ഓരോ പരിശുദ്ധ കുർബാന അർപ്പണത്തിന്റെയും മൂല്യം ക്രിസ്തുവിൻറെ കുരിശു മരണത്തിന്റെ അതേ മൂല്യമാണ്!!
സഭയുടെ മതബോധന ഗ്രന്ഥം 599 നമ്പറിൽ വായിക്കുന്നു; ക്രിസ്തുവിൻ്റെ ഈ ബലി അനന്യവും, മറ്റെല്ലാ ബലികളെ പൂർത്തിയാക്കുന്നതും, അതിലംഘിക്കുന്നതുമാണ്. നമുക്കറിയാം; ഒത്തിരിയേറെ ബലിയർപ്പണങ്ങൾ ഉണ്ട്. ഇതെല്ലാം ഓർമ്മ തിരുനാളുകളാണ്. എന്നാൽ വിശുദ്ധ ബലിയർപ്പണം ഒരു ഓർമ്മ തിരുന്നാൾ മാത്രമല്ല മറിച്ച് ബലിയർപ്പണത്തിൽ നമ്മൾ അനുസ്മരിക്കുന്നത്, യഥാർത്ഥത്തിൽ വിശുദ്ധ കുർബാനയിൽ സംഭവിക്കുകയാണ്. വിശുദ്ധ ബൊനവെന്തൂര പറയുന്നുണ്ട്; ദൈവം തന്റെ മനുഷ്യാവതാരത്തിൽ നൽകിയ നേട്ടങ്ങൾ ഒട്ടും കുറയാതെ ഓരോ വിശുദ്ധ കുർബാനയിലും നൽകപ്പെടുന്നു. വിശുദ്ധ തോമസ് അക്വിനാസ് പറയുന്നു, ഓരോ […]





















































































































































































































































































































































