December 23, 2024

കേണൽ മൈക്ക് ഹോപ്കിൻസ്; ദിവ്യകാരുണ്യ അനുഭവം

കേണൽ മൈക്ക് ഹോപ്കിൻസ്  അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കുവച്ച  ദിവ്യകാരുണ്യ അനുഭവം ശ്രദ്ധേയമായി. നാസയുടെ ഇരുപതാമത് ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയായ ഹോപ്കിൻസ്, ബഹിരാകാശ യാത്രയിൽ അദ്ദേഹത്തിന്റെ ആസ്ട്രോനെറ്റ് സ്യൂട്ട്   സക്രാരിയാക്കി ബഹിരാകാശ യാത്ര നടത്തി. മൈക്കിന്റെ ഭാര്യ ജൂലിയുടെ കത്തോലിക്ക വിശ്വാസ ജീവിതമാണ് അദ്ദേഹത്തെയും കത്തോലിക്കാ സഭയിലേക്ക് ആകർഷിച്ചത്. 2012, ഡിസംബറിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ച് ഉത്തമവിശ്വാസിയായി ജീവിതം ആരംഭിച്ച മൈക്കിന് ജീവിതത്തിലെ ഏറ്റവും പ്രധാന യാത്രയിൽ കർത്താവിനെയും ഒഴിവാക്കാൻ സാധിച്ചില്ല. 330 ദിവസങ്ങൾ, 5300 […]

ജോനാഥൻ റൂമി; ദിവ്യകാരുണ്യ അനുഭവം

ഏറ്റവും പ്രസിദ്ധമായ ക്രിസ്തു കേന്ദ്രീകൃതമായ അമേരിക്കൻ ടെലി സീരീസ് ആണ് ‘ചോസെൻ.’ അതിലെ യേശുവിന്റെ കഥാപാത്രം ചെയ്യുന്ന വ്യക്തിയാണ് ജോനാഥൻ റൂമി. അമേരിക്കയിൽ നടന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ അദ്ദേഹവും ക്ഷണിതാവായിരുന്നു. കർത്താവിന്റെ അന്ത്യത്താഴം ചിത്രീകരിച്ചതിനു ശേഷം, ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അദ്ദേഹം ഈ ചടങ്ങിൽ പങ്കെടുക്കാൻ വന്നത്. ആ ചിത്രീകരണത്തിനായി കടന്നുപോയ സഹനത്തിന്റെ തീവ്രത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ചിത്രീകരണത്തിനിടയിൽ ശരീരത്തിൽ അനുഭവിച്ച തീവ്രവേദനകൾ, കുർബാനയുടെ മഹത്വം അറിയുന്നത് കൊണ്ട് അപ്പം എടുത്തുയർത്തിയപ്പോൾ […]

കാർഡിനൽ ലൂയിസ് ടാഗ്ഗിൽ

അമേരിക്കൻ ദേശീയ ദിവ്യ കാരുണ്യ കോൺഗ്രസിന്റെ സമാപന സന്ദേശം പറഞ്ഞതു പേപ്പൽ പ്രതിനിധിയായ കാർഡിനൽ ലൂയിസ് ടാഗിലാണ്.            മിഷനറി ദൗത്യങ്ങൾ പരാജയപ്പെടുന്നത് അയക്കപ്പെടുന്നയാൾ തന്നെ നൽകാതെ വരുമ്പോഴാണ്. ക്രിസ്തു തന്റെ ദൗത്യത്തിൽ വിജയിച്ചത് തന്നെ നൽകിയാണ്. ദിവ്യകാരുണ്യ ദൗത്യം എന്നു പറയുന്നത്; തന്നെത്തന്നെ നൽകുന്ന ദൗത്യമാണ്. കർത്താവിന്റെ  സാന്നിധ്യം പോലെ, പലർക്കും പലയിടത്തും സാന്നിധ്യം ആകാൻ കഴിയുന്നില്ല.  