June 5, 2026

എപ്പോഴാണ് ഈശോയുടെ തിരുശരീരവും  തിരുരക്തവുമായി അപ്പവും വീഞ്ഞും മാറുന്നത്

രണ്ട് പാരമ്പര്യങ്ങൾ ഉണ്ട്; പാശ്ചാത്യ പാരമ്പര്യമനുസരിച്ച് പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന ചൊല്ലി, കൂദാശ വചനങ്ങൾ പൂർത്തിയാകുമ്പോൾ അപ്പവും വീഞ്ഞും യഥാക്രമം ഈശോയുടെ തിരു ശരീരവും തിരുരക്തവുമായി മാറുന്നു. എന്നാൽ, പൗരസ്ത്യ പാരമ്പര്യമനുസരിച്ച് ഈ പരിണാമം പൂർത്തിയാകുന്നത് പരിശുദ്ധാത്മാവിന്റെ പ്രാർത്ഥനയോടു കൂടിയാണ്. എന്നു പറഞ്ഞാൽ പരിശുദ്ധാത്മാവ് ആരംഭിച്ചു പരിശുദ്ധാത്മാവ് പൂർത്തീകരിക്കുന്നു.

ബലിയർപ്പണത്തിൽ ഈശോയുടെ മരണം അനുസ്മരിക്കുന്ന സമയം

ഈശോയുടെ മരണം ഏറ്റവും വ്യക്തമായിട്ട് നമുക്ക് അനുഭവിച്ച് അറിയാൻ പറ്റുന്നത് കൂദാശ വചനങ്ങളുടെ സമയത്താണ്. കൂദാശ വചനങ്ങൾ ചൊല്ലുമ്പോൾ; രണ്ടായിട്ടാണ് ആശിർവദിക്കുന്നത്. ഇതെന്റെ ശരീരമാകുന്നു എന്ന് പറഞ്ഞ് ശരീരത്തെ ആശിർവദിക്കുന്നു; നിങ്ങൾ വാങ്ങി പാനം ചെയ്യുവിൻ എന്നുപറഞ്ഞു; വീഞ്ഞ് ആശിർവദിക്കുന്നു. രണ്ടായിട്ട് ചൊല്ലുന്നതിന്റെ കാരണം, ശരീരത്തിൽ നിന്ന് രക്തം വേർപെടുമ്പോൾ മരണസംഭവിക്കുന്നു. അത് വ്യക്തമാകാൻ ഇത് സഹായിക്കുന്നു.

ബലിയർപ്പണത്തിൽ എപ്പോഴാണ് ഈശോയുടെ ഉത്ഥാനം നമ്മൾ അനുസ്മരിക്കുന്നത്

സീറോ മലബാർ സഭയിൽ ‘ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ആകുന്നു’ എന്ന ഗാനമാലപിക്കുമ്പോൾ, വൈദികൻ ശരീരം രണ്ടായി വിഭജിച്ച് ആദ്യം തിരു ശരീരം കൊണ്ട് തിരുരക്തവും, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെ നാമത്തിൽ ആശിർവദിക്കുന്നു. അതിനു ശേഷം തിരുരക്തം കൊണ്ട് തിരുവോസ്തി ആശിർവദിക്കുന്നു. ഇതിന്റെ അർത്ഥമെന്നു പറയുന്നത്; ശരീരത്തിൽ നിന്ന് രക്തം വേർപെടുമ്പോഴാണ് മരണം സംഭവിക്കുന്നത്; തിരുരക്തം കൊണ്ട് തിരുശരീരം സ്പർശിക്കുമ്പോഴും; തിരുശരീരം കൊണ്ട് രക്തത്തെ സ്പർശിക്കുമ്പോഴും അർത്ഥമാക്കുന്നത്; വേർപെട്ട ശരീരവും വേർപെട്ട രക്തവും വീണ്ടും […]

ശൂന്യമായ ദേവാലയത്തിന്റെ മധ്യഭാഗം

ദേവാലയത്തിലെ മധ്യഭാഗം എപ്പോഴും ഒഴിവാക്കിയിട്ടിരിക്കുന്നത് നമുക്ക് കാണാൻ പറ്റും. സാധാരണഗതിയിൽ ആളുകൾ അവിടെ നിൽക്കാറില്ല. ശുദ്ധീകരണസ്ഥലത്തിലുള്ള ആത്മാക്കൾ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന, പ്രാർത്ഥന ചോദിക്കുന്ന ഒരു സ്ഥലമായിട്ടാണ് പാരമ്പര്യം, ശൂന്യമായ സ്ഥലം മനസ്സിലാക്കുന്നത്.

