ക്രിസ്തുവിന്റെ രക്തത്തിന്റെ പരിശുദ്ധിയാൽ അർപ്പിക്കപ്പെടുന്ന ബലികളുടെ യോഗ്യതയാൽ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
വിശുദ്ധ ജെർത്രൂദ് മേരി 1256 -ൽ ജർമനിയിൽ ജനിച്ചു. അഗാധമായ അറിവ് സമ്പാദിക്കാനായി കഠിനാധ്വാനം ചെയ്തിരുന്ന വിശുദ്ധ ജെർത്രൂദ് മേരി സഭാ പിതാക്കന്മാരെ കുറിച്ചും, ആ കാലയളവിലെ തത്വചിന്തകരന്മാരെ കുറിച്ചും ഒത്തിരിയേറെ കാര്യങ്ങൾ പഠിച്ചിരുന്നു. വിശുദ്ധയുടെ ഇരുപത്തിയാറാമത്തെ വയസുമുതൽ തുടർച്ചയായി ദർശനങ്ങൾ ലഭിച്ചിരുന്നു. അത് പിന്നീട് തുടരുകയും ചെയ്തു. ഈ ഒരു അനുഭവം അറിവിനെക്കാൾ ഉപരിയായി യേശുവിനെ സ്വന്തമാക്കാൻ അവളെ പ്രേരിപ്പിച്ചു. ക്രിസ്തുവുമായി ഒരു മിസ്റ്റിക് വിവാഹം എന്ന ആത്മീയകൃത്യം ആദ്യമായി എഴുത്തുകളിലൂടെ അവതരിപ്പിക്കപ്പെടുന്നത് വിശുദ്ധയുടെ കാലം […]





















































































































































































































































































































































