യേശുക്രിസ്തു ഉത്ഥാനം ചെയ്തതിനു ശേഷം, ശൂന്യമായ കല്ലറയില്‍ നിന്നും അവിടുത്തെ ശരീരം പൊതിയാന്‍ ഉപയോഗിച്ചിരിന്ന കച്ചയും തലയില്‍ കെട്ടിയിരിന്ന തുവാലയും കണ്ടെടുത്തിരുന്നു. ഈ തിരുകച്ചയും തൂവാലയും ഒരേ ശരീരത്തിൽ ഉപയോഗിച്ചതാണന്ന് തെളിയിക്കുന്ന പുതിയ ഗവേഷണ ഫലങ്ങൽ പുറത്തുവന്നു. ക്രിസ്തുവിന്‍റെ മരണത്തിന് ഏകദേശം 700 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇറ്റലിയിലെ ലാന്‍സിയാനോയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ തിരുവോസ്തിയിലെ രക്തവും യേശുവിന്‍റെ തിരുകച്ചയിലെ രക്തവും ഒന്നു തന്നെയാണെന്ന് വര്‍ഷങ്ങള്‍ നീണ്ട ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തെളിഞ്ഞിരിന്നു.
“കുനിഞ്ഞു നോക്കിയപ്പോള്‍ കച്ച കിടക്കുന്നത് അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു പ്രവേശിച്ചില്ല. അവന്റെ പിന്നാലെ വന്ന ശിമയോന്‍ പത്രോസ് കല്ലറയില്‍ പ്രവേശിച്ചു. കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല കച്ചയോടു കൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന്‍ കണ്ടു” (യോഹ 20:5-7). ഈ കച്ചയും തുവാലയും നമ്മുടെ മാനുഷികമായ നയനങ്ങള്‍ കൊണ്ട് കാണുവാന്‍, ഇന്നും ഇറ്റലിയിലും സ്പെയിനിലുമായി സൂക്ഷിച്ചു വച്ചിരിക്കുന്നു. യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുകച്ച ഇറ്റലിയിലെ ടൂറിനില്‍ St.John The […]


















































































































































































































































































































































































