വിശുദ്ധ കുർബാന സ്വീകരണത്തിനുള്ള ഒരുക്കം
വിശുദ്ധ കുർബാന സ്വീകരണത്തിലൂടെയുള്ള ദൈവൈക്യശുശ്രൂഷയ്ക്കുവേണ്ടി ആരാധനാസമൂഹം മുഴുവൻ ഒരുങ്ങുന്നു. അനുതാപത്തോടെ ദൈവത്തോടും സഹോദരങ്ങളോടും അനുരജനപ്പെടുന്ന പാപമോചനശുശ്രൂഷ (ഹൂസായ ശുശ്രൂഷ) ഈ ഒരുക്കത്തിലെ പ്രധാന ഘടകമാണ്. സ്വർഗവാസികളുടെ സമാധാനവും എന്ന പ്രാർത്ഥന, 51-ാം സങ്കീർത്തനം അഥവാ 123-ാം സങ്കീർത്തനം, ധൂപശുശ്രൂഷ, അനുരഞ്ജനകാറോസൂസ, അതിന്റെ സമാപനത്തിലുള്ള പാപമോചനപ്രാർത്ഥന എന്നിവ ചേർന്നതാണ് കുർബാനയിലെ പാപമോചനശുശ്രൂഷ. ഇവയിൽ അനുരഞ്ജനകാറോസൂസ സഹോദരനുമായുള്ള അനുരഞ്ജനത്തിന്റെ തിരശ്ചീനമാനവും (Horizontal dimension) മറ്റുള്ളവ ദൈവവുമായുള്ള അനുരജനത്തിന്റെ ലംബമാനവും (Vertical dimension) സൂചിപ്പിക്കുന്നു. അനുരഞ്ജന ശുശ്രൂഷയെന്നും ഇത് അറിയപ്പെടുന്നു. പാപമോചനശുശ്രൂഷയിലെ […]




































































































































































































































































































































































