January 15, 2026

ഇസ്രായേൽക്കാരുടെപലായനവും; വിശുദ്ധബലിയർപ്പണവും

റെനിയറോ കന്തല മെസ്സ എന്ന വൈദികൻ രേഖപ്പെടുത്തുകയാണ്; പഴയനിയമം മുഴുവൻ കർത്താവിന്റെ  അത്താഴത്തിനുള്ള ഒരുക്കമായിരുന്നു. ഈജിപ്തിൽ നിന്നുള്ള പുറപ്പാടിന്റെ അതേ രാത്രിയിൽ തന്നെ ദൈവം, ദിവ്യകാരുണ്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. സഭാ പിതാക്കന്മാർ പറയുകയാണ്, അല്ലയോ ദൈവദൂതാ, എനിക്ക് ഉത്തരം തരുക, ഇസ്രായേൽക്കാരെ നശിപ്പിക്കാതെ കടന്നുപോകത്തക്കവിധം അവരുടെ ഭവനങ്ങളിൽ അത്ര വിലപ്പെട്ടതായി നീ കണ്ടത് എന്താണ്? അവിടുന്ന് കണ്ടത്, ക്രിസ്തുവിന്റെ രക്തം തന്നെയാണ്. വെറുമൊരു പ്രതീകം, രക്ഷയ്ക്ക് കാരണമായി എങ്കിൽ യാഥാർത്ഥ്യത്തിന്റെ ശക്തി എത്ര വലുതായിരിക്കും. 

ഈശോയുടെമരുഭൂമിയിലെപരീക്ഷണവും; വിശുദ്ധകുർബാനയും

 മരുഭൂമിയിലെ പ്രാർത്ഥനക്കു ശേഷം അപ്പത്തിന്റെ പരീക്ഷണം; നമ്മുടെ തിരുവചനത്തിൽ കാണുന്നു. ഒന്നാമതായിട്ട് ഈശോയെ  പിശാച് മരുഭൂമിയിലെ പ്രാർത്ഥനയ്ക്ക് ശേഷം പരീക്ഷിക്കുന്നത്, കല്ലിനോട് അപ്പമാകാൻ പറഞ്ഞു കൊണ്ടാണ്. ഇത് വിശുദ്ധ കുർബാനക്കെതിരായിട്ടുള്ള ഒരു പ്രലോഭനമായിരുന്നു. നിനക്ക് എളുപ്പത്തിൽ കല്ല് പോലും അപ്പമാക്കാൻ സാധിക്കും. പിന്നെ, എന്തുകൊണ്ടാണ് സഹനങ്ങളിലൂടെ, വേദനകളുടെ കടന്നുപോയി അപ്പമാകുന്നത്. നിനക്ക് എളുപ്പത്തിൽ അപ്പമാക്കാൻ സാധിക്കുമല്ലോ. വിശുദ്ധ കുർബാന ആകാതിരിക്കാനുള്ള ഒരു പരീക്ഷണം, സഹനങ്ങളിലൂടെ യാത്ര ചെയ്ത് കുർബാന ആകാതിരിക്കാൻ ഒരു പ്രേലോഭനം.   

ഒരിക്കലും ഉറങ്ങാത്ത നഗരത്തിന് ഇനി ഒരിക്കലും അടയാത്ത ചാപ്പൽ

മാൻഹട്ടൻ: ഉറങ്ങാത്ത നഗരമെന്ന് ലോകം വിശേഷിപ്പിക്കുന്ന ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ പ്രഥമ നിത്യാരാധന ചാപ്പൽ. ഡൊമിനിക്കൻ സന്യാസ സഭയ്ക്കു കീഴിലുള്ള ഗ്രീൻവിച്ച് വില്ലേജിലെ സെന്റ് ജോസഫ് ദൈവാലയത്തോട് ചേർന്ന് ഒരുങ്ങുന്ന നിത്യാരാധനാ ചാപ്പലിൽ രാപ്പകൽ ഭേദമെന്യേ ദിവ്യകാരുണ്യ ആരാധനയ്ക്ക് സൗകര്യമുണ്ടാകുമെന്നതും ചാപ്പലിന്റെ സവിശേഷതയാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിക്ക് സമീപത്തായി ഉയരുന്ന നിത്യാരാധന ചാപ്പൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക് അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. അതിരൂപതയിലെ മുഴുവൻ ജനതയ്ക്കുമായി ചാപ്പൽ സമർപ്പിക്കുന്നതിലുള്ള സന്തോഷവും ഡൊമിനിക്കൻ സന്യാസ സഭാ വൈദീകർ പങ്കുവെച്ചു. ‘പ്രാർത്ഥനയിൽ, […]

