June 5, 2026

രാജാവാക്കാൻ കൊണ്ടുപോകാൻ ശ്രമിക്കുന്നു ( യോഹ 6 , 15 )

യഹൂദ പാരമ്പര്യങ്ങളുടെ പൂർത്തീകരണമായി ജനസമൂഹം ഈശോയെ കാണുകയാണ്. കാനാൻ ദേശത്തിന്റെ അതിർവരമ്പുകൾ വരെ വർഷിക്കപ്പെട്ട മന്നാ വീണ്ടും നൽകപ്പെടുക മിശിഹായുടെ ആഗമനത്തിൽ ആണെന്ന വിചാരധാര യഹൂദദേശത്ത് പാരമ്പര്യമായി നിലനിന്നിരുന്നു. അപ്പത്തിന്റെ വർദ്ധനവിലും സമൃദ്ധിയിലും ആകൃഷ്ടരായ യഹൂദജനം അവനെ രാജാവാക്കാൻ തുനിഞ്ഞിറങ്ങിയതിന്റെ പിന്നാമ്പുറത്ത് ഈ ഒരു ദർശനമുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായം ഒന്നു മുതൽ 15 വരെയുള്ള തിരുവചനങ്ങളിൽ നിലനിൽക്കുന്ന കുർബാന ദർശനങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തുന്നു. അതൊരു അപ്പം വർദ്ധിപ്പിക്കലല്ല മറിച്ച് ഒരു ബലിയർപ്പണമാണെന്ന സത്യം […]

പന്ത്രണ്ടു കുട്ടകൾ നിറയെ ശേഖരിക്കുന്ന അപ്പം ( യോഹ 6 , 12 )

പന്ത്രണ്ടു കുട്ടകൾ നിറയെ ശേഖരിക്കുന്ന അപ്പം, തൃപ്തി നൽകുന്ന അപ്പമായി തന്നെ തന്നെ ക്രിസ്തു അവതരിക്കുന്നുവെന്നതിന്റെ ഭാഗമാണ്. പന്ത്രണ്ടു ഗോത്രങ്ങളുടെ സമൃദ്ധിയുടെ തുടർച്ചയായും, ശിഷ്യ സമൂഹത്തിലൂടെ രൂപപ്പെടുന്ന സഭാ സമൂഹത്തിനുള്ള ക്രിസ്തുവിന്റെ കരുതലും, നീക്കിയിരുപ്പുമായി മനസ്സിലാക്കാവുന്നതുമാണ്.

അഞ്ചു ബാർലിയപ്പം ( 6 ,9 )

ബാർലിയപ്പം സാധാരണക്കാരന്റെ കരങ്ങളിലുള്ള ഭക്ഷണത്തിലേക്കുള്ള ദൈവത്തിന്റെ എത്തിനോട്ടം ആണ് ( യോഹ 6 , 9 ). അപ്പവും മീനും പ്രതീകാത്മക അവതരണം തന്നെയാണ്. ഭക്ഷണവിതരണത്തിനുള്ള ക്രമീകരണത്തിൽ മുൻകൈയെടുക്കുന്ന ക്രിസ്തു ‘എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ’ എന്ന് കുരിശിൽ പ്രഖ്യാപിച്ച ഓർമ്മപ്പെടുത്തൽ ആയി മാറുകയാണ്. ഫിലിപ്പോസിനോട് കർത്താവ് ചോദിക്കുന്ന ചോദ്യം, മോശ ദൈവത്തോട് ചോദിക്കുന്നതിന്റെ ഒരു ആവർത്തനം തന്നെയാണ്. ഈ ജനത്തിന് ഭക്ഷിക്കാനുള്ള മാംസം എവിടെ നിന്ന് ലഭിക്കും ( സംഖ്യ 11 , 13 […]

യഹൂദരുടെ പെസഹാ തിരുന്നാൾ ( 6 ,4 )

‘യഹൂദരുടെ പെസഹാ തിരുന്നാൾ അടുത്തിരുന്നുവെന്ന’ ഓർമ്മപ്പെടുത്തലിലൂടെ സുവിശേഷകൻ വിശുദ്ധ കുർബാനയുടെ പഠനത്തിനു തുടക്കമിടുകയായിരുന്നു; സീനായി ഉടമ്പടി ഒരു മലമുകളിൽ ആയിരുന്നു, അതേപോലെ പുതിയ ഉടമ്പടിക്കായും മലമുകൾ തെരഞ്ഞെടുത്തത് കൂടുതൽ അർത്ഥപൂർണ്ണമാണ്.

തിബേരിയസിന്റെ തീരം (യോഹ 6 , 1)

യോഹന്നാന്റെ സുവിശേഷം ഇരുപത്തിയൊന്നാം അധ്യായത്തിൽ തിബേരിയാസിന്റെ തീരത്ത് കർത്താവ് പ്രത്യക്ഷപ്പെട്ടപ്പോഴാണ് തീ ഒരുക്കി, മീൻ വച്ച്, അപ്പം തയ്യാറാക്കി അവർക്ക് പ്രാതൽ നൽകുന്നത് (യോഹ 21 ,9 ,12 ,13). അത് വിശുദ്ധ കുർബാനയുടെ വലിയൊരു പഠനവും ദർശനവും ആയിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം ആരംഭിക്കുന്നതും തിബേരിയസിന്റെ തീരത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ്. വി. കുർബാനയുടെ പഠനത്തിനും, ദർശനത്തിനും പശ്ചാത്തലം ഒരുക്കാൻ തിബേരിയസിന്റെ തീരം അനിവാര്യമായിരുന്നു. മലയിലേക്ക് കയറി ശിഷ്യന്മാരോടൊപ്പം ഇരിക്കുന്നത് പോലും ബലിയർപ്പണത്തിന്റെ പശ്ചാത്തലത്തിലേക്ക് […]

ബലിയർപ്പണത്തിൽ ശുശ്രൂഷികളെ ലഭിക്കാതെ പോയ വിശുദ്ധൻ

വിശുദ്ധ ജോൺ ഓഫ് സാൻഫോകുന്തയുടെ ജീവിതത്തിൽ നടന്ന ഒരു അത്ഭുതമുണ്ട്. വിശുദ്ധൻ ഒത്തിരി സമയം എടുത്താണ് ബലിയർപ്പിച്ചിരുന്നത്. ആയതിനാൽ, തന്നെ ആരും അദ്ദേഹം അർപ്പിക്കുന്ന ബലിയിൽ ശുശ്രൂഷിയാകുവാൻ തയ്യാറായില്ല. ആ കാലയളവിൽ പൊതുവായ ബലിയർപ്പണങ്ങൾ പതിവായിരുന്നില്ല; എല്ലാ വൈദികരും ഒറ്റയ്ക്ക് ബലിയർപ്പിക്കണമായിരിന്നു. മാത്രമല്ല ഓരോ ബലിയർപ്പണത്തിലും ശുശ്രൂഷിയും അത്യാവശ്യമായിരുന്നു.   ഒരിക്കൽ ആശ്രമാധിപൻ വിശുദ്ധനെ നീണ്ട ബലിയർപ്പണങ്ങളുടെ പേരിൽ ശാസിക്കുകയുണ്ടായി. അതിനുശേഷം അദ്ദേഹം വേഗത്തിൽ വിശുദ്ധ ബലിയർപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഒത്തിരിയേറെ അസ്വസ്ഥത അനുഭവിച്ച വിശുദ്ധൻ, ബലിയർപ്പിക്കുമ്പോൾ താൻ […]

ഈശോയുടെ ജനനം തന്നെ വിശുദ്ധ കുർബാനയിലേക്കുള്ള ഒരു വഴിയൊരുക്കൽ ആയിരുന്നു

അപ്പത്തിന്റെ ഭവനമായ ബത് ലെഹേമിലെ ജനനം, പുൽക്കൂട്ടിൽ വെള്ളക്കച്ചയിൽ പൊതിയപ്പെട്ടതും, വളർത്ത് മൃഗങ്ങൾ അന്നം കണ്ടെത്തുന്ന പുൽത്തൊട്ടിയിൽ അവനെ കിടത്തിയതും എല്ലാം വിശുദ്ധ കുർബാനയുടെ ഒരുക്കം തന്നെയായിരുന്നു. പരിശുദ്ധ അമ്മയുടെ ശുദ്ധീകരണം 33 ദിവസങ്ങൾ കഴിഞ്ഞായിരുന്നു. ആൺകുഞ്ഞിനാണു ജന്മം കൊടുക്കുന്നതെങ്കിൽ ലേവ്യരുടെ പുസ്തകം അനുസരിച്ചു (12, 4 ) 33 ദിവസങ്ങൾക്ക് ശേഷമാണ് ശുദ്ധീകരണ കർമ്മം നടത്തിയിരുന്നത്. പ്രാവിൻ കുഞ്ഞിനെയാണ് പാപപരിഹാര ബലിയായിട്ട് കൊടുത്തിരുന്നത്; ലേവ്യരുടെ പുസ്തകം 12, 8 -ൽ വായിക്കുന്നു, പ്രാവിൻ കുഞ്ഞിന്റെ ശിരസു […]

ഒരു മനുഷ്യന്റെ ശരീരത്തിന് അപ്പത്തെ മാംസവും രക്തവും ആക്കി മാറ്റാമെങ്കിൽ, നിശ്ചയമായും ദൈവത്തിന് അതിനേക്കാൾ വേഗത്തിൽ അത് ചെയ്യാൻ കഴിയും.

പറക്കും വിശുദ്ധൻ എന്നറിയപ്പെടുന്ന ജോസഫ് കുപ്പർത്തിനോ വിശുദ്ധ ബലിയർപ്പണം മനോഹരമായി ചൊല്ലുമ്പോഴും, അദ്ദേഹം കൂദാശ വചനങ്ങൾ ചൊല്ലുമ്പോൾ വിക്കിയിരുന്നു. ഒരു സഹോദരൻ അദ്ദേഹത്തോട് ഇതിനു കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു; കൂദാശ വചനങ്ങൾ ഒരു തീക്കട്ട പോലെയാണ് എന്റെ നാവിൽ അനുഭവപ്പെടുന്നത്. ഞാനാ വാക്കുകൾ ഉച്ചരിക്കുമ്പോൾ തിളച്ച ആഹാരം ഭക്ഷിക്കുന്ന പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. അദ്ദേഹത്തിന്റെ സത്താപരിണാമത്തെ കുറിച്ചുള്ള നിർവചനം വളരെ മനോഹരമാണ്. നിങ്ങളുടെ ശരീരം നിങ്ങൾ കഴിച്ച ഭക്ഷണപദാർത്ഥത്തെ മാംസവും രക്തവും ആക്കിയത് കൊണ്ടല്ലേ നിങ്ങളുടെ […]

മാനിപിൾ

പണ്ടുകാലങ്ങളിൽ വിശുദ്ധ ബലിയർപ്പിക്കുന്ന വൈദികന്റെ കൈയിൽ മാനിപിൾ എന്ന പേരായ ഒരു കൈതൂവാല തുന്നിച്ചേർത്തിരുന്നു. വിശുദ്ധ കുർബാന അർപ്പണമദ്ധ്യേ, വൈദികൻ കണ്ണീരൊഴുക്കുമ്പോൾ കണ്ണീർ തുടയ്ക്കാനാണ് ഈ കൈതൂവാല അവിടെ തുന്നി ചേർത്തിരുന്നത്. ഇതുകൊണ്ടാവണം വിശുദ്ധ പാദ്രെ പിയോ പറയുന്നത്; വിശുദ്ധ കുർബാനയുടെ മഹത്വം അറിഞ്ഞിരുന്നുവെങ്കിൽ കണ്ണീരോടെയെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കൂ!!

വി. കുര്‍ബാന, വിസീത്ത, Visit, Holy Eucharist

വീസീത്തകൾ

വീസീത്തകൾ എന്ന് പറയുന്ന ഒരു ആത്മീയ അനുഷ്ഠാനമുണ്ട്. ദിവ്യകാരുണ്യ സന്ദർശനം എന്നാണ് അതിനെ വിശേഷിപ്പിക്കുക. വിശുദ്ധ കൊച്ചുത്രേസിയുടെ കൃതിയാണ് നവമാലിക. പിതാവായ മാർട്ടിനോടൊപ്പം, വിശുദ്ധ വൈകുന്നേരം നടക്കാൻ പോകുന്ന പതിവുണ്ടായിരുന്നു. അവർ ആ സമയങ്ങളിൽ ഇടവക ദേവാലയത്തിലും, സമീപ ദേവാലയങ്ങളിലും വീസീത്തകൾ നടത്തുക പതിവായിരുന്നു. വീസീത്തകൾ എന്നാൽ സക്രാരിയിൽ നമ്മെ കാത്തിരിക്കുന്ന ഈശോയെ നാം സന്ദർശിക്കുന്നതാണ്. ദിവ്യകാരുണ്യ ഭക്തിയുടെയും, സ്നേഹത്തിന്റെയും ഏറ്റവും വലിയ പ്രകടിത വഴിയാണ് വിസിത്തകൾ. വിശുദ്ധ കുർബാനയുടെ ദിവ്യകാരുണ്യ ഭക്തരെന്ന നിലയിൽ നാം പിന്തുടരേണ്ട […]