January 13, 2026

വിശുദ്ധ കുർബാനയുടെ മൂന്ന് രൂപങ്ങൾ

വിശുദ്ധ കുർബാനയുടെ മൂന്ന് രൂപങ്ങൾ: സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയ്ക്ക് മൂന്ന് രൂപങ്ങളാണുള്ളത്. ഏറ്റവും ആഘോഷപൂർവ്വകമായി കുർബാന (Most  Solemn  Form) (റാസ), ആഘോഷപൂർവ്വകമായ കുർബാന (solemn Form), സാധാരണ കുർബാന (simple  form)  ആഘോഷ ഘടകങ്ങളുടെ കൂടുതലും കുറവുമാണ്  ഈ രൂപഭേദങ്ങൾക്ക് അടിസ്ഥാനം. ഏറ്റവും പ്രധാനപ്പെട്ട തിരുന്നാൾ, സുപ്രധാന ആഘോഷ അവസരങ്ങൾ, എന്നിവയ്ക്ക് യോജിച്ചതാണ് ഏറ്റവും ആഘോഷപൂർവ്വകമായി കുർബാന. ഇടവക തിരുന്നാളുകളിൽ റാസ കുർബാന ദൈവജനത്തെ പരിചയപ്പെടുത്തുന്നത് നല്ലതാണ്; ആഘോഷപൂർവ്വമായ കുർബാനയിൽ സന്ദർഭോചിതമായി റാസ ക്രമത്തിന്റെ […]

ജ്വലിക്കുന്ന തീക്കട്ട

ഏശയ്യാ  പ്രവാചകന്റെ പുസ്തകത്തിൽ പ്രവാചകന്റെ  ആത്മീയ അനുഭവം നാം വായിക്കുന്നുണ്ട്. സിംഹാസനസ്ഥനായ ദൈവത്തെ പ്രവാചകൻ കാണുന്നു. സെറാഫുകളിൽ ഒന്ന് ബലിപീഠത്തിൽ നിന്നെടുത്ത ഒരു തീക്കനലുമായി പ്രവാചകന്റെ  അടുത്തേക്ക് വരുന്നു. അദ്ദേഹത്തിന്റെ  നാവിൽ തൊടുകയും, അദ്ദേഹത്തിന്റെ  മാലിന്യം നീക്കപ്പെടുകയും, പാപങ്ങൾ ക്ഷമിക്കപ്പെടുകയും ചെയ്യുന്നു. ഇതും വിശുദ്ധ കുർബാനയുടെ ഒരു പ്രതീകമാണ്. വിശുദ്ധ കുർബാനയാകുന്ന ബലി, നമ്മുടെ പാപങ്ങൾ കഴുകി കളയുകയും, പാപപൊറുതി സാധ്യമാക്കുകയും ചെയ്യുന്നു. പല സഭാ പിതാക്കന്മാരും വിശുദ്ധ കുർബാനയെ ജ്വലിക്കുന്ന തീക്കട്ടയുമായി ഉപമിച്ചിട്ടുണ്ട്.

ഏലിയായുടെ അത്ഭുത അപ്പം

രാജാക്കന്മാരുടെ ഒന്നാം പുസ്തകം  അധ്യായം 19 -ൽ, ദൈവം ഏലിയായ്ക്ക് അപ്പവും വെള്ളവും നൽകുന്നത് നാം വായിക്കുന്നു. ഈ അപ്പവും വെള്ളവും സാധാരണ രീതിയിൽ അല്ലായിരുന്നു എന്ന് നമുക്ക് കാണാൻ കഴിയും. കാരണം ഇവ ഏലിയായെ നാല്പത് രാവും 40 പകലും നടന്നു  ഹൊറബിലെത്തി ദൈവത്തെ ദർശിക്കാൻ മാത്രം ശക്തി പകരുന്നതായിരുന്നു. ദൈവം അത്ഭുതകരമായി ഏലിയായ്ക്ക് ഭക്ഷണം നൽകി വിശ്വാസത്തിൽ ജീവിപ്പിച്ചു. ഇതുപോലെ സ്വർഗീയ ഭോജ്യമായ വിശുദ്ധ കുർബാന ദൈവത്തെ കണ്ടുമുട്ടാൻ വിശ്വാസികളെ ഒരുക്കുന്നു. സ്വർഗീയ അപ്പമായ […]

