ഇത് വല്ലാത്തൊരു കഥ !!!
ആശുപത്രി വരാന്തയിലൂടെ വേഗം നടക്കുമ്പോഴാണ് കൊച്ചച്ചൻ ആ വിളി കേട്ടത്, അച്ചാ ഈ റൂമിലേക്ക് ഒന്നു വരാമോ? തിരിഞ്ഞു നോക്കിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന കന്യാസ്ത്രിയായ നേഴ്സാണ്. ഒരു മനുഷ്യൻ ദിവസങ്ങളായി മരണക്കിടയിലാണ്ഞങ്ങൾ പല വൈദീകരെയും അദ്ദേഹത്തിൻ്റെ മുറിയിൽ കൊണ്ടുപോയെങ്കിലും അവരെയെല്ലാം അദ്ദേഹം ചീത്ത പറഞ്ഞു തിരിച്ചയച്ചു.ഈശോയെക്കുറിച്ച് പറയുന്നത് അവനു ഇഷ്ടമല്ല. പക്ഷേ അവൻ മരിക്കാൻ പോവുകയാണ്. അച്ചനു അവനെ ഒന്നു സന്ദർശിക്കാമോ?വൈദീകൻ മുറിക്കുള്ളിൽ പ്രവേശിച്ചു തന്നെത്തന്നെ രോഗിക്കു പരിചയപ്പെടുത്തി. ശാപവാക്കുകൾ കേൾക്കാനായിരുന്നു ആ കൊച്ചച്ചൻ്റെ വിധി. എനിക്കു തന്നോട് […]