ബലിയർപ്പണത്തിൽ കർത്താവിന്റെ കുരിശിന്റെ വഴി

രണ്ട് അരമനകളിലെ വിധി പ്രഖ്യാപനങ്ങൾക്ക് ശേഷം ഈശോയുടെ കുരിശ് മരണയാത്രയാണ്. കർത്താവിന്റെ കുരിശിന്റെ വഴി അനുസ്മരിപ്പിച്ചാണ് വൈദികൻ തിരുശരീരവും, തിരുരക്തവും വഹിച്ചു കാൽവരിയുടെ പ്രതീകമായ ബലിപീഠത്തിലേക്കു വരുന്നത്.വീണ്ടും ഈശോയുടെ കുരിശു മരണത്തെ അനുസ്മരിച്ചുകൊണ്ട് കാസയും പീലാസയും കുരിശാകൃതിയിൽ ഉയർത്തിപ്പിടിക്കുകയും ഈശോയുടെ മരണത്തെ അനുസ്മരിച്ചുകൊണ്ട് ആ ബലിവസ്തുക്കൾ ശോശപ്പാ കൊണ്ട് മൂടുകയും ചെയ്യുന്നു.

രണ്ടു മേശകളിൽ അപ്പവും വീഞ്ഞും ഒരുക്കുന്നത്; രണ്ടു അരമനകളിലായി കർത്താവിന്റെ മരണത്തിന്റെ ഒരുക്കത്തിന്റെ അനുസ്മരണമാണ്

ഗദ്സമനിയിൽ നിന്നും ഈശോയെ പടയാളികൾ രണ്ട് അരമനകളിലേക്ക് നയിക്കുന്നുണ്ട്; ഒന്ന്, കയ്യാഫസിന്റെ അരമനയും, രണ്ടു പീലാത്തോസിന്റെ അരമനയും. അവിടെ കർത്താവിന്റെ മരണത്തിനുള്ള വിധി പ്രഖ്യാപനങ്ങൾ നടക്കുകയാണ്. അതിന്റെ പ്രതീകമായിട്ടാണ് ഈശോയുടെ തിരു ശരീരവും തിരുരക്തവും രണ്ട് മേശകളിൽ ഒരുക്കുന്നത്‌; അത് അറിയപ്പെടുന്നത് നിക്ഷേപ കൂടാരം എന്നാണ്.

ബലിയർപ്പണത്തിൽ ഗദ്സമനിയിൽ നിന്നും ഈശോയെ പടയാളികൾ വലിച്ചിഴയ്ക്കുന്ന രംഗം അനുസ്മരിക്കുന്നുണ്ട്

വിശുദ്ധ ബലിയർപ്പണത്തിൽ, ഗദ്സമനിയിൽ നിന്നും ഈശോയെ പടയാളികൾ ബന്ധിക്കുന്ന രംഗം നാം അനുസ്മരിക്കുന്നത് ദൈവവചന വായനക്ക് ശേഷമാണ്. ദൈവവചന ശുശ്രൂഷയുടെ സമയത്ത്, വചന വായനയോട് അനുബന്ധിച്ച്, ആഘോഷപൂർവ്വമാണ് ദൈവവചന വായന ശ്രവിക്കാനായിട്ടു വൈദികനും ദൈവജനവും ഒരുങ്ങുന്നത്. തിരികളുടെ അകമ്പടിയോടെയും, ഹല്ലേലുയ ഗീതങ്ങളോടെയുമാണ് ദൈവവചനം വൈദികൻ സംവഹിക്കുന്നത്. എന്നാൽ വചന വായനയ്ക്കു ശേഷം തിരികളോ, അകമ്പടികളോ ഇല്ലാതായാണ് വിശുദ്ധ ഗ്രന്ഥം അൾത്താരയിൽ പ്രതിഷ്ഠിക്കുന്നത്. ഇതിനെ വ്യാഖ്യാനിക്കുന്നത് പരസ്യ ജീവിതത്തിന് ശേഷം പടയാളികൾ ഗദ്സമനിയിൽ നിന്നും അവനെ വലിച്ചുകൊണ്ടു പോകുന്നതിന്റെ […]

