December 23, 2024

ദിവ്യകാരുണ്യം സ്നേഹിച്ചവരിലേക്ക്..

ദരിദ്രയായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ജീവിതം മാറ്റിവച്ച വിശുദ്ധയാണ്, വിശുദ്ധ ലൂസിയ ഫിലിപ്പിന. കുട്ടികൾക്കായി സിസ്റ്റർ ലൂസിയ തന്റെ ജീവിത കാലയളവിൽ 52 സ്കൂളുകൾ സ്ഥാപിച്ചു. ഒരിക്കൽ സിസ്റ്റർ ലൂസിയാ ഗ്രോസെറ്റോയിൽ ഒരു വിദ്യാലയം സന്ദർശിക്കാൻ പോകുകയായിരുന്നു. യാത്രയ്ക്കിടയിൽ ഫ്രാൻസിസ്കൻ വൈദികരുടെ ആശ്രമത്തിൽ ബലിയിൽ പങ്കെടുക്കാൻ പ്രവേശിച്ചു. വലിയ ദിവ്യകാരുണ്യ ഭക്തയായ അവൾ, വിശുദ്ധ ബലിയർപ്പണത്തിനായി വലിയ ത്യാഗങ്ങൾ സഹിച്ചിരുന്നു. ദിവ്യബലി മധ്യേ പുരോഹിതൻ തിരുവോസ്തി രണ്ടായി പകുത്തു ചെറിയൊരു ഭാഗം വീഞ്ഞിൽ നിക്ഷേപിക്കാനായി തിരുവോസ്തിയിൽ നിന്ന് […]

കയറി വാടാ മക്കളെ!!!

വൈദികൻ ദൈവ ജനത്തെ ദിവ്യകാരുണ്യം സ്വീകരിക്കാനായി ക്ഷണിക്കുന്ന ഒരു രംഗമുണ്ട്. ‘വിശുദ്ധ കുർബാന വിശുദ്ധ ജനത്തിന്,’ എന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ട് വൈദികൻ തന്റെ കരം ദൈവജനത്തിനു നേരെ നീട്ടി അൾത്താരയിലേക്കു ക്ഷണിക്കുകയാണ്. വരുക, ദിവ്യ കാരുണ്യം സ്വീകരിക്കുക. കടങ്ങളും പാപങ്ങളും ഏറ്റുപറഞ്ഞ് ആത്മാവിനാൽ നിറഞ്ഞ, വചനത്താൽ വിശുദ്ധികരിക്കപ്പെട്ട ദൈവജനത്തെയാണ് വൈദികൻ വിശുദ്ധ കുർബാന സ്വീകരിക്കാൻ ക്ഷണിക്കുന്നത്.

ജ്വലിക്കുന്ന തീക്കട്ട

ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ പ്രവാചകന്റെ ആത്മീയ അനുഭവം നാം വായിക്കുന്നുണ്ട്. സിംഹാസനസ്ഥനായ ദൈവത്തെ പ്രവാചകൻ കാണുന്നു. സെറാഫുകളിൽ ഒന്ന് ബലിപീഠത്തിൽ നിന്നെടുത്ത ഒരു തീക്കനലുമായി പ്രവാചകന്റെ അടുത്തേക്ക് വരുന്നു. അദ്ദേഹത്തിന്റെ നാവിൽ തൊടുകയും, അദ്ദേഹത്തിന്റെ മാലിന്യം നീക്കപ്പെടുകയും, പാപങ്ങൾ ക്ഷമിക്കപ്പെടുകയും ചെയ്യുന്നു. ഇതും വിശുദ്ധ കുർബാനയുടെ ഒരു പ്രതീകമാണ്. വിശുദ്ധ കുർബാനയാകുന്ന ബലി, നമ്മുടെ പാപങ്ങൾ കഴുകി കളയുകയും, പാപപൊറുതി സാധ്യമാക്കുകയും ചെയ്യുന്നു. പല സഭാ പിതാക്കന്മാരും വിശുദ്ധ കുർബാനയെ ജ്വലിക്കുന്ന തീക്കട്ടയുമായി ഉപമിച്ചിട്ടുണ്ട്.

