January 15, 2026

വിശുദ്ധ കുർബാനയുടെ വിശുദ്ധർ

ദിവ്യകാരുണ്യത്തെ ഹൃദയത്തിൽ വഹിക്കാൻ അനുവദിക്കപ്പെട്ട വിശുദ്ധൻ വിശുദ്ധ ആന്റണി മേരി ക്ലാരെറ്റ് കർത്താവിന്റെ കൗദാശിക സാന്നിധ്യം നിരന്തരം ഹൃദയത്തിൽ സൂക്ഷിക്കാൻ അനുവദിക്കപ്പെട്ടിരുന്ന വിശുദ്ധനാണ്.  1861 ഓഗസ്റ്റ് 26 മുതൽ 1870 -അദ്ദേഹത്തിന്റെ  മരണം വരെ ഈശോയുമായി കൗദാശിക ഐക്യത്തിൽ ജീവിക്കാൻ സാധിച്ചു.  അതിതീക്ഷ്ണമതിയായ വിശുദ്ധൻ തന്റെ ശക്തി മുഴുവൻ സംഭരിച്ചതു  ദിവ്യകാരുണ്യത്തിൽ നിന്നാണ്. വിശുദ്ധന്റെ  സഭാ സ്നേഹവും ഒത്തിരി പ്രസിദ്ധമാണ്; അദ്ദേഹത്തിന്റെ  ചിത്രം തന്നെ ഹൃദയത്തിൽ ദിവ്യകാരുണ്യത്തിന്റെ രൂപവും, അതിൽനിന്ന് ഒരു പ്രകാശവും ഒഴുകിയിറങ്ങുന്നതായി ചിത്രീകരിച്ചിരിക്കുന്നു.  ആത്മീയ […]

വിശുദ്ധ കുർബാനയുടെ കൊച്ചു വിശുദ്ധർ

4. എമിൽഡ ലെംബർത്തിനി ദിവ്യകാരുണ്യത്തിന്റെ  ഒരു കൊച്ചു വിശുദ്ധയാണ് വാഴ്ത്തപ്പെട്ട എമിൽഡ ലെംബർത്തിനി.1322 – ൽ ഇറ്റലിയിലെ  ബൊളോഞ്ഞായിൽ വിശുദ്ധ ഭൂജാതയായി. പതിനഞ്ചാം വയസ്സിൽ വിശുദ്ധ കുർബാന സ്വീകരിക്കുന്ന ഒരു പാരമ്പര്യമാണ് ആ നാളുകളിൽ ഉണ്ടായിരുന്നത്. ദിവ്യകാരുണ്യത്തിനായി അഞ്ചാം വയസ്സിൽ തന്നെ ഒരുങ്ങുമായിരുന്നു, വാഴ്ത്തപ്പെട്ട എമിൽഡ ലെംബർത്തിനി. ആ മിടുക്കിയുടെ വിശുദ്ധി കണ്ട ഡൊമിനിക്കൻ സിസ്റ്റേഴ്സ് അവരുടെ കൂട്ടത്തിൽ അവളെ ചേർക്കുകയും, വളരെ ചെറുപ്പത്തിൽ തന്നെ സഭാവസ്ത്രം  ധരിക്കാൻ അനുവദിക്കുകയും ചെയ്തു. കൊച്ചുടുപ്പും ധരിച്ച് കന്യാസ്ത്രീമാരുടെ ഒപ്പം […]

കുഞ്ഞി കൈകളിൽ ദിവ്യകാരുണ്യവുമായി മതമർദ്ദന ജയിലുകളിലേക്ക് !!!

