November 26, 2026
#International #News #Saints

​​​​​കോ​​​​​​വി​​​​​​ഡ് നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ടെ പൊ​​​​​​തു വി​​​​​​ശു​​​​​​ദ്ധ കു​​​​​​ർ​​​​​​ബാ​​​​​​ന നി​​​​​​ർ​​​​​​ത്തി​​​​​​വ​​​​​​ച്ച​​​​​​പ്പോ​​​​​​ൾ ദി​​​​​​വ്യ​​​​​​കാ​​​​​​രു​​​​​​ണ്യം സ്വീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള ആ​​​​​​ഗ്ര​​​​​​ഹം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി ഫി​​​​​​ലാ​​​​​​ഡെ​​​​​​ൽ​​​​​​ഫി​​​​​​യ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് നെ​​​​​​ൽ​​​​​​സ​​​​​​ൺ പെ​​​​​​ര​​​​​​സി​​​​​​ന് ക​​​​​​ത്തെ​​​​​​ഴു​​​​​​തിയ മ​​​​​​രി​​​​​​യ മി​​​​​​ഡി​​​​​​ൽ​​​​​​ട​​​​​​ൺ വിശുദ്ധ പദവിയിലേക്ക് !!

ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലെ ആ​​​​​​ദ്യ മി​​​​​​ല്ലേ​​​​​​നി​​​​​​യ​​​​​​ൽ വി​​​​​​ശു​​​​​​ദ്ധ​​​​​​നാ​​​​​​യ കാ​​​​​​ർ​​​​​​ലോ അ​​​​​​ക്കു​​​​​​ത്തി​​​​​​സി​​​​​​നു പി​​​​​​ന്നാ​​​​​​ലെ ര​​​​​​ണ്ട് കൗ​​​​​​മാ​​​​​​ര​​​​​​ക്കാ​​​​​​ർ​​​​​കൂ​​​​​​ടി വി​​​​​​ശു​​​​​​ദ്ധ​​​​​​പ​​​​​​ദ​​​​​​വി​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​ള്ള പാ​​​​​ത​​​​​യി​​​​​ലേ​​​​​ക്ക് ന​​​​​ട​​​​​ന്ന​​​​​ടു​​​​​ക്കു​​​​​ന്നു. ഇ​​​​​​റ്റ​​​​​​ലി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള ജൂ​​​​​​ലി​​​​​​യ ഗ​​​​​​ബ്രി​​​​​​യേ​​​​​​ലി​​​​​​യും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള മ​​​​​​രി​​​​​​യ മി​​​​​​ഡി​​​​​​ൽ​​​​​​ട​​​​​​ണു​​​​​​മാ​​​​​​ണ് ചു​​​​​​രു​​​​​​ങ്ങി​​​​​​യ ജീ​​​​​​വി​​​​​​തം​​​​​​കൊ​​​​​​ണ്ട് വി​​​​​​ശു​​​​​​ദ്ധി​​​​​​യു​​​​​​ടെ സൗ​​​​​​ര​​​​​​ഭ്യം പ​​​​​​ര​​​​​​ത്തി വി​​​​​​ശു​​​​​​ദ്ധാ​​​​​​രാ​​​​​​മ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ന​​​​​​ട​​​​​​ന്ന​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​ത്. അതിൽ, മ​​​​​​രി​​​​​​യ മി​​​​​​ഡി​​​​​​ൽ​​​​​​ട​​​​​​ൺ ന്റെ ജീവിതം ദിവ്യകാരുണ്യ സ്നേഹം കൊണ്ട് ശ്രദ്ധേയമാകുന്നു. നവംബർ 17 ന് ചേർന്ന അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ യോഗം മരിയയുടെ നാമകരണ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ നാമകരണ നടപടികൾക്കായുള്ള രൂപതാതല അന്വേഷണത്തിന് വഴിയൊരുങ്ങി. ബാല്യം മുതൽ ദൈവവിശ്വാസത്തിൽ ആഴപ്പെട്ട ജീവിതമായിരുന്നു മരിയയുടേത്. മൂന്നാം വയസ്സു മുതൽ അമ്മയോടൊപ്പം എല്ലാ ആഴ്ചയിലും ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തിരുന്ന മരിയ ജപമാലയോടും ദൈവകരുണയുടെ ജപമാലയോടും പരിശുദ്ധ അമ്മയോടും പ്രത്യേക ഭക്തി പുലർത്തിയിരുന്നു. വിശ്വാസം പ്രാർത്ഥനയിൽ മാത്രം ഒതുക്കാതെ പ്രവർത്തിയിലൂടെ പ്രകടിപ്പിച്ച മരിയ ജീവ കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും അർഹരായ കുട്ടികൾക്കായി ധന സമാഹരണം നടത്തുകയും ചെയ്തു. പതിനാറാം വയസ്സിലാണ് മരിയയ്ക്ക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനാകാത്ത ബ്രെയിൻ സ്റ്റം ട്യൂമർ കണ്ടെത്തിയത്. എന്നാൽ രോഗവും വേദനയും മറ്റുള്ളവരെ സഹായിക്കുവാനുള്ള അവളുടെ ആഗ്രഹത്തെ തളർത്തിയില്ല. ഉഗാണ്ടയിലേക്കുള്ള യാത്രയ്ക്കിടെ മേക്ക് എ വിഷ് പദ്ധതിയിലൂടെ ലഭിച്ച സ്വന്തം ആഗ്രഹം നിറവേറ്റുവാനുള്ള അവസരം പോലും മറ്റൊരു വിദ്യാർത്ഥിക്കും കുടുംബത്തിനും അവരുടെ സ്കൂളിനും സഹായം നൽകാനായി അവൾ മാറ്റിവച്ചു. 2020ൽ ​​​​​​കോ​​​​​​വി​​​​​​ഡ് നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ടെ പൊ​​​​​​തു വി​​​​​​ശു​​​​​​ദ്ധ കു​​​​​​ർ​​​​​​ബാ​​​​​​ന നി​​​​​​ർ​​​​​​ത്തി​​​​​​വ​​​​​​ച്ച​​​​​​പ്പോ​​​​​​ൾ ദി​​​​​​വ്യ​​​​​​കാ​​​​​​രു​​​​​​ണ്യം സ്വീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള ആ​​​​​​ഗ്ര​​​​​​ഹം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി മ​​​​​​രി​​​​​​യ ഫി​​​​​​ലാ​​​​​​ഡെ​​​​​​ൽ​​​​​​ഫി​​​​​​യ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് നെ​​​​​​ൽ​​​​​​സ​​​​​​ൺ പെ​​​​​​ര​​​​​​സി​​​​​​ന് ക​​​​​​ത്തെ​​​​​​ഴു​​​​​​തി. തു​​​​​​ട​​​​​​ർ​​​​​​ന്ന് ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് നേ​​​​​​രി​​​​​​ട്ടെ​​​​​​ത്തി അ​​​​​​വ​​​​​​ൾ​​​​​​ക്കു ദി​​​​​​വ്യ​​​​​​കാ​​​​​​രു​​​​​​ണ്യം ന​​​​​​ൽ​​​​​​കി. രോ​​​​​​ഗം മൂ​​​​​​ർ​​​​​​ച്ഛി​​​​​​ച്ച് ച​​​​​​ല​​​​​​ന​​​​​​ശേ​​​​​​ഷി​​​​​​യും സം​​​​​​സാ​​​​​​ര​​​​​​ശേ​​​​​​ഷി​​​​​​യും ന​​​​​​ഷ്‌​​​​​​ട​​​​​​പ്പെ​​​​​​ട്ട അ​​​​​​വ​​​​​​സാ​​​​​​ന നാ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ, ഏ​​​​​​റെ പ്ര​​​​​​യാ​​​​​​സ​​​​​​പ്പെ​​​​​​ട്ട് അ​​​​​​വ​​​​​​ൾ കു​​​​​​റി​​​​​​ച്ച അ​​​​​​വ​​​​​​സാ​​​​​​ന വാ​​​​​​ക്കു​​​​​​ക​​​​​​ൾ ‘പ്ര​​​​​​ത്യാ​​​​​​ശ​​​​​​യോ​​​​​​ടെ ചി​​​​​​ന്തി​​​​​​ക്കു​​​​​​ക’ എ​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​വ​​​​​​ളു​​​​​​ടെ സ്മ​​​​​​ര​​​​​​ണാ​​​​​​ർ​​​​​​ഥം രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ച്ച ഫൗ​​​​​​ണ്ടേ​​​​​​ഷ​​​​​​നും ഇ​​​​​​തേ പേ​​​​​​രാ​​​​​​ണു ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 2020 ഒ​​​​​​ക്‌​​​​​​ടോ​​​​​​ബ​​​​​​ർ എ​​​​​​ട്ടി​​​​​​ന് 18-ാം വ​​​​​​യ​​​​​​സി​​​​​​ൽ മ​​​​​​രി​​​​​​യ അ​​​​​​ന്ത​​​​​​രി​​​​​​ച്ചു. മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ളാ​​​​​​യ ബ്ര​​​​​​യാ​​​​​​നും സൂ​​​​​​സ​​​​​​നും ചേ​​​​​​ർ​​​​​​ന്ന് പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യും പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യും അ​​​​​​വ​​​​​​ളു​​​​​​ടെ ജീ​​​​​​വി​​​​​​തം പ​​​​​​ങ്കു​​​​​​വ​​​​​​യ്ക്കു​​​​​​ന്നു​​​​​​ണ്ട്.

Share this :

Leave a comment

Your email address will not be published. Required fields are marked *