വിശുദ്ധ ‘അമ്മ ത്രേസിയാ
സഭാചരിത്രത്തിൽ ഇത്രയധികം ഗുണഗണങ്ങളാൽ അലങ്കരിക്കപ്പെട്ടിട്ടുള്ള സ്ത്രീരത്നങ്ങൾ വിരളമാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ദൈവൈക്യത്തിന്റെ ഉയരങ്ങളിലെത്തിയ ഈ വിശുദ്ധയെ 1970 ൽ സഭയുടെ വേദപാരംഗതയായി പ്രഖ്യാപിക്കുന്ന വേളയിൽ പോൾ ആറാമൻ പാപ്പ വിശേഷിപ്പിച്ചത് ആത്മീയതയുടെ ‘അനിതരസാധാരണ സ്ത്രീ ‘ എന്നാണ്. സഭയിലെ പ്രഥമ വനിതാവേദപാരംഗതയാണ് സ്പെയിനിന്റെ മധ്യസ്ഥ ആയ അമ്മത്രേസ്സ്യ. സഭ അവളെ ആദരിക്കുന്നത് ‘മാലാഖയെപ്പോൽ വിശുദ്ധയായ കന്യക ‘എന്ന് പറഞ്ഞാണ്. കർമ്മലീത്ത സഭയിലെ വിശുദ്ധയായ അവളെ ‘അഗ്നികുണ്ഡം’ എന്നും വിളിക്കുന്നു. വിശുദ്ധ ‘അമ്മ ത്രേസിയാ വളരെ ധീരമതിയായ ഒരു […]




























































































































































































































































































































































