ദിവ്യകാരുണ്യ ഭക്ത 13 വയസുകാരി നിന റൂയിസ് അബാദ വിശുദ്ധ പദവിയിലേക്ക്
ലാവോഗ്: ദിവ്യകാരുണ്യത്തോടും പരിശുദ്ധ മറിയത്തോടുമുള്ള ഭക്തിയിൽ ജീവിച്ച 13 വയസുകാരി നിന റൂയിസ് അബാദയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള സഭാ നീക്കത്തെ സ്വാഗതം ചെയ്ത് ഫിലിപ്പെൻസിലെ കത്തോലിക്കാസമൂഹം. ഭേദപ്പെടുത്താനാവാത്ത ഹൃദ്രോഗമായ ഹൈപ്പർട്രോഫിക് കാർഡിയോ മയോപ്പതിമൂലം മരണമടഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾക്കുശേഷമാണ് സഭയുടെ നീക്കം. അവളുടെ വിശുദ്ധ ജീവിതത്തിന് തെളിവായി ജനങ്ങളിൽ നിന്ന് സാക്ഷ്യപത്രങ്ങൾ ക്ഷണിച്ചിരിക്കുകയാണ് വടക്കൻ ഫിലിപ്പീൻസിലെ ലാവോഗ് രൂപത.അവൾ മരണമടഞ്ഞ 1993വരെ തന്റെ ജീവിതത്തിന്റെ പകുതിയും ചെലവഴിച്ച ലാവോഗിൽതന്നെയാണ് അവളുടെ ഭൗതിക ശരീരം അടക്കംചെയ്തിരിക്കുന്നതും. ‘അബാദിന്റെ സഹപാഠികളിൽനിന്നും […]












































































































































































































































































































































































