July 21, 2026

വി. യോഹന്നാനു ലഭിച്ച വെളിപാട്

ബൈബിളിലെ അവസാനത്തെ പുസ്തകമായ വി. യോഹന്നാനു ലഭിച്ച വെളിപാട് ഭൂരിഭാഗം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഇന്നും ഏഴ് മുദ്രവച്ചു ഭദ്രമാക്കപ്പെട്ട ഒരു രഹസ്യമാണ്. നിത്യ വിരുന്ന്, പുതിയ ആകാശവും പുതിയ ഭൂമിയും, പരിശുദ്ധ അമ്മ; വാഗ്ദാന പേടകം, എന്നിങ്ങനെ ചുരുക്കം ചില പ്രതീകങ്ങളൊഴിച്ചാൽ; ക്രൈസ്തവ ജീവിതത്തെയോ, സുവിശേഷ പ്രേഘോഷണത്തെയോ അധികമൊന്നും ഈ പുസ്തകം സ്വാധിനിക്കാറില്ല. ദൈവാരാധനക്കായി സമ്മേളിക്കുന്ന ക്രിസ്തു വിശ്വാസികളുടെ സമൂഹങ്ങളിൽ ഒരാൾ വായിക്കുകയും എല്ലാവരും കേൾക്കുന്നതിനുവേണ്ടി എഴുതപ്പെടുകയും ചെയ്ത പുസ്തകമാണ് വെളിപാട് പുസ്തകം. പാത്മോസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ട […]

പരിശുദ്ധമായി ആചരിക്കപ്പെടേണ്ട ദിവസം, ഞായറാഴ്ച

ആദിമസഭയിൽ വിശുദ്ധ കുർബാനയർപ്പണത്തിനുള്ള പ്രത്യേക ദിവസമായി തിരഞ്ഞെടുത്തിരുന്നത് ഞായറാഴ്ചയാണ് (അപ്പ 20:7). ഡിഡാക്കെയും വിശുദ്ധ ജസ്റ്റിന്റെ കൃതിയും ഞായറാഴ്ചയാചരണത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കർത്താവിന്റെപീഡാനുഭവ മരണോത്ഥാനരഹസ്യത്തിന്റെ സ്മരണ ആചരിക്കുവാൻ സമുചിതമായ ദിവസമായി കർത്താവിന്റെ ഉത്ഥാനദിനമായ ഞായറാഴ്ചയാണ് ആദിമക്രിസ്ത്യാനികൾ കരുതിയിരുന്നത്. യഹൂദന്മാരുടെ സാബത്തുദിനത്തിനു സമാന്തരമായിട്ടാണ് ക്രിസ്ത്യാനികൾ ഞായറാഴ്ചയെ വീക്ഷിച്ചിരുന്നത്. തന്മൂലം സാബത്തുദിവസത്തെക്കുറിച്ച് ചിന്തിച്ചിരുന്നതുപോലെ, പരിശുദ്ധമായി ആചരിക്കപ്പെടേണ്ട ദിവസം, വിശ്രമത്തിന്റെ ദിവസം എന്നിങ്ങനെ ഞായറാഴ്ചയെക്കുറിച്ചും ചിന്തിച്ചു തുടങ്ങി.          1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഞായറാഴ്ച ആചരണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച കർത്താവിന്റെ […]

വിശുദ്ധ കുർബാനയും; സമർപ്പിതരും

സഭയും സമർപ്പിതരും ജന്മം എടുക്കുന്നത് പെസഹാ രഹസ്യത്തിലാണ്. അതുപോലെ, വിശുദ്ധ കുർബാന അടിസ്ഥാനവും കേന്ദ്രവും അല്ലാതെ ഒരു ക്രിസ്തീയ സമൂഹവും  സമർപ്പിത  ജീവിതവും രൂപപ്പെടുകയില്ല. (വൈദികർ 6 ) മാത്രമല്ല, രക്ഷാകരാ ബലിയിൽ നിന്നുമാണ് സമർപ്പിതർ അനുസ്യുതം  ജീവൻ സ്വീകരിച്ചു കൊണ്ടിരിക്കുന്നതും. ( സഭയും വിശുദ്ധ കുർബാനയും, 12 ) സഭയുടെ ദൃഷ്ടികൾ അൾത്താരയിലെ  കൂദാശയിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിൽ ഉറച്ചിരിക്കുന്നു. സമർപ്പിതരാകട്ടെ, അവിടുത്തെ സീമാതീതമായ സ്നേഹത്തിന്റെ ആവിഷ്കാരം അൾത്താരയിൽ കണ്ടെത്തുകയുമാണ്. അങ്ങനെ സമർപിത ജീവിതം ‘പെസഹാ ത്രിദിനങ്ങളുടെ’ […]

