സഹനങ്ങൾ ഇല്ലാതെ സ്നേഹിക്കാൻ ആവില്ല എന്നതിന്റെ അടയാളമാണ്, കുരിശും, ദിവ്യകാരുണ്യവും.’
വിശുദ്ധ മാർഗരറ്റ് മേരി ആലക്കോക്ക് തിരുഹൃദയത്തിന്റെ ഭക്തയായിട്ടാണ് അറിയപ്പെടുന്നതെങ്കിലും, അവൾ അതീവ ദിവ്യകാരുണ്യ ഭക്തയായിരുന്നു. 1647 -ൽ ഫ്രാൻസിലാണ് വിശുദ്ധ ജനിച്ചത്. ആദ്യകുർബാന സ്വീകരണത്തിന് ശേഷം വലിയ തപശ്ചര്യകളിലൂടെയാണ് അവൾ ജീവിതം മുന്നോട്ടു നയിച്ചത്, ആദ്യ വെള്ളിയാഴ്ച ഭക്തിക്ക് പ്രചാരം ലഭിക്കുന്നത് വിശുദ്ധയിലൂടെയാണ്. എല്ലാ വ്യാഴാഴ്ചകളിലും ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെകുറിച്ച് ധ്യാനിക്കാൻ അവളിലൂടെ ഈശോ ആവശ്യപെട്ടിട്ടുണ്ട്. ഒത്തിരിയേറെ വെളിപാടുകളിൽ വിശുദ്ധ ബലിയർപ്പണത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അവൾ പറയാറുണ്ട്, വിശുദ്ധ ബലിയർപ്പണത്തിനായിനഗ്നപാതയായി തീക്കനലിൽ കൂടി നടക്കേണ്ടി വന്നാലും, സന്തോഷത്തോടെ ഞാൻ അത് […]


















































































































































































































































































































































