തിരുസാന്നിധ്യത്തിന്റെ അപ്പം 

ലേവ്യരുടെ പുസ്തകം അധ്യായം 25 -ൽ  തിരു സാന്നിധ്യത്തിന്റെ അപ്പത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. എല്ലാ സാബത്തിലും പുരോഹിതൻ രണ്ടുനിരകളായി 12 അപ്പങ്ങൾ തിരു സാന്നിധ്യത്തിന്റെ അപ്പത്തിന്റെ മേശയിൽ വയ്ക്കണം. ഓരോ സാബത്തിനും പുതിയ അപ്പങ്ങളാണ് സമർപ്പിച്ചിരുന്നത്. ദൈവത്തിന്റെ  നിരന്തരമായ പരിപാലനയുടെ അടയാളമായി ഇതിനെ കണ്ടിരുന്നു. ജനങ്ങളുടെ ഇടയിലുള്ള ദൈവത്തിന്റെ  നിരന്തരമായ സാന്നിധ്യത്തെയാണ് തിരു സാന്നിധ്യത്തിന്റെ അപ്പം സൂചിപ്പിച്ചിരുന്നത്. ഇതുപോലെ വിശുദ്ധ കുർബാനയും, ഈശോയുടെ നിരന്തരമായ തിരു സാന്നിധ്യത്തെയാണ് പ്രകടമാക്കുന്നത്. ഈശോ തിരു സാന്നിധ്യത്തിന്റെ അപ്പത്തെ ജീവന്റെ അപ്പമാക്കി […]

മന്നാ

ഇസ്രായേൽക്കാരുടെ 40 വർഷത്തെ മരുഭൂമി യാത്രയുടെ വേളയിൽ ദൈവ നൽകിയ ഭക്ഷണമാണ് മന്ന. ഇതിനെ സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം, മാലാഖമാരുടെ ഭക്ഷണം എന്നൊക്കെ വിളിക്കുന്നു. മന്നയെ വിശുദ്ധ കുർബാനയുടെ മാതൃകയായും, അടയാളമായും, ഈശോ വിവരിക്കുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ നാം കാണുന്നു. നിത്യജീവൻ നൽകുന്ന ജീവന്റെ അപ്പമായ വിശുദ്ധ കുർബാന പഴയ നിയമത്തിൽ മന്ന മുൻകൂട്ടി സൂചിപ്പിക്കുന്നു. എന്നാലും പുതിയ മന്ന പഴയതിനേക്കാൾ ഉന്നതമാണ്.

പെസഹ

പഴയ നിയമത്തിലെ പെസഹാതിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ചത്. വിമോചനത്തിന്റെ ഓർമ്മയാചരണമാണ് പെസഹ ആചരണം. യേശു നമുക്കായി നേടിത്തന്ന മോചനമാണ് വിശുദ്ധ കുർബാനയിൽ നാം ആഘോഷിക്കുന്നത്. മാത്രവുമല്ല പെസഹാ ചടങ്ങുകൾ പൂർത്തിയാകാൻ ബലിയർപ്പിക്കപ്പെട്ട ആട്ടിൻകുട്ടിയുടെ മാംസം ഭക്ഷിക്കണം. വിശുദ്ധ കുർബാന എന്ന പുതിയ പെസഹ പൂർത്തിയാക്കപ്പെടുന്നത് വിശുദ്ധ കുർബാനയുടെ സ്വീകരണത്തിലൂടെയാണ്. പഴയ പെസഹ കുഞ്ഞാടിന്റെ മാംസവും രക്തവും മാറ്റി യേശു സ്വയം ബലിയർപ്പിച്ചുകൊണ്ട്, വിശുദ്ധ കുർബാനയിലൂടെ സ്വന്തം മാംസവും രക്തവും നൽകി പുതിയ ഇസ്രായേലായ  സഭയ്ക്ക് […]