ജീസസ് തേസ്റ്റ്സ്: ദ മിറക്കിള് ഓഫ് ദ യൂക്കരിസ്റ്റ്

യു.എസ്.എ: ദിവ്യകാരുണ്യത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ജീസസ് തേസ്റ്റ്സ്: ദ മിറക്കിള് ഓഫ് ദ യൂക്കരിസ്റ്റ്’ എന്ന ചിത്രം ഹിറ്റിലേക്ക്. 2024 -ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഡോക്യുമെന്ററിയും അതോടൊപ്പം 2024-ൽ ഇതുവരെ പുറത്തിറങ്ങിയ എല്ലാ ഡോക്യുമെന്ററികളിലും രണ്ടാം സ്ഥാനത്തുമാണിത്. പ്രശസ്തരായ ബൈബിൾ  പണ്ഡിതർ ദിവ്യകാരുണ്യത്തെപ്പറ്റി പറയുന്ന ഭാഗങ്ങളും, ദിവ്യകാരുണ്യം ജീവിതത്തെ സ്പർശിച്ച ആളുകളുടെ അനുഭവങ്ങളും ഡോക്യുമെന്ററി രൂപത്തിൽ നിർമ്മിച്ച ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യേശു ക്രിസ്തുവിനു വേണ്ടി ആത്മാക്കളെ നേടിയെടുക്കുകയാണ് ചിത്രത്തിന്റെ ലക്ഷ്യം. പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥന പ്രകാരം […]

വി. കുർബാനയുടെ കൂട്ടുകാർ

   വി. കുർബാനയാകുന്ന ഈശോയെ അറിയാനും, സ്നേഹിക്കാനും, വിശ്വസിക്കാനും, ആരാധിക്കാനും, ജീവിക്കാനും, പ്രഘോഷിക്കുവാനും ശ്രമിക്കുന്ന കൂട്ടായ്മയാണ് വി. കുർബാനയുടെ കൂട്ടുകാർ. MCBS  സഭയോട് ചേർന്ന് അൽമായരും സന്യസ്തരും യുവജനങ്ങളും ഈ  കൂട്ടായ്മയിൽ പ്രവർത്തിക്കുന്നു. വി. കുർബാനയുടെ ഭക്തി പ്രചരിപ്പിക്കുകയും, അതുവഴി ദൈവജനത്തെ വി. കുർബാനയോടു ചേർന്ന് ജീവിക്കുവാൻ പ്രാപ്തരാക്കി മാറ്റുകയും ചെയുക എന്നതാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം. വി. കുർബാനയുടെ കൂട്ടുകാരുടെ വിവിധ മിനിസ്ട്രികൾ Eucharistic  Communities അവർ അപ്പസ്തോലൻമാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കൽ, പ്രാർഥന എന്നിവയിൽ […]

വിശുദ്ധ സ്റ്റാൻസിലാവോസ് കോസ്ക്ക 

വിശുദ്ധ സ്റ്റാൻസിലാവോസ് കോസ്ക്ക  17 വയസ്സുവരെ ജീവിച്ചിരുന്ന ദിവ്യകാരുണ്യ ഭക്തനായിരുന്നു. ചെറുപ്പത്തിൽ ഏകദേശം 350 മൈലുകൾ സഞ്ചരിച്ചു ജെസ്യൂട്ട്  സമൂഹത്തിൽ ചേർന്നു. വിശുദ്ധ ഫ്രാൻസിസ് ബോർജിയാണ് വിശുദ്ധനെ ഈ സമൂഹത്തിൽ ചേർത്തത്. ഒത്തിരിയേറെ ക്രൈസ്തവ മതമർദ്ദനങ്ങൾ നടക്കുന്ന, വൈദികരെ അംഗീകരിക്കാൻ തയ്യാറാകാത്ത ഒരു ജനസമൂഹത്തിനിടയിലാണ് വിശുദ്ധൻ ജീവിച്ചിരുന്നത്. ആയതിനാൽ സ്ഥലത്തെ പ്രമുഖന്മാരാണ് വൈദികരെ പലപ്പോഴും നിശ്ചയിച്ചു നൽകിയിരുന്നത്. പിതാവ് തന്റെ മകൻ വൈദികൻ ആകുന്നതിൽ  താൽപര്യം കാണിച്ചില്ലെന്ന് മാത്രമല്ല, അംഗമാകുന്ന സഭാ സമൂഹത്തെ ആക്രമിക്കാൻ തുനിഞ്ഞിരുന്നു. പരിശുദ്ധ […]