രണ്ടു നിരകളിലെ പന്ത്രണ്ടു അപ്പങ്ങൾ

ലേവ്യരുടെ പുസ്തകം അധ്യായം 25 -ൽ തിരു സാന്നിധ്യത്തിന്റെ അപ്പത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. എല്ലാ സാബത്തിലും പുരോഹിതൻ രണ്ടുനിരകളായി 12 അപ്പങ്ങൾ തിരു സാന്നിധ്യത്തിന്റെ അപ്പത്തിന്റെ മേശയിൽ വയ്ക്കണം. ഓരോ സാബത്തിനും പുതിയ അപ്പങ്ങളാണ് സമർപ്പിച്ചിരുന്നത്. ദൈവത്തിന്റെ നിരന്തരമായ പരിപാലനയുടെ അടയാളമായി ഇതിനെ കണ്ടിരുന്നു. ജനങ്ങളുടെ ഇടയിലുള്ള ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയാണ് തിരു സാന്നിധ്യത്തിന്റെ അപ്പം സൂചിപ്പിച്ചിരുന്നത്. ഇതുപോലെ വിശുദ്ധ കുർബാനയും, ഈശോയുടെ നിരന്തരമായ തിരു സാന്നിധ്യത്തെയാണ് പ്രകടമാക്കുന്നത്. ഈശോ തിരു സാന്നിധ്യത്തിന്റെ അപ്പത്തെ ജീവന്റെ അപ്പമാക്കി […]

മരുഭൂമിയിലെ ബലം

ഇസ്രായേൽക്കാരുടെ 40 വർഷത്തെ മരുഭൂമി യാത്രയുടെ വേളയിൽ ദൈവം നൽകിയ ഭക്ഷണമാണ് മന്ന. ഇതിനെ സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം, മാലാഖമാരുടെ ഭക്ഷണം എന്നൊക്കെ വിളിക്കുന്നു. മന്നയെ വിശുദ്ധ കുർബാനയുടെ മാതൃകയായും, അടയാളമായും, ഈശോ വിവരിക്കുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ നാം കാണുന്നു. നിത്യജീവൻ നൽകുന്ന ജീവന്റെ അപ്പമായ വിശുദ്ധ കുർബാനയെ പഴയ നിയമത്തിൽ മന്ന മുൻകൂട്ടി സൂചിപ്പിക്കുന്നു. അന്നന്ന് ഭക്ഷിക്കേണ്ടതും, ശേഖരിക്കേണ്ടതുമാണ് മന്നാ. ഇസ്രായേൽക്കാരുടെ ഇടയിൽ ഒരു പാരമ്പര്യം ഉണ്ടായിരുന്നു, വരാനിരിക്കുന്ന രക്ഷകൻ വരുമ്പോൾ വീണ്ടും സ്വർഗം തുറക്കപ്പെടുകയും, […]

കടന്നുപോകൽ

പഴയ നിയമത്തിലെ പെസഹാത്തിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ചത്. വിമോചനത്തിന്റെ ഓർമ്മയാചരണമാണ് പെസഹ ആചരണം. യേശു നമുക്കായി നേടിത്തന്ന മോചനമാണ് വിശുദ്ധ കുർബാനയിൽ നാം ആഘോഷിക്കുന്നത്. മാത്രവുമല്ല, പെസഹാ ചടങ്ങുകൾ പൂർത്തിയാകാൻ ബലിയർപ്പിക്കപ്പെട്ട ആട്ടിൻകുട്ടിയുടെ മാംസം ഭക്ഷിക്കണം. വിശുദ്ധ കുർബാന എന്ന പുതിയ പെസഹ പൂർത്തിയാക്കപ്പെടുന്നത് വിശുദ്ധ കുർബാനയുടെ സ്വീകരണത്തിലൂടെയാണ്. പഴയ പെസഹ കുഞ്ഞാടിന്റെ മാംസവും രക്തവും മാറ്റി യേശു സ്വയം ബലിയർപ്പിച്ചുകൊണ്ട്, വിശുദ്ധ കുർബാനയിലൂടെ സ്വന്തം മാംസവും രക്തവും നൽകി പുതിയ ഇസ്രായേലായ സഭയ്ക്ക് […]

മെൽക്കിസേദേക്കിൻ്റെ കാഴ്ച സമർപ്പണം

ഉല്പത്തി 14:17-20 -ൽ അബ്രാഹത്തെ എതിരേൽക്കാൻ സാലേം രാജാവായിരുന്ന മെൽക്കിസദേക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നതിനെപ്പറ്റി പറയുന്നു. ഹെബ്രായർക്ക് എഴുതപ്പെട്ട ലേഖനത്തിൽ ലേവ്യ പുരോഹിതരേക്കാൾ ശ്രേഷ്ഠനായിരുന്നു മെൽക്കിസദേക്കെന്നു പരാമർശിക്കുന്നുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആരാധനാക്രമ പാരമ്പര്യങ്ങൾ, വിശുദ്ധ കുർബാനയുടെ പ്രതീകമായി ഈ കാഴ്ച സമർപ്പണത്തെ കണക്കാക്കുന്നു. അപ്പവും വീഞ്ഞും കൊണ്ടുള്ള മെൽക്കിസേദേക്കിൻ്റെ രക്തരഹിതമായ ബലി വിശുദ്ധ ബലിയർപ്പണത്തിൻ്റെ പ്രതീകമായി മാറുന്നു.

