അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ
9. വിശുദ്ധ ജമ്മ ഗൽഗാനി വിശുദ്ധ ജമ്മ ഗൽഗാനി; സഹനത്തിന്റെ പുത്രി എന്നാണ് വിശുദ്ധയെ ഏവരും വിശേഷിപ്പിച്ചിരുന്നത്. അത്രമാത്രം, ഈശോയുടെ കുരിശു മരണത്തോട് ഐക്യപ്പെട്ടു ജീവിക്കാൻ അവൾക്കു കഴിഞ്ഞിരുന്നു. 1878 മാർച്ച് 12 -നു ഇറ്റലിയിലെ ലൂക്കാ എന്ന പട്ടണത്തിൽ അവൾ ജനിച്ചു. ചെറുപ്പത്തിൽ തന്നെ ആത്മീയ ജീവിതത്തോട് ഒത്തിരി സ്നേഹം കാണിച്ചിരുന്ന വിശുദ്ധയാണ് ജമ്മ ഗൽഗാനി. ആദ്യകുർബാന സ്വീകരണത്തിനു ശേഷം തന്റെ സഹപാഠിയോട് കൊച്ചു ജമ്മ ചോദിച്ചു ‘എന്റെ ഹൃദയം കത്തിയെരിയുകയാണ്. നിനക്കും അത് അനുഭവപ്പെടുന്നുണ്ടോ?’ […]




































































































































































































































































































































