2010 ബുധനാഴ്ച ആഗസ്റ്റ് 4 -ന് ബെനഡിക്ട്  പതിനാറാമൻ മാർപാപ്പ അൾത്താര ബാലന്മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ അദ്ദേഹം പരിചയപ്പെടുത്തിയ  ദിവ്യകാരുണ്യ ഭക്തനാണ് AD 366  -384 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വിശുദ്ധ തർസിസിയൂസ്. തർസിസിയൂസ്  യൗവന  കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്ന നാളുകളിൽ തന്നെ നിര്യാതനായി. ആദ്യത്തെ നാല് നൂറ്റാണ്ടുകൾ സഭയെ സംബന്ധിച്ചിടത്തോളം വളരെയേറെ മത മർദ്ധനങ്ങളുടെ കാലമായിരുന്നു. വലേറിയൻ റോമൻ ചക്രവർത്തി ആയിരിക്കുമ്പോഴാണ് വിശുദ്ധ തർസിസിയൂസ്  ജീവിച്ചിരുന്നത്. ആ നാളുകളിൽ, ബലിയർപ്പണങ്ങൾ എല്ലാം വളരെ രഹസ്യാത്മകമായിരുന്നു. പൊതുവായി അർപ്പിക്കാൻ […]

ചിതറിക്കപെട്ട തിരുവോസ്തിയെ ഹൃദയത്തോട് ചേർത്തവൾ

ബിഷപ്പ് ഫുൾട്ടൻ ജെ ഷീനോട് അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ഒരു പത്രപ്രവർത്തകൻ ചോദിച്ചു, താങ്കൾ ഒത്തിരി പേരെ പ്രചോദിപ്പിച്ചിട്ടുണ്ട്. റേഡിയോ പ്രഘോഷണങ്ങൾ കേട്ട് നിരവധി പേർ ജീവിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. താങ്കളെ ഏറ്റവും പ്രചോദിപ്പിച്ച വ്യക്തി ആരാണ്? അതിന് അദ്ദേഹം മറുപടിയായി പറഞ്ഞത്, ഒരു പെൺകുട്ടിയുടെ പേരാണ്, ലിറ്റിൽ ലീ. 1950 -തിന്റെ ആരംത്തിൽ ചൈനയിൽ ജീവിച്ചിരുന്ന കൊച്ചു വിശുദ്ധ. ദേവാലയങ്ങളും പ്രാർത്ഥനാ മന്ദിരങ്ങളും എല്ലാം ചൈനീസ് പട്ടാളം നശിപ്പിച്ചുകൊണ്ടിരുന്ന കാലഘട്ടം. ആ നാളുകളിലാണ് ലിറ്റിൽ ലീ […]

വിശുദ്ധ ബലിയർപ്പണവും; സങ്കീർത്തനങ്ങളും

വിശുദ്ധ ബലിയർപ്പണത്തിൽ, സങ്കീർത്തനങ്ങൾക്ക്  ഏറെ പ്രാധാന്യമുണ്ട്. യഹൂദ പാരമ്പര്യത്തിലെ, ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനകൾ ആയിരുന്നു സങ്കീർത്തനങ്ങൾ. വിശുദ്ധ ബലിയർപ്പണത്തിൽ സങ്കീർത്തനങ്ങൾ പാടുമ്പോഴും, ചൊല്ലുമ്പോഴും നാം ധ്യാനിക്കുന്നതു  കർത്താവിന്റെ  രഹസ്യ ജീവിതമാണ്. സങ്കീർത്തനങ്ങൾ പ്രാത്ഥിച്ചു, മാതാപിതാക്കന്മാർക്ക് വിധേയനായി  ജീവിച്ച ക്രിസ്തുവിന്റെ രഹസ്യജീവിതത്തോടൊപ്പം,  പഴയനിയമത്തിലൂടെ വെളിപ്പെട്ട വാഗ്ദാനങ്ങളും, രക്ഷകന്റെ വഴിയൊരുക്കലുകളും, പ്രവചനകളും നമ്മുടെ മനസ്സിലൂടെ കടന്നു പോവുകയാണ്. സങ്കീർത്തനങ്ങൾ എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണ്.  എല്ലാ പ്രാർത്ഥനകളും, എല്ലാ സൃഷ്ടികളെയും, ഒരു മനുഷ്യന്റെ  വികാരവിചാരങ്ങളെ മുഴുവൻ ചേർക്കുന്നതാണ്. അതുകൊണ്ടുതന്നെ, സങ്കീർത്തനങ്ങൾ വിശുദ്ധ കുർബാനയിലെ […]

അനുരഞ്ജന ശുശ്രൂഷ

വിശുദ്ധ കുർബാനയിൽ അനുരഞ്ജന ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത് കർത്താവിന്റെ രക്ഷാകര രഹസ്യങ്ങൾ മുഴുവൻ ധ്യാനിച്ച ശേഷമാണ്. കാരണം, രക്ഷാകര പദ്ധതിയുടെ മുഴുവൻ ലക്ഷ്യവും ദൈവവും മനുഷ്യനും തമ്മിലുള്ള അനുരഞ്ജനവും, ഒന്നാകലുമാണ്. രണ്ടു ഭാഗങ്ങളായിട്ട് അനുരഞ്ജന ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നു; വിഭജന ശുശ്രൂഷയ്ക്ക് മുൻപും ശേഷവും. ദൈവത്തോടും, സാർവത്രിക സഭയോടും, സ്വന്തം സഹോദരങ്ങളോടും, സ്വയവും രമ്യപ്പെടുന്നതിന്റെയും അനുരഞ്ജനപ്പെടുന്നതിന്റെയും ഓർമ്മയായിട്ടാണ് ഈ ഒരു ഭാഗം ക്രമീകരിച്ചിരിക്കുന്നത്. അനുരഞ്ജന  ശുശ്രുഷയ്ക്ക് ശേഷമുള്ള സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ: പാപമോചനം ലഭിച്ചതു വഴി ദൈവജനം ദൈവവുമായി അനുരഞ്ജിതരായി […]

ഭൗതിക ഒരുക്കവും,   ആത്മീയ  ഒരുക്കവും

ഒരുക്ക ശുശ്രൂഷയെ  രണ്ടു ഭാഗങ്ങളായിട്ട് തിരിക്കാറുണ്ട്; ഭൗതിക ഒരുക്കവും,   ആത്മീയ  ഒരുക്കവും.  അപ്പവും, വീഞ്ഞും ഒരുക്കുന്നത്, ബലിവസ്തുക്കളുടെ പ്രദക്ഷിണവും, കൈകഴുകുന്നത് എല്ലാം  ഭൗതിക ഒരുക്കത്തിന്റെ പ്രതീകമാണ്.  വിശ്വാസപ്രമാണം ചൊല്ലുന്നത്, വൈദികൻ രഹസ്യത്തിൽ തന്റെ  ആയോഗ്യത ഏറ്റുപറയുന്നത്  ആത്മീയ ഒരുക്കത്തിന്റെ അടയാളമാണ്. ഈ ഒരു ശുശ്രൂഷയിലെ പ്രധാനമായി നാം അനുസ്മരിക്കുന്നത് ഈശോയുടെ കുരിശുമരണ യാത്ര തന്നെയാണ്. ഉദാഹരണം പറഞ്ഞു കഴിഞ്ഞാൽ, രണ്ട് നിക്ഷേപ കൂടാരങ്ങളിൽ അപ്പവും വീഞ്ഞുമൊരുക്കുന്നുണ്ട്; അതിനെ രണ്ട് കൊട്ടാരങ്ങളിൽ നടന്ന കർത്താവിന്റെ  വിധി തീർപ്പിന്റെ ഒരുക്കമായിട്ട് […]

മരണ ശേഷം പാതാളത്തിലേക്കിറങ്ങിയ കർത്താവും സർവ്വാധിപനാം കർത്താവേ എന്ന ഗാനവും

ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണത്തിൽ നമ്മൾ ചൊല്ലാറുണ്ട്; അവൻ പാതാളത്തിലേക്കിറങ്ങി. ഈശോ മരിച്ചതിനു ശേഷം, ഉയർപ്പിനു മുൻപായിട്ട്, പാതാളത്തിലേക്ക് ഇറങ്ങി എന്നൊരു പാരമ്പര്യം സഭയിലുണ്ട്. പാതാളത്തിൽ ഇറങ്ങി കഴിഞ്ഞപ്പോൾ, പാതാളത്തിലുള്ള മരിച്ച ആത്മാക്കൾ  ഈശോയുടെ കുരിശുമരണം വഴി സ്വർഗം തുറക്കപ്പെട്ടതിന്റെ സന്തോഷവും, അതോടൊപ്പം ക്രിസ്തുവിനെ സ്വീകരിക്കാനും പാടിയ ഗാനമാണ് ഉത്ഥാന ഗീതം. അതിന്റെ  വലിയൊരു ആനന്ദം നിലനിൽക്കുന്നതാണ്  സർവ്വാധിപനാം കർത്താവേ എന്ന ഗാനം. ആദം പാപം ചെയ്തതോടെ സ്വർഗ്ഗം അടയ്ക്കപ്പെടുകയും, ഈശോ കുരിശിൽ മരിച്ചതോടുകൂടി വീണ്ടും സ്വർഗം തുറക്കപ്പെടുകയും […]

അയോഗ്യരെ പറഞ്ഞയക്കൽ

നമ്മുടെ വിശുദ്ധ കുർബാന  ക്രമത്തിൽ അയോഗ്യരെ പറഞ്ഞയക്കൽ എന്നൊരു കർമ്മം ആദ്യമ കാലം മുതലേ ഉണ്ടായിരുന്നു. ആദിമസഭയിൽ മാമ്മോദീസ സ്വീകരിച്ചവർക്കു മാത്രമേ, വിശുദ്ധ കുർബാനയുടെ കൂദാശ ഭാഗത്തിൽ സന്നിഹിതരാകാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. മാമ്മോദീസ സ്വീകരിക്കുവാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്നവരെ ആശിർവാദ പ്രാർത്ഥന ചൊല്ലി പറഞ്ഞയച്ചിരുന്നു. അവർ പിന്നീട് ബലിയർപ്പണത്തിൽ പങ്കെടുക്കാൻ നിന്നിരുന്ന സ്ഥലമായിരുന്നു മൊണ്ടളം.  രണ്ടാമതായി, ജീവന്റെ അടയാളം സ്വീകരിച്ചിട്ടില്ലാത്തവരെ പറഞ്ഞയച്ചിരുന്നു, മാമ്മോദീസ സ്വീകരിച്ച ശേഷം ഗൗരവാഹമായ പാപം ചെയ്തവരെ പറഞ്ഞു വിട്ടിരുന്നു. പിന്നീട് അനുരഞ്ജന ശുശ്രൂഷ നടത്തി, നെറ്റിയിൽ […]

സമാപനശുശ്രൂഷ

സ്തുതിയുടെയും കൃതജ്ഞതയുടെയും പ്രകാശനമാണ് സമാപനശുശ്രൂഷയുടെ മുഖ്യപ്രമേയം. വിശുദ്ധ കുർബാന സ്വീകരിച്ച സമൂഹം കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ ദൈവത്തെ സ്തുതിക്കുകയും കുർബാനയുടെ ഫലങ്ങൾ ഈ ലോകജീവിതത്തിലും മരണാനന്തര ജീവിതത്തിലും കൈവരട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്ന ഹൃദയാവർജ്ജകമായ അപേക്ഷയാണ് സ്തോത്രപ്രാർത്ഥന (തെശ്ബൊഹ്ത്ത). ഈ പ്രാർത്ഥനയെത്തുടർന്ന് ദൈവത്തിന് സ്തുതിയും കൃതജ്ഞതയുമർപ്പിക്കാനായി മ്ശംശാന എല്ലാവരെയും ക്ഷണിക്കുന്നു. അതിനുശേഷം വരുന്നത് കാർമ്മികന്റെ രണ്ടു കൃതജ്ഞതാപ്രാർത്ഥനകളാണ്. ആദ്യത്തേതിൽ ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യുന്നതിലൂടെ കൈവന്ന മഹാഭാഗ്യത്തിന് കാർമ്മികൻ ത്രിതൈകദൈവത്തിന് സ്തുതിയും ആരാധനയും കൃതജ്ഞതയും അർപ്പിക്കുന്നു. രണ്ടാമത്തെ കൃതജ്ഞതാ പ്രാർത്ഥനയിൽ […]