ഫാത്തിമായിലെ ദിവ്യകാരുണ്യ പരിഹാര പ്രാർത്ഥനകൾ
‘എന്റെ ദൈവമേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു, ഞാൻ അങ്ങയെ ആരാധിക്കുന്നു, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയിൽ വിശ്വസിക്കുകയോ, അങ്ങയിൽ ശരണപ്പെടുകയോ, അങ്ങയെ ആരാധിക്കുകയോ, അങ്ങയെ സ്നേഹിക്കുകയോ ചെയ്യാത്തവർക്ക് വേണ്ടി കൂടി ഞാൻ അങ്ങയോട് മാപ്പ് ചോദിക്കുന്നു.’ മൂന്നാമത്തെ പ്രാവശ്യം മാലാഖ പ്രത്യക്ഷപ്പെട്ടപ്പോൾ പരിചയപ്പെടുത്തിയത് സമാധാനത്തിന്റെ മാലാഖ എന്നാണ്. ആ മാലാഖ വായുവിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇടതുകൈയിൽ കാസയും വലതു കൈയിൽ തിരുവോസ്തിയും പിടിച്ചരുന്നു. തിരുവോസ്തിയിൽ നിന്ന് രക്തത്തുള്ളികൾ കാസയിലേക്ക് വീണുകൊണ്ടിരുന്നു. മാലാഖ കാസയും തിരുവോസ്തിയും […]


















































































































































































































































































































































