ജീവന്റെ വൃക്ഷം; കുരിശു മരവും

ഉല്പത്തിപുസ്തകം രണ്ടാം അധ്യായം എട്ടാം വാക്യത്തിൽ പ്രതിപാദിക്കുന്ന ജീവന്റെ വൃക്ഷം വിശുദ്ധ കുർബാനയുടെ ഒരു പ്രതീകമായി മനസ്സിലാക്കാവുന്നതാണ്. ഈ ജീവന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്നവർ അമർത്യത പ്രാപിക്കുമെന്ന് ഒരു സൂചനയും വിശുദ്ധ ഗ്രന്ഥത്തിൽ നമുക്ക് കാണാം. ഈശോ കുരിശിൽ മരിച്ചപ്പോൾ ലഭിച്ചതും ജീവൻ നൽകുന്ന ഫലങ്ങളാണ്. വിശുദ്ധ കുർബാനയിൽ പങ്കുചേരുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആത്മീയ ഫലമാണ് നിത്യജീവനിലുള്ള പങ്കാളിത്തം. കുർബാനയിൽ ഭാഗഭാക്കാകുന്നവർ ഈ ലോകത്തിൽ വച്ച് തന്നെ നിത്യജീവന്റെ അവകാശികളായി മാറുന്നു. ഏദൻ […]

ദൈവമായ കർത്താവ് തോല് കൊണ്ട് ഉടയാടയുണ്ടാക്കി

ഉല്പത്തിയുടെ പുസ്തകം മൂന്നാം അധ്യായം 21ാം വാക്യത്തിൽ വായിക്കുന്നു, ദൈവമായ കർത്താവ് തോല് കൊണ്ട് ഉടയാടയുണ്ടാക്കി, അവനെയും ഭാര്യയെയും ധരിപ്പിക്കുകയാണ്. പാപം ചെയ്ത അന്നു തന്നെ ഒരു മൃഗം കൊല്ലപ്പെട്ടു; കുഞ്ഞാടിന്റെ പഴയനിയമ ബലി ആരംഭിച്ചു. മനുഷ്യസൃഷ്ടിയോളം പഴക്കമുള്ളതാണ് വിശുദ്ധ കുർബാന. കാൽവരിയിൽ, കുഞ്ഞാട് ബലിയാകുന്നതിലൂടെ പ്രതീകം യാഥാർഥ്യമായി; കൂദാശയായി തുടരുന്നു.

വാതിൽപ്പടിയിൽ കണ്ട രക്തം

റെനിയറോ കന്തല മെസ്സ എന്ന വൈദികൻ രേഖപ്പെടുത്തുകയാണ്; പഴയനിയമം മുഴുവൻ കർത്താവിന്റെ അത്താഴത്തിനുള്ള ഒരുക്കമായിരുന്നു. ഈജിപ്തിൽ നിന്നുള്ള പുറപ്പാടിന്റെ അതേ രാത്രിയിൽ തന്നെ ദൈവം, ദിവ്യകാരുണ്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. സഭാ പിതാക്കന്മാർ പറയുകയാണ്, അല്ലയോ ദൈവദൂതാ, എനിക്ക് ഉത്തരം തരുക, ഇസ്രായേൽക്കാരെ നശിപ്പിക്കാതെ കടന്നുപോകത്തക്കവിധം അവരുടെ ഭവനങ്ങളിൽ അത്ര വിലപ്പെട്ടതായി നീ കണ്ടത് എന്താണ്? അവിടുന്ന് കണ്ടത്, ക്രിസ്തുവിന്റെ രക്തം തന്നെയാണ്. വെറുമൊരു പ്രതീകം, രക്ഷയ്ക്ക് കാരണമായി എങ്കിൽ യാഥാർത്ഥ്യത്തിന്റെ ശക്തി എത്ര വലുതായിരിക്കും.