പരിശുദ്ധഅമ്മയുംവിശുദ്ധബലിയർപ്പണവും

        ബലിയർപ്പണത്തിനായി പരിശുദ്ധ അമ്മ നമ്മളെ ഒരുക്കുമെന്നതിൽ സംശയത്തിനും വകയില്ല. പല ദേവാലയങ്ങളിലും ഈ നാളുകളിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചു ഒരുങ്ങിയാണ് വിശുദ്ധ ബലിയർപ്പണത്തിനായി ഒരുങ്ങുന്നത്; അതുപോലെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു ഒരുങ്ങുന്ന വ്യക്തികളെ പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചോരുങ്ങുന്നതു വലിയ ശക്തി തന്നെയാണ്; ഈ ലേഖനത്തിൽ നമ്മൾ പരിചയപ്പെടുന്നത് പരിശുദ്ധ അമ്മയും വിശുദ്ധബലിയർപ്പണവും തമ്മിലുള്ള ബന്ധമാണ്.  പരിശുദ്ധ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് ഭക്തിയോടെയുള്ള ബലിയർപ്പണങ്ങളാണ്      […]

പരിശുദ്ധ കുർബാന സമവീക്ഷണ സുവിശേഷങ്ങളിലും അപ്പസ്തോലന്മാരുടെ  പ്രവർത്തനങ്ങളിലും

         വിശുദ്ധ മത്തായി, വിശുദ്ധ മർക്കോസ്, വിശുദ്ധ ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളെയാണ് സമവീക്ഷണ സുവിശേഷങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. ഈ  സുവിശേഷങ്ങളിലെയും അപ്പസ്തോല പ്രവർത്തനങ്ങളുടെ പുസ്തകത്തിലെയും പരിശുദ്ധ കുർബാനയുടെ ആശയങ്ങളെയാണ് നാം വിലയിരുത്തുന്നത് 1. വിശുദ്ധ കുർബാന ആദിമസഭാ സമൂഹത്തിൽ     പന്തക്കുസ്താ ദിനത്തിൽ രൂപംകൊണ്ട തിരുസഭയുടെ മുഖ്യഘടകങ്ങളിൽ ഒന്ന് അപ്പം മുറിക്കൽ ശുശ്രൂഷ ആയിരുന്നു. അപ്പസ്തോല പ്രവർത്തനങ്ങൾ രണ്ടാം അധ്യായം 42 -ൽ  തിരുവചനം ഇപ്രകാരം പറയുന്നു, “അവർ ശ്ലീഹൻമാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ എന്നിവയിൽ […]

വിശുദ്ധ യോഹന്നാന്റെ സുവിശേഷവും; വിശുദ്ധ ബലിയർപ്പണവും

വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഏകദേശം എഡി ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ (90 -100 ) എഫേസോസിൽ വച്ച് രചിതമായി എന്നാണ് സഭയുടെ വിശ്വാസവും പാരമ്പര്യവും. ഈ സുവിശേഷത്തിന്റെ പിന്നിലെ സ്രോതസ്സ് അപ്പസ്തോലനായ യോഹന്നാൻ ശ്ലീഹായാണ്. വാമൊഴിയായി നിലനിന്ന പാരമ്പര്യങ്ങൾ, ഈ സുവിശേഷം രചനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായത്തിന്റെ പ്രധാന പ്രമേയം ജീവന്റെ അപ്പമായ യേശുവാണ്. നാല് സുവിശേഷങ്ങളിലും  ആവർത്തിക്കുന്ന അത്ഭുതമാണ് യോഹന്നാന്റെ സുവിശേഷത്തിൽ ചില വ്യത്യാസങ്ങളോടെ അവതരിപ്പിക്കുന്നത്:    സമാന്തര സുവിശേഷങ്ങളിൽ തന്റെ കൂടെ […]

മാനിപിൾ

പണ്ടുകാലങ്ങളിൽ വിശുദ്ധ ബലിയർപ്പിക്കുന്ന വൈദികന്റെ കൈയിൽ മാനിപിൾ എന്ന പേരായ ഒരു കൈതൂവാല തുന്നിച്ചേർത്തിരുന്നു. വിശുദ്ധ കുർബാന അർപ്പണമദ്ധ്യേ, വൈദികൻ കണ്ണീരൊഴുക്കുമ്പോൾ കണ്ണീർ തുടയ്ക്കാനാണ് ഈ കൈതൂവാല അവിടെ തുന്നി ചേർത്തിരുന്നത്. ഇതുകൊണ്ടാവണം വിശുദ്ധ പാദ്രെ പിയോ  പറയുന്നത്; വിശുദ്ധ കുർബാനയുടെ മഹത്വം അറിഞ്ഞിരുന്നുവെങ്കിൽ കണ്ണീരോടെയെ  വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കൂ!! ശുദ്ധീകരണാത്മാക്കളും വിശുദ്ധ കുർബാനയും ശുദ്ധീകരണാത്മാക്കൾക്ക് വേണ്ടി  ദേവാലയത്തിന്റെ മധ്യഭാഗം ഒഴിവാക്കിയിട്ടിരിക്കുന്നു.  ശുദ്ധീകരണ ആത്മാക്കൾ പ്രാർത്ഥന ചോദിക്കുന്ന സ്ഥലമാണിത്.  ഒരിക്കൽ, റോമിലെ മൂന്ന് ജലധാരകളുടെ അടുത്ത […]