സീറോ മലബാർ സഭയുടെ ആരാധന ക്രമ ചരിത്രം
വിശുദ്ധ കുർബാനയുടെ ആരാധന ക്രമചരിത്രത്തെക്കുറിച്ച് അറിവ് ഉണ്ടാകേണ്ടത് ഒരാവശ്യമാണ്. വിശുദ്ധ കുർബാനയുടെ അന്തസ്സത്തയ്ക്ക് വകഭേദം വരാതെ; അനുഷ്ഠാനങ്ങൾക്കും ആചാരങ്ങൾക്കും കാര്യമാത്ര പ്രസക്തമായ വ്യത്യസ്തതയുണ്ട്. ക്രിസ്തുവിന്റെ ഏകബലി പല പ്രേഷിതരംഗങ്ങളിൽ അർപ്പിച്ചപ്പോൾ; അവിടുത്തെ ഭൂപ്രകൃതിയും, ആചാരങ്ങളും ബലിയോട് ഇടകലർന്നതിനാൽ കർമ്മങ്ങൾക്കും, അനുഷ്ഠാനങ്ങൾക്കും മാറ്റം വന്നെങ്കിലും; വിശുദ്ധ കുർബാനയുടെ ആന്തരികതയിൽ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. വിശുദ്ധ തോമാശ്ലീഹായാണ് സീറോ മലബാർ ക്രൈസ്തവരുടെ പിതാവ്. വിശുദ്ധ തോമാശ്ലീഹായിലൂടെയാണ് സീറോ മലബാർ ക്രൈസ്തവർക്ക് വിശുദ്ധ കുർബാനയുടെ ആദ്യപാഠങ്ങൾ ലഭിക്കുന്നത്. എന്നിരുന്നാലും, ആദ്യകാല നൂറ്റാണ്ടുകളിലെ ബലിയർപ്പണത്തെ […]












































































































































































































































































































































































