പെട്രോൾ പമ്പുകളിൽ യാത്രികർക്ക് ആരാധനക്കുള്ള സൗകര്യവും ഒരുങ്ങിയപ്പോൾ !!
സാവോപ്പോളോ: “വിശ്വാസമാണ് കമ്പനിയുടെ ആദ്യ മൂല്യം” എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ റെഡെ മരാജോ എന്ന പെട്രോൾ/ഗ്യാസ് സ്റ്റേഷന്‍ ശൃംഖലയാണ് തങ്ങളുടെ ഏഴോളം സ്റ്റേഷനുകളില്‍ ദിവ്യകാരുണ്യ ചാപ്പലുകള്‍ സ്ഥാപിക്കുന്നത്. ചാപ്പല്‍ ഉണ്ടാക്കുന്നത് നല്ല കാര്യമാണെങ്കിലും ചാപ്പലില്‍ ദിവ്യകാരുണ്യം ഉണ്ടായിരിക്കുന്നതാണ് ഏറ്റവും മഹത്തായ കാര്യമെന്നു കമ്പനിയുടെ ഡയറക്ടർ ജാനെത്ത് വാസ് പറഞ്ഞു. ഏഴ് ചാപ്പലുകള്‍ മാത്രമാണ് നിലവില്‍ ഉള്ളതെങ്കിലും കൂടുതല്‍ ചാപ്പലുകള്‍ നിര്‍മ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 30 വര്‍ഷത്തിലധികമായി പെട്രോള്‍ ഫില്ലിംഗ് രംഗത്ത് സജീവമായ റെഡെ മരാജോ […]




































































































































































































































































































































































