June 6, 2026
#International #Latest News #News

60 ദിനങ്ങൾ 2000 മൈലുകൾ – ദിവ്യകാരുണ്യ പ്രദിക്ഷണം

ഫ്ലോറിഡ: അമേരിക്കൻ കത്തോലിക്ക സഭ ഒരു ആത്മീയ നവീകരണത്തിലൂടെ കടന്നു പോവുകയാണ്. അതിനു കാരണമായി നിൽക്കുന്നത്, ദിവ്യകാരുണ്യ ഭക്തിയാണ്. അതിനോട് അനുബന്ധിച്ചു നിരവധി നിത്യാരാധന ചാപ്പലുകൾ, ദിവ്യകാരുണ്യ പ്രദിക്ഷണങ്ങൾ അവിടെ ആരംഭിച്ചിട്ടുണ്ട്.ദിവ്യകാരുണ്യ പ്രദിക്ഷണങ്ങളിൽ എറ്റവും പ്രസിദ്ധമായത്, ഫ്‌ലോറിഡയിൽ നിന്ന് ആരംഭിച്ചു ഫിലാഡൽഫിയയിൽ അവസാനിക്കുന്ന ദിവ്യകാരുണ്യ പ്രദിക്ഷണമാണ്. ഈ വർഷത്തെ അമേരിക്കൻ കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയ മുന്നേറ്റങ്ങളിലൊന്നായ ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനത്തിന് (National Eucharistic Pilgrimage) 2026 മെയ് 24-ന് ഫ്ലോറിഡയിലെ സെന്റ് അഗസ്റ്റിനിൽ ((National Shrine of Our Lady of La Leche at Mission Nombre De ദിവസ് – സെന്റ് അഗസ്റ്റിൻ, അമേരിക്കൻ മണ്ണിൽ ആദ്യമായി വിശുദ്ധ കുർബാന അർപ്പിച്ച ചരിത്രപ്രസിദ്ധമായ സ്ഥലമാണിത്.) ഭക്തിസാന്ദ്രമായ തുടക്കമായി. അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് ‘One Nation Under God’ എന്ന പ്രമേയത്തിലാണ് ഈ ദിവ്യകാരുണ്യ പ്രയാണം സംഘടിപ്പിച്ചത്.പെന്തക്കോസ്ത് ദിനമായ മെയ് 24-ന് ആരംഭിച്ചഅമേരിക്കൻ ഭൂഖണ്ഡത്തിന്റെ വിവിധ കോണുകളിൽ നിന്നും ആരംഭിച്ച് ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കുന്ന ഈ ദിവ്യകാരുണ്യ യാത്ര, വിശ്വാസ നവീകരണത്തിനും ആത്മീയ ഉണർവിനും വലിയൊരു ചാലകശക്തിയായി മാറും. വരും ദിവസങ്ങളിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ പ്രയാണത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്നത്. കഠിനമായ ആധുനിക സാഹചര്യങ്ങളിലും ലോകത്തിന് പ്രത്യാശയുടെയും സമാധാനത്തിന്റെയും വലിയൊരു സന്ദേശമാണ് ഈ ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനം പകരുന്നത്. 60 ദിവസങ്ങൾ കൊണ്ട് 2,000-ത്തിലധികം മൈലുകൾ പിന്നിടുന്ന ഈ തീർത്ഥാടനം 2026 ജൂലൈ 5-ന് ഫിലാഡൽഫിയയിൽ (Philadelphia) സമാപിക്കും.

Share this :

Leave a comment

Your email address will not be published. Required fields are marked *