സാത്താനിക്ക് പുരോഹിതനായിരുന്ന ബാര്‍ട്ടോലോ ലോംഗോ വിശുദ്ധ പദവിയിലേക്ക്
വത്തിക്കാന്‍ സിറ്റി: സാത്താനിക്ക് പുരോഹിതനായിരുന്നതിന് ശേഷം മാനസാന്തരപ്പെട്ട ബാര്‍ട്ടോലോ ലോംഗോ, പപ്പുവ ന്യൂ ഗിനിയില്‍ നിന്നുള്ള ആദ്യ വിശുദ്ധനാകുന്ന പീറ്റര്‍ ടോ റോട്ട് എന്നിവരടക്കം ഏഴു പേരെ ഒക്‌ടോബര്‍ 19ന് വിശുദ്ധരായി പ്രഖ്യാപിക്കും. സാത്താന്റെ അഭിഭാഷകനായി ജീവിച്ച ബാര്‍ട്ടോളോ ലോംഗോയുടെ വിശുദ്ധപദവി പ്രഖ്യാപനം എത്ര വലിയ കൊടുംപാപിക്കും മാനസാന്തരത്തിലൂടെ ദൈവസന്നിധിയില്‍ ഉന്നതസ്ഥാനത്തേക്ക് എത്താനാകുമെന്ന സന്ദേശം നല്‍കുന്നു. അദ്ദേഹം തന്റെ പൈശാചികപ്രവര്‍ത്തികള്‍ തുടര്‍ന്നപ്പോള്‍ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഉള്ളുരുകിയുള്ള ആ പ്രാര്‍ത്ഥന ബാര്‍ട്ടോളോയുടെ ചുറ്റും അദ്ദേഹം കെട്ടിപ്പൊക്കിയിരുന്ന […]




































































































































































































































































































































