മെൽക്കിസേദേക്കിൻ്റെ കാഴ്ച സമർപ്പണം

ഉല്പത്തി 14:17-20 -ൽ അബ്രാഹത്തെഎതിരേൽക്കാൻ സാലേം രാജാവായിരുന്ന മെൽക്കിസദേക്ക്അപ്പവും വീഞ്ഞും കൊണ്ടുവന്നതിനെപ്പറ്റി പറയുന്നു. ഹെബ്രായർക്ക്  എഴുതപ്പെട്ട ലേഖനത്തിൽ ലേവ്യ പുരോഹിതരേക്കാൾ ശ്രേഷ്ഠനായിരുന്നു മെൽക്കിസദേക്കെന്നു പരാമർശിക്കുന്നുണ്ട്. ഇതിന്റെ  പശ്ചാത്തലത്തിൽ ആരാധനാക്രമ പാരമ്പര്യങ്ങൾ, വിശുദ്ധ കുർബാനയുടെ പ്രതീകമായി ഈ കാഴ്ച സമർപ്പണത്തെ കണക്കാക്കുന്നു. അപ്പവും വീഞ്ഞും കൊണ്ടുള്ള മെൽക്കിസേദേക്കിൻ്റെ രക്തരഹിതമായ ബലി വിശുദ്ധ ബലിയർപണത്തിൻ്റെ പ്രതീകമായി മാറുന്നു.

ജീവന്റെ  വൃക്ഷം

ഉല്പത്തിപുസ്തകം രണ്ടാം അധ്യായം എട്ടാം വാക്യത്തിൽ പ്രതിപാദിക്കുന്ന ജീവന്റെ  വൃക്ഷം വിശുദ്ധ കുർബാനയുടെ ഒരു പ്രതീകമായി മനസ്സിലാക്കാവുന്നതാണ്. ഈ ജീവന്റെ  വൃക്ഷത്തിന്റെ  ഫലം ഭക്ഷിക്കുന്നവർ അമർത്യത പ്രാപിക്കുമെന്ന് ഒരു സൂചനയും വിശുദ്ധ ഗ്രന്ഥത്തിൽ നമുക്ക് കാണാം. വിശുദ്ധ കുർബാനയിൽ പങ്കുചേരുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആത്മീയ ഫലമാണ് നിത്യജീവനിലുള്ള പങ്കാളിത്തം. വിശുദ്ധ കുർബാനയിൽ ഭാഗമാക്കാകുന്നവർ ഈ ലോകത്തിൽ വച്ച് തന്നെ നിത്യജീവന്റെ അവകാശികളായി മാറുന്നു. ഏദൻ തോട്ടത്തിൽ വച്ച് ആദ്യ മാതാപിതാക്കൾ നഷ്ടപ്പെടുത്തിയ നിത്യ […]

വിശുദ്ധകുർബാനയുടെപഴയനിയമപ്രതീകങ്ങൾ

പഴയനിയമത്തിൽ പരിശുദ്ധ കുർബാന ഒരു പ്രതീകമായും, പുതിയ നിയമത്തിൽ ഒരു ചരിത്ര സംഭവമായും, സഭയിൽ ഒരു കൂദാശയുമായാണ്  അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിൽ പൂർത്തിയാക്കപ്പെട്ട ദൈവത്തിന്റെ  പ്രവർത്തനങ്ങളെ മുൻകൂട്ടി സൂചനകളിലൂടെയും പ്രതീകങ്ങളിലൂടെയും പഴയനിയമത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ വിശുദ്ധ കുർബാനയുടെ ഏതാനും ചില പഴയ നിയമ പ്രതീകങ്ങളാണ് നാം കാണാൻ പോകുന്നത്.

ഉല്പത്തിയുടെ പുസ്തകം

ഉല്പത്തിയുടെ പുസ്തകം മൂന്നാം അധ്യായം 21ാം വാക്യത്തിൽ വായിക്കുന്നു, ദൈവമായ കർത്താവ് തോല് കൊണ്ട് ഇടയാട ഉണ്ടാക്കി, അവനെയും  ഭാര്യയെയും ധരിപ്പിക്കുകയാണ്. പാപം ചെയ്ത അന്നു തന്നെ ഒരു മൃഗം കൊല്ലപ്പെട്ടു; കുഞ്ഞാടിന്റെ പഴയനിയമ ബലി ആരംഭിച്ചു. മനുഷ്യസൃഷ്ടിയോളം പഴക്കമുള്ളതാണ് വിശുദ്ധ കുർബാന. കാൽവരിയിൽ, കുഞ്ഞാട് ബലിയാകുന്നതിലൂടെ  പ്രതീകം യാഥാർഥ്യമായി;  കൂദാശയായി തുടരുന്നു.