June 4, 2026

തിരുസാന്നിധ്യത്തിന്റെ അപ്പം 

ലേവ്യരുടെ പുസ്തകം അധ്യായം 25 -ൽ  തിരു സാന്നിധ്യത്തിന്റെ അപ്പത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. എല്ലാ സാബത്തിലും പുരോഹിതൻ രണ്ടുനിരകളായി 12 അപ്പങ്ങൾ തിരു സാന്നിധ്യത്തിന്റെ അപ്പത്തിന്റെ മേശയിൽ വയ്ക്കണം. ഓരോ സാബത്തിനും പുതിയ അപ്പങ്ങളാണ് സമർപ്പിച്ചിരുന്നത്. ദൈവത്തിന്റെ  നിരന്തരമായ പരിപാലനയുടെ അടയാളമായി ഇതിനെ കണ്ടിരുന്നു. ജനങ്ങളുടെ ഇടയിലുള്ള ദൈവത്തിന്റെ  നിരന്തരമായ സാന്നിധ്യത്തെയാണ് തിരു സാന്നിധ്യത്തിന്റെ അപ്പം സൂചിപ്പിച്ചിരുന്നത്. ഇതുപോലെ വിശുദ്ധ കുർബാനയും, ഈശോയുടെ നിരന്തരമായ തിരു സാന്നിധ്യത്തെയാണ് പ്രകടമാക്കുന്നത്. ഈശോ തിരു സാന്നിധ്യത്തിന്റെ അപ്പത്തെ ജീവന്റെ അപ്പമാക്കി […]

മന്നാ

ഇസ്രായേൽക്കാരുടെ 40 വർഷത്തെ മരുഭൂമി യാത്രയുടെ വേളയിൽ ദൈവ നൽകിയ ഭക്ഷണമാണ് മന്ന. ഇതിനെ സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം, മാലാഖമാരുടെ ഭക്ഷണം എന്നൊക്കെ വിളിക്കുന്നു. മന്നയെ വിശുദ്ധ കുർബാനയുടെ മാതൃകയായും, അടയാളമായും, ഈശോ വിവരിക്കുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ നാം കാണുന്നു. നിത്യജീവൻ നൽകുന്ന ജീവന്റെ അപ്പമായ വിശുദ്ധ കുർബാന പഴയ നിയമത്തിൽ മന്ന മുൻകൂട്ടി സൂചിപ്പിക്കുന്നു. എന്നാലും പുതിയ മന്ന പഴയതിനേക്കാൾ ഉന്നതമാണ്.

പെസഹ

പഴയ നിയമത്തിലെ പെസഹാതിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ചത്. വിമോചനത്തിന്റെ ഓർമ്മയാചരണമാണ് പെസഹ ആചരണം. യേശു നമുക്കായി നേടിത്തന്ന മോചനമാണ് വിശുദ്ധ കുർബാനയിൽ നാം ആഘോഷിക്കുന്നത്. മാത്രവുമല്ല പെസഹാ ചടങ്ങുകൾ പൂർത്തിയാകാൻ ബലിയർപ്പിക്കപ്പെട്ട ആട്ടിൻകുട്ടിയുടെ മാംസം ഭക്ഷിക്കണം. വിശുദ്ധ കുർബാന എന്ന പുതിയ പെസഹ പൂർത്തിയാക്കപ്പെടുന്നത് വിശുദ്ധ കുർബാനയുടെ സ്വീകരണത്തിലൂടെയാണ്. പഴയ പെസഹ കുഞ്ഞാടിന്റെ മാംസവും രക്തവും മാറ്റി യേശു സ്വയം ബലിയർപ്പിച്ചുകൊണ്ട്, വിശുദ്ധ കുർബാനയിലൂടെ സ്വന്തം മാംസവും രക്തവും നൽകി പുതിയ ഇസ്രായേലായ  സഭയ്ക്ക് […]

മെൽക്കിസേദേക്കിൻ്റെ കാഴ്ച സമർപ്പണം

ഉല്പത്തി 14:17-20 -ൽ അബ്രാഹത്തെഎതിരേൽക്കാൻ സാലേം രാജാവായിരുന്ന മെൽക്കിസദേക്ക്അപ്പവും വീഞ്ഞും കൊണ്ടുവന്നതിനെപ്പറ്റി പറയുന്നു. ഹെബ്രായർക്ക്  എഴുതപ്പെട്ട ലേഖനത്തിൽ ലേവ്യ പുരോഹിതരേക്കാൾ ശ്രേഷ്ഠനായിരുന്നു മെൽക്കിസദേക്കെന്നു പരാമർശിക്കുന്നുണ്ട്. ഇതിന്റെ  പശ്ചാത്തലത്തിൽ ആരാധനാക്രമ പാരമ്പര്യങ്ങൾ, വിശുദ്ധ കുർബാനയുടെ പ്രതീകമായി ഈ കാഴ്ച സമർപ്പണത്തെ കണക്കാക്കുന്നു. അപ്പവും വീഞ്ഞും കൊണ്ടുള്ള മെൽക്കിസേദേക്കിൻ്റെ രക്തരഹിതമായ ബലി വിശുദ്ധ ബലിയർപണത്തിൻ്റെ പ്രതീകമായി മാറുന്നു.

ജീവന്റെ  വൃക്ഷം

ഉല്പത്തിപുസ്തകം രണ്ടാം അധ്യായം എട്ടാം വാക്യത്തിൽ പ്രതിപാദിക്കുന്ന ജീവന്റെ  വൃക്ഷം വിശുദ്ധ കുർബാനയുടെ ഒരു പ്രതീകമായി മനസ്സിലാക്കാവുന്നതാണ്. ഈ ജീവന്റെ  വൃക്ഷത്തിന്റെ  ഫലം ഭക്ഷിക്കുന്നവർ അമർത്യത പ്രാപിക്കുമെന്ന് ഒരു സൂചനയും വിശുദ്ധ ഗ്രന്ഥത്തിൽ നമുക്ക് കാണാം. വിശുദ്ധ കുർബാനയിൽ പങ്കുചേരുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആത്മീയ ഫലമാണ് നിത്യജീവനിലുള്ള പങ്കാളിത്തം. വിശുദ്ധ കുർബാനയിൽ ഭാഗമാക്കാകുന്നവർ ഈ ലോകത്തിൽ വച്ച് തന്നെ നിത്യജീവന്റെ അവകാശികളായി മാറുന്നു. ഏദൻ തോട്ടത്തിൽ വച്ച് ആദ്യ മാതാപിതാക്കൾ നഷ്ടപ്പെടുത്തിയ നിത്യ […]

വിശുദ്ധകുർബാനയുടെപഴയനിയമപ്രതീകങ്ങൾ

പഴയനിയമത്തിൽ പരിശുദ്ധ കുർബാന ഒരു പ്രതീകമായും, പുതിയ നിയമത്തിൽ ഒരു ചരിത്ര സംഭവമായും, സഭയിൽ ഒരു കൂദാശയുമായാണ്  അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിൽ പൂർത്തിയാക്കപ്പെട്ട ദൈവത്തിന്റെ  പ്രവർത്തനങ്ങളെ മുൻകൂട്ടി സൂചനകളിലൂടെയും പ്രതീകങ്ങളിലൂടെയും പഴയനിയമത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ വിശുദ്ധ കുർബാനയുടെ ഏതാനും ചില പഴയ നിയമ പ്രതീകങ്ങളാണ് നാം കാണാൻ പോകുന്നത്.

ഉല്പത്തിയുടെ പുസ്തകം

ഉല്പത്തിയുടെ പുസ്തകം മൂന്നാം അധ്യായം 21ാം വാക്യത്തിൽ വായിക്കുന്നു, ദൈവമായ കർത്താവ് തോല് കൊണ്ട് ഇടയാട ഉണ്ടാക്കി, അവനെയും  ഭാര്യയെയും ധരിപ്പിക്കുകയാണ്. പാപം ചെയ്ത അന്നു തന്നെ ഒരു മൃഗം കൊല്ലപ്പെട്ടു; കുഞ്ഞാടിന്റെ പഴയനിയമ ബലി ആരംഭിച്ചു. മനുഷ്യസൃഷ്ടിയോളം പഴക്കമുള്ളതാണ് വിശുദ്ധ കുർബാന. കാൽവരിയിൽ, കുഞ്ഞാട് ബലിയാകുന്നതിലൂടെ  പ്രതീകം യാഥാർഥ്യമായി;  കൂദാശയായി തുടരുന്നു.

ഇസ്രായേൽക്കാരുടെപലായനവും; വിശുദ്ധബലിയർപ്പണവും

റെനിയറോ കന്തല മെസ്സ എന്ന വൈദികൻ രേഖപ്പെടുത്തുകയാണ്; പഴയനിയമം മുഴുവൻ കർത്താവിന്റെ  അത്താഴത്തിനുള്ള ഒരുക്കമായിരുന്നു. ഈജിപ്തിൽ നിന്നുള്ള പുറപ്പാടിന്റെ അതേ രാത്രിയിൽ തന്നെ ദൈവം, ദിവ്യകാരുണ്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. സഭാ പിതാക്കന്മാർ പറയുകയാണ്, അല്ലയോ ദൈവദൂതാ, എനിക്ക് ഉത്തരം തരുക, ഇസ്രായേൽക്കാരെ നശിപ്പിക്കാതെ കടന്നുപോകത്തക്കവിധം അവരുടെ ഭവനങ്ങളിൽ അത്ര വിലപ്പെട്ടതായി നീ കണ്ടത് എന്താണ്? അവിടുന്ന് കണ്ടത്, ക്രിസ്തുവിന്റെ രക്തം തന്നെയാണ്. വെറുമൊരു പ്രതീകം, രക്ഷയ്ക്ക് കാരണമായി എങ്കിൽ യാഥാർത്ഥ്യത്തിന്റെ ശക്തി എത്ര വലുതായിരിക്കും. 

ഈശോയുടെമരുഭൂമിയിലെപരീക്ഷണവും; വിശുദ്ധകുർബാനയും

 മരുഭൂമിയിലെ പ്രാർത്ഥനക്കു ശേഷം അപ്പത്തിന്റെ പരീക്ഷണം; നമ്മുടെ തിരുവചനത്തിൽ കാണുന്നു. ഒന്നാമതായിട്ട് ഈശോയെ  പിശാച് മരുഭൂമിയിലെ പ്രാർത്ഥനയ്ക്ക് ശേഷം പരീക്ഷിക്കുന്നത്, കല്ലിനോട് അപ്പമാകാൻ പറഞ്ഞു കൊണ്ടാണ്. ഇത് വിശുദ്ധ കുർബാനക്കെതിരായിട്ടുള്ള ഒരു പ്രലോഭനമായിരുന്നു. നിനക്ക് എളുപ്പത്തിൽ കല്ല് പോലും അപ്പമാക്കാൻ സാധിക്കും. പിന്നെ, എന്തുകൊണ്ടാണ് സഹനങ്ങളിലൂടെ, വേദനകളുടെ കടന്നുപോയി അപ്പമാകുന്നത്. നിനക്ക് എളുപ്പത്തിൽ അപ്പമാക്കാൻ സാധിക്കുമല്ലോ. വിശുദ്ധ കുർബാന ആകാതിരിക്കാനുള്ള ഒരു പരീക്ഷണം, സഹനങ്ങളിലൂടെ യാത്ര ചെയ്ത് കുർബാന ആകാതിരിക്കാൻ ഒരു പ്രേലോഭനം.   

ഒരിക്കലും ഉറങ്ങാത്ത നഗരത്തിന് ഇനി ഒരിക്കലും അടയാത്ത ചാപ്പൽ

മാൻഹട്ടൻ: ഉറങ്ങാത്ത നഗരമെന്ന് ലോകം വിശേഷിപ്പിക്കുന്ന ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ പ്രഥമ നിത്യാരാധന ചാപ്പൽ. ഡൊമിനിക്കൻ സന്യാസ സഭയ്ക്കു കീഴിലുള്ള ഗ്രീൻവിച്ച് വില്ലേജിലെ സെന്റ് ജോസഫ് ദൈവാലയത്തോട് ചേർന്ന് ഒരുങ്ങുന്ന നിത്യാരാധനാ ചാപ്പലിൽ രാപ്പകൽ ഭേദമെന്യേ ദിവ്യകാരുണ്യ ആരാധനയ്ക്ക് സൗകര്യമുണ്ടാകുമെന്നതും ചാപ്പലിന്റെ സവിശേഷതയാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിക്ക് സമീപത്തായി ഉയരുന്ന നിത്യാരാധന ചാപ്പൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക് അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. അതിരൂപതയിലെ മുഴുവൻ ജനതയ്ക്കുമായി ചാപ്പൽ സമർപ്പിക്കുന്നതിലുള്ള സന്തോഷവും ഡൊമിനിക്കൻ സന്യാസ സഭാ വൈദീകർ പങ്കുവെച്ചു. ‘പ്രാർത്ഥനയിൽ, […]