂത് ഒരിക്കൽ ബലിയർപ്പണത്തിൽ മാലാഖമാരുടെ ബഹുമാനത്തിനായി പങ്കെടുത്തപ്പോൾ മാലാഖമാരുടെ ഗണങ്ങൾ വരിവരിയായി നിന്ന് അവൾക്ക് നന്ദി പറഞ്ഞയനുഭവം വിശുദ്ധ പങ്കുവയ്ക്കുന്നുണ്ട്. മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ തിരുനാൾ ദിവസം, ദിവ്യബലിയിൽ പങ്കെടുത്തു കൊണ്ടിരിക്കെ വിശുദ്ധ ഇങ്ങനെ പറഞ്ഞുകൊണ്ട് യേശുവിന്റെ തിരുശരീരവും തിരു രക്തവും സമർപ്പിച്ചു. എൻ്റെ പ്രിയ നാഥാ ഈ പരമ പവിത്ര കൂദാശ ഈ മഹാരാജകുമാരന്റെ വണക്കത്തിനായി, എല്ലാ മാലാഖ വൃന്ദങ്ങളുടെയും […]


















































































































































































































































































































































































