അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ
4. വി. ജോസഫ് കുപ്പർത്തിനോ വി. ജോസഫ് കുപ്പർത്തിനോ 1603 ജൂൺ പതിനേഴാം തീയതി ഇറ്റലിയിൽ ജന്മമെടുത്തു. ഫ്രാൻസിസ്കൻ സഭാംഗമായ വിശുദ്ധൻ, ‘പറക്കും വിശുദ്ധൻ,’ എന്നാണ് അറിയപ്പെടുന്നത്. ഈശോയുമായി, അഭേദ്യമായ ഒരു ഹൃദയ ബന്ധത്തിനുടമയായിരുന്നു ജോസഫ്; നിശബ്ദതയിൽ അവിടുന്നുമായി സംഭാഷണത്തിൽ മുഴുകി, ശുശ്രൂഷ ചെയ്യുകയായിരുന്നു ഏറ്റവും സന്തോഷകരമായ കാര്യം. പഠനകാര്യങ്ങളിൽ ഒത്തിരി പിന്നിലായിരുന്നുവെങ്കിലും, ദൈവകൃപയാൽ പുരോഹിതനായി തീർന്നു. വിശുദ്ധ കുർബാനയുടെ വലിയ ഭക്തനായ വി. ജോസഫ് കുപ്പർത്തിനോ വിശുദ്ധ ബലിയർപ്പണവേളയിൽ പറന്നുയരുമായിരുന്നു; ശരീരത്തിൽ നിന്നകന്നു, ദൈവവുമായി […]





















































































































































































































































































































































