പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളും വിശുദ്ധ ബലിയർപ്പണവും
പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങൾ പലതും വിശുദ്ധ കുർബാനയുടെ മഹത്വം പ്രഘോഷിക്കുന്നതിനും, ദൈവ ജനത്തെ വിശുദ്ധ ബലിയർപ്പണത്തിൽ വിശുദ്ധിയോടെ പങ്കെടുക്കുന്നതിനായി ഒരുക്കുന്നതിനുമായിരുന്നു. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളും വിശുദ്ധ ബലിയർപ്പണവും എന്ന ലേഖന പരമ്പരയിലൂടെ പരിശ്രമിക്കുന്നതും ഇത് ശ്രോതാക്കൾക്ക് വ്യക്തമാക്കുകയെന്നതാണ്. അതിൽ നാം ആദ്യം പരിചയപ്പെടുന്നത് ഫാത്തിമയിലെ അത്ഭുതമാണ്. 1917 – മുതൽ പരിശുദ്ധ അമ്മ; ലൂസി, ജസിന്ത, ഫ്രാൻസിസ് എന്നി മൂന്നു കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടതാണ് ഫാത്തിമയിലെ അത്ഭുതം. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷികരണത്തിനു മുൻപായിട്ട് മാലാഖ മൂന്നുപ്രാവശ്യം ഇവർക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. അതിൽ ആദ്യത്തെ പ്രാവശ്യം മാലാഖ […]


















































































































































































































































































































































