നാഷണൽ യൂക്കരിസ്റ്റിക് റിവൈവൽ

വാഷിംഗ്ടൺ ഡി.സി: ‘നാഷണൽ യൂക്കരിസ്റ്റിക് റിവൈവലി’ന്റെ ഭാഗമായി അമേരിക്കയിലെ കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് അമേരിക്കയിലെ സഭയുടെ ചരിത്രത്തിൽ നിർണായകമാകുമെന്ന് ഫ്രാൻസിസ് പാപ്പ.  ‘യൂക്കരിസ്റ്റിക് റിവൈവലി’ന് സമാപനം കുറിച്ച് 2024 ജൂലൈ 17 – 21 തീയതികളിൽ ഇന്താനോപ്പോളീസിൽ സമ്മേളിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ ഉപയോഗിക്കാനുള്ള വലിയ അരുളിക്ക ആശീർവദിച്ച് നൽകുകയും ചെയ്തു പാപ്പ.   ‘മനുഷ്യഹൃദയത്തിന്റെ വിശപ്പിനുള്ള ദൈവത്തിന്റെ പ്രതികരണമാണ് പരിശുദ്ധ കുർബാന. എന്തെന്നാൽ നമ്മുടെ ജീവിതയാത്രയിൽ നമ്മെ പോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും നിലനിർത്താനും ദിവ്യകാരുണ്യത്തിലൂടെ […]

ആഗോള ദിവ്യകാരുണ്യ കോൺഗ്രസ്

ഇക്വഡോർ, ക്വിതോ: 53 -മത് ആഗോള ദിവ്യകാരുണ്യ കോൺഗ്രസ് ഇക്വഡോറിലെ ക്വിതോയിൽ 2024 സെപ്റ്റംബർ എട്ടു മുതൽ 15 വരെ നടക്കുന്നു. ‘നിങ്ങളെല്ലാം സഹോദരന്മാരാണ്,’ (മത്തായി 23, 8) എന്ന തിരുവചനത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ച്,   ‘സാഹോദര്യം ലോകത്തെ സുഖപ്പെടുത്തുന്നതിന്,’  ആഗോള ദിവ്യകാരുണ്യ സംഗമത്തിന്റെ   ആപ്തവാക്യമായിസ്വീകരിച്ചു. ആദ്യമായി, ദിവ്യകാരുണ്യ സംഗമം നടന്നത് 1881, ജൂൺ 21 -ന് ഫ്രാൻസിലെ ലില്ലേയിലാണ്. ബിഷപ്പ് ഗാസ്റ്റാൻ ദേ സിഗുറാണ് നേതൃത്വമെങ്കിലും മരിയെ മാർത്തെ ബാപ്ടിസ്റ്റിൻ എന്ന ആത്മായ സ്ത്രീയുടെ സംഭാവനകളും […]

ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് അമേരിക്ക,  ഇന്ത്യാനപോളിസ്:

അമേരിക്കൻ കത്തോലിക്കാ സഭയിലെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ജൂലൈ 21ന് അവസാനിച്ചു. പത്താമത് ദിവ്യകാരുണ്യ കോൺഗ്രസ് നടത്തപ്പെട്ടത് ഇന്ത്യാനയിലെ ഇന്ത്യാനപോളിസിലാണ്.  ജുലൈ 17-ന് ആരംഭിച്ച ദിവ്യകാരുണ്യ കോൺഗ്രസ് പ്രഗത്ഭ വ്യക്തികളുടെ സാന്നിധ്യം കൊണ്ടും  പ്രസംഗങ്ങൾ,  അനുഭവങ്ങൾ എന്നിവായാലും അനുഗ്രഹീതമായിരുന്നു.   ദിവ്യകാരുണ്യപ്രദിക്ഷിണത്തോടെ  ആരംഭിച്ച സംഗമം, പേപ്പൽ  പ്രതിനിധിയായ കാർഡിനൽ ലൂയിസ് അന്തോണിയോ ടാഗിളിന്റെ സമാപന സന്ദേശത്തോടെ പര്യവസാനിച്ചു. പതിനൊന്നാമത് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്നത് 2025, ജൂൺ 20, 21 ദിവസങ്ങളിലായി, ജോർജിയായിലെ അറ്റ്ലാന്റയിലാണ്.

കേണൽ മൈക്ക് ഹോപ്കിൻസ്; ദിവ്യകാരുണ്യ അനുഭവം

കേണൽ മൈക്ക് ഹോപ്കിൻസ്  അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കുവച്ച  ദിവ്യകാരുണ്യ അനുഭവം ശ്രദ്ധേയമായി. നാസയുടെ ഇരുപതാമത് ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയായ ഹോപ്കിൻസ്, ബഹിരാകാശ യാത്രയിൽ അദ്ദേഹത്തിന്റെ ആസ്ട്രോനെറ്റ് സ്യൂട്ട്   സക്രാരിയാക്കി ബഹിരാകാശ യാത്ര നടത്തി. മൈക്കിന്റെ ഭാര്യ ജൂലിയുടെ കത്തോലിക്ക വിശ്വാസ ജീവിതമാണ് അദ്ദേഹത്തെയും കത്തോലിക്കാ സഭയിലേക്ക് ആകർഷിച്ചത്. 2012, ഡിസംബറിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ച് ഉത്തമവിശ്വാസിയായി ജീവിതം ആരംഭിച്ച മൈക്കിന് ജീവിതത്തിലെ ഏറ്റവും പ്രധാന യാത്രയിൽ കർത്താവിനെയും ഒഴിവാക്കാൻ സാധിച്ചില്ല. 330 ദിവസങ്ങൾ, 5300 […]

