വിശുദ്ധബലിയർപ്പണവും, പരിശുദ്ധ അമ്മയും; വിശുദ്ധരും
ഒത്തിരി തീവ്രതയോടെ ബലിയർപ്പിച്ചിരുന്ന വിശുദ്ധ പാദ്രെ പിയോ ജപമാല ചൊല്ലിയാണ് ഒരുങ്ങിയിരുന്നതെന്ന് സാക്ഷ്യപ്പെടുത്താറുണ്ട്. പരിശുദ്ധ കന്യാമറിയത്തിന്റെ ജപമാല എന്ന അപ്പസ്തോലിക ലേഖനത്തിൽ ‘പ്രകാശത്തിന്റെ രഹസ്യങ്ങൾ’ പരിചയപ്പെടുത്തുമ്പോൾ അവസാന രഹസ്യമായി വിശുദ്ധ കുർബാന സ്ഥാപനം ചേർത്തുകൊണ്ട് ജോൺപോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു, ‘മറിയത്തിന് ഈ പരിശുദ്ധ കൂദാശയിലേക്ക് നമ്മെ നയിക്കാനാവും, കാരണം അവൾക്കിതുമായി ആഴമായി ബന്ധമുണ്ട്.’ വളരെ കൗതുകകരമായ ഒരു വിവരണം വിശുദ്ധ കൊച്ചുത്രേസിയാ തരുന്നുണ്ട്. തലമുടിയും, വസ്ത്രങ്ങളും എല്ലാം അലങ്കോലപ്പെട്ട മൂന്ന് നാല് വയസ്സുള്ള ഒരു പെൺകുട്ടിയാണ് […]