ഞാൻ സക്രാരിക്കരികിൽ
വിശുദ്ധ കൊച്ചുത്രേസ്യാ ഓ താക്കോൽ കൂട്ടമേ! ഞാൻ നിന്നോട് അസൂയപ്പെടുന്നു!!നീ സമയത്തിന്റെ വേലികെട്ടിലല്ല, സ്നേഹത്തിന്റെയും ശക്തിയുടെയും ദിവ്യകാരുണ്യയിടംനിന്റെ വിരൽ തുമ്പിലാണ്.അവിടെയാണ് ശക്തിയുടെയും, സ്നേഹത്തിന്റെയും ആർദ്രമായ രഹസ്യം!നമ്മുടെ സ്നേഹം; കൂടാര വാതിൽ തുറന്നു.എന്റെ പ്രിയനോടൊപ്പം ഞാൻഅവിടെ ഒളിക്കുന്നു. വിശുദ്ധസ്ഥലത്തെ വിളക്കേ!! ദിവ്യപ്രകാശങ്ങൾ എന്നെന്നേക്കുമായി പ്രകാശിക്കുന്നയിടമേ!!എൻ്റെ സ്നേഹത്തിൻ്റെ തീകൊണ്ടു ഞാൻ നിന്റെ മുമ്പിൽ കെടാവിളക്കാവട്ടെ!!അത്ഭുതകരമായ ആനന്ദത്തിന്റെ അത്ഭുതമേ!സ്നേഹത്താൽ എരിഞ്ഞു ഞാൻ ആത്മാക്കളെ നേടട്ടെ!! ഓ പ്രതിഷ്ഠിക്കപ്പെട്ട ബലിപീഠക്കല്ലേ!ഓരോ പ്രഭാതത്തിലും നീ എന്റെ അസൂയയാണ്.നിന്നിൽ, ബെത്ലഹേമിന്റെ അനുഗ്രഹിക്കപ്പെട്ടയിടത്തിൽ നിത്യ വചനം ജനിച്ചു.സൗമ്യനായ […]


















































































































































































































































































































































