ജോനാഥൻ റൂമി; ദിവ്യകാരുണ്യ അനുഭവം

ഏറ്റവും പ്രസിദ്ധമായ ക്രിസ്തു കേന്ദ്രീകൃതമായ അമേരിക്കൻ ടെലി സീരീസ് ആണ് ‘ചോസെൻ.’ അതിലെ യേശുവിന്റെ കഥാപാത്രം ചെയ്യുന്ന വ്യക്തിയാണ് ജോനാഥൻ റൂമി. അമേരിക്കയിൽ നടന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ അദ്ദേഹവും ക്ഷണിതാവായിരുന്നു. കർത്താവിന്റെ അന്ത്യത്താഴം ചിത്രീകരിച്ചതിനു ശേഷം, ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അദ്ദേഹം ഈ ചടങ്ങിൽ പങ്കെടുക്കാൻ വന്നത്. ആ ചിത്രീകരണത്തിനായി കടന്നുപോയ സഹനത്തിന്റെ തീവ്രത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ചിത്രീകരണത്തിനിടയിൽ ശരീരത്തിൽ അനുഭവിച്ച തീവ്രവേദനകൾ, കുർബാനയുടെ മഹത്വം അറിയുന്നത് കൊണ്ട് അപ്പം എടുത്തുയർത്തിയപ്പോൾ […]

കാർഡിനൽ ലൂയിസ് ടാഗ്ഗിൽ

അമേരിക്കൻ ദേശീയ ദിവ്യ കാരുണ്യ കോൺഗ്രസിന്റെ സമാപന സന്ദേശം പറഞ്ഞതു പേപ്പൽ പ്രതിനിധിയായ കാർഡിനൽ ലൂയിസ് ടാഗിലാണ്.            മിഷനറി ദൗത്യങ്ങൾ പരാജയപ്പെടുന്നത് അയക്കപ്പെടുന്നയാൾ തന്നെ നൽകാതെ വരുമ്പോഴാണ്. ക്രിസ്തു തന്റെ ദൗത്യത്തിൽ വിജയിച്ചത് തന്നെ നൽകിയാണ്. ദിവ്യകാരുണ്യ ദൗത്യം എന്നു പറയുന്നത്; തന്നെത്തന്നെ നൽകുന്ന ദൗത്യമാണ്. കർത്താവിന്റെ  സാന്നിധ്യം പോലെ, പലർക്കും പലയിടത്തും സാന്നിധ്യം ആകാൻ കഴിയുന്നില്ല.  മുതിർന്നവർക്ക് മക്കളുടെ സാന്നിധ്യം, പാവപ്പെട്ടവർക്ക് ആശ്വാസത്തിന്റെ സാന്നിധ്യം, ശരീരം കൊടുക്കുമ്പോൾ,  പുഞ്ചിരിക്കുമ്പോൾ ഓരോ വ്യക്തിയും ദിവ്യകാരുണ്യപ്രേക്ഷിതൻ ആവുകയാണ്. […]

വിശുദ്ധ കുർബാന അർപ്പണവും, അനുഷ്‍ഠാനവും

വിശുദ്ധ ബലിയർപ്പണം സഭയുടെ കേന്ദ്രമാണ്; സഭ ശക്തി സ്വീകരിക്കുന്നതും, വളരുന്നതും ദിവ്യകാരുണ്യത്തിൽ നിന്നാണ്. വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ഒരു സമൂഹമാണ് സഭ. സഭാ ജീവിതത്തിലും, സഭയുടെ ആത്മീയ ജീവിതത്തിലും, ഏറ്റവും പ്രധാനപ്പെട്ടതായി ദിവ്യബലിയർപ്പണം കാലാകാലങ്ങളായി നിലകൊള്ളുകയാണ്. വിസ്മൃതിയിലാണ്ട നാളും, പ്രാധാന്യത്തോടെ കരുതിയിരുന്ന സമയങ്ങളും, പാഷണ്ഡതകളും, ശീശ്മകളും  അങ്ങനെ, പലവിധ കാര്യങ്ങൾ ബലിയർപ്പണത്തിന്റെയും, ദിവ്യകാരുണ്യ ആധ്യാത്മികതയുടെയും, വളർച്ചയെ സ്വാധീനിക്കുകയും, രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദൈവശാസ്ത്രജ്ഞരും, ആത്മീയ ഗുരുക്കന്മാരും, അതിന്റെ പവിത്രത സൂക്ഷിക്കുന്നതിലും, ദൈവശാസ്ത്ര ക്രമീകരണത്തിലും, ഒത്തിരിയേറെ സംഭാവനകൾ നൽകിയവരാണ്. വിശുദ്ധ […]