പരിശുദ്ധ കുർബാന കരുണയും കരുതലും’ എന്ന ഗ്രന്ഥം. ബഹുമാനപ്പെട്ട ഡോ. അഗസ്റ്റിൻ ചേന്നാട്ട് എഡിറ്റർ
മംഗലപ്പുഴ സെമിനാരിയുടെ ശതാബ്ദി ഒരുക്ക പുസ്തക പരമ്പരയുടെ രണ്ടാമത്തെ രചനയാണ്, ‘പരിശുദ്ധ കുർബാന കരുണയും കരുതലും’ എന്ന ഗ്രന്ഥം. ബഹുമാനപ്പെട്ട ഡോ. അഗസ്റ്റിൻ ചേന്നാട്ട് എഡിറ്റർ ആയിരിക്കുന്ന ഈ പുസ്തക രചനയിൽ ഇരുപത്തിയൊന്ന് വ്യക്തികളാണ് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. എല്ലാ ലേഖനങ്ങളും വിശുദ്ധ കുർബാനയുടെ വിവിധ തലങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്; ദൈവശാസ്ത്രവും, ആത്മീയ ശാസ്ത്രവും, ബൈബിൾ പഠനങ്ങളും, സഭാപിതാക്കൻമാരുടെ രചനകളും, സഭയുടെ ഔദ്യോഗിക ദിവ്യകാരുണ്യ പഠനങ്ങളും, സാമൂഹിക തലങ്ങളും ഉൾച്ചേർന്നിട്ടുള്ള ഒരു പുസ്തകമാണ് പരിശുദ്ധ കുർബാന; കരുണയും കരുതലും. […]