പരി. കുർബാന ആരുടെയും സ്വകാര്യ സമ്പത്തല്ല

“സഭ വി. കുർബാനയിൽനിന്ന്” എന്ന ചാക്രികലേഖനത്തിന്‍റെ മൂന്നാമദ്ധ്യായം പരി. കുർബാനയുടെ ‘ശ്ലൈഹിക’ ഭാവത്തെക്കുറിച്ചാണ്. സഭ ശ്ലൈഹികമാണെന്നു പറയുന്നതുപോലെ പരി. കുർബാനയും ശ്ലൈഹികമാണെന്ന് പറയാമെന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ശ്ലീഹന്മാരുടെ അടിസ്ഥാനത്തിൽ പണിയപ്പെടുകയും ശ്ലൈഹിക പിൻഗാമികളുടെ ശുശ്രൂഷയിൽ വളർന്നുപന്തലിക്കുകയും ചെയ്യുന്ന സഭ ശ്ലൈഹികമാണെന്ന ബോധ്യം സഭയുടെ വിശ്വാസപ്രമാണത്തിന്‍റെ ഭാഗമാണ്. പരിശുദ്ധകുർബാനയിൽ പങ്കെടുക്കുന്നതിനായി ശ്ലീഹന്മാരുടെ പ്രബോധനങ്ങളാണ് നമുക്കു കൈമുതൽ. ശ്ലൈഹികശുശ്രൂഷയിൽ പങ്കുവഹിക്കുന്നവരുടെ നേതൃത്വത്തിലേ പരി. കുർബാന പരികർമ്മം ചെയ്യാനാവൂ. പരി. കുർബാനയെ സംബന്ധിച്ചുള്ള ശരിയായ ബോധനം നൽകാനുള്ള ചുമതല ശ്ലൈഹിക പിൻഗാമികളുടേതാണ്. […]

വിശുദ്ധ കുർബാനയുടെ പാപ്പാ

വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പാ പരിശുദ്ധ കുർബാനയെ കേന്ദ്രമാക്കി ജീവിച്ച ഒരു വ്യക്തിയായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ സംബന്ധിച്ച അദ്ദേഹത്തിന് കൗൺസിൽ അതിന്‍റെ ആദ്യത്തെ രേഖയ്ക്കു നൽകിയ പ്രാധാന്യം നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഏറെ നാളത്തെ വിചിന്തനത്തിന്‍റെ ഫലമായി വിരചിക്കപ്പെട്ട “സഭ പരിശുദ്ധകുർബാനയിൽ നിന്ന്” എന്ന ചാക്രികലേഖനം, അദ്ദേഹത്തിന്‍റെ മനസ്സു തുറന്നുകാട്ടുന്ന ഒരു രേഖയാണ്. സഭ അതിന്‍റെ ജീവൻ സ്വീകരിക്കുന്നത് പരി. കുർബാനയിൽനിന്നാണ്; സഭയുടെ രഹസ്യം മുഴുവൻ സമാഹരിക്കപ്പെടുന്നത് പരി. കുർബാനയിലാണ് എന്നെല്ലാമുള്ള […]

ആദ്യ നൂറ്റാണ്ടുകളിൽ എപ്രകാരമാണ് ബലിയർപ്പിച്ചിരുന്നത്?

ഒരേസമയം വിരുന്നും ബലിയർപ്പണവുമായിരുന്ന വിശുദ്ധ കുർബാന എപ്പോഴാണ് പൂർണ്ണമായും ആരാധനാക്രമ രീതിയിലുള്ള ഒരു ബലിയർപ്പണമായി രൂപപ്പെട്ടത് എന്ന് കൃത്യമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. സഭാ പിതാവായ വിശുദ്ധ ജസ്റ്റിന്റെ പരാമർശത്തിൽ നിന്നും യഹൂദരുടെ സിനഗോഗുകളിലെ പ്രാർത്ഥനാ രീതിയോട് സമമായ ഒരു പ്രാർത്ഥന രീതിയായിരുന്നു ക്രിസ്ത്യാനികൾ രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ അവലംബിച്ചിരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഈ കാലഘട്ടങ്ങളിൽ എല്ലാം കർത്താവിന്റെ ദിവസം എന്ന് അറിയപ്പെട്ടിരുന്ന ആഴ്ചയുടെ ആദ്യ ദിനത്തിൽ ആയിരുന്നു ക്രൈസ്തവർ ഒരുമിച്ച് കൂടിയിരുന്നതും പ്രാർത്ഥിച്ചിരുന്നതും. […]