July 21, 2026

വിശുദ്ധ കുർബാന സ്വർഗീയ ആരാധനയുടെ അനുഭവം

 വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നവർ സ്വർഗീയാരാധനയുടെ മുന്നനുഭവത്തിലാണ് പങ്കുചേരുന്നതെന്ന് സഭ പഠിപ്പിക്കുന്നു (ആരാധനക്രമം 8). നിത്യജീവൻ പ്രാപിച്ച് സ്വർഗസൗഭാഗ്യത്തിൽ എത്തിച്ചേരാൻ വിശുദ്ധ കുർബാന നമ്മെ സജ്ജരാക്കുന്നു. സ്വർഗീയസൗഭാഗ്യത്തിൽ എത്തിച്ചേരുകയാണ് വിശുദ്ധ കുർബാനർപ്പണത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് വിശുദ്ധകുർബാനയിലെ പ്രാർത്ഥനകൾ വ്യക്തമാക്കുന്നുണ്ട്. റൂഹാക്ഷണപ്രാർത്ഥന ഈ ലക്ഷ്യം സ്പഷ്ടമായി പ്രതിപാദിക്കുന്നു. “ഇതു ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും മരിച്ചവരുടെ ഉയിർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടുമൊന്നിച്ച് സ്വർഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ”. ഇതേ പ്രാർത്ഥന വിഭജനശുശ്രൂഷയിലും വിശുദ്ധ കുർബാന സ്വീകരണം കഴിഞ്ഞുള്ള […]

പരിശുദ്ധ കുർബാന കരുണയും കരുതലും’ എന്ന ഗ്രന്ഥം. ബഹുമാനപ്പെട്ട  ഡോ. അഗസ്റ്റിൻ  ചേന്നാട്ട്  എഡിറ്റർ

മംഗലപ്പുഴ സെമിനാരിയുടെ ശതാബ്ദി ഒരുക്ക പുസ്തക പരമ്പരയുടെ രണ്ടാമത്തെ രചനയാണ്,  ‘പരിശുദ്ധ കുർബാന കരുണയും കരുതലും’ എന്ന ഗ്രന്ഥം. ബഹുമാനപ്പെട്ട  ഡോ. അഗസ്റ്റിൻ  ചേന്നാട്ട്  എഡിറ്റർ ആയിരിക്കുന്ന ഈ പുസ്തക രചനയിൽ ഇരുപത്തിയൊന്ന്  വ്യക്തികളാണ് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്.  എല്ലാ ലേഖനങ്ങളും വിശുദ്ധ കുർബാനയുടെ വിവിധ തലങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്; ദൈവശാസ്ത്രവും,  ആത്മീയ ശാസ്ത്രവും,  ബൈബിൾ പഠനങ്ങളും, സഭാപിതാക്കൻമാരുടെ രചനകളും, സഭയുടെ ഔദ്യോഗിക ദിവ്യകാരുണ്യ പഠനങ്ങളും,  സാമൂഹിക തലങ്ങളും  ഉൾച്ചേർന്നിട്ടുള്ള ഒരു പുസ്തകമാണ് പരിശുദ്ധ കുർബാന; കരുണയും കരുതലും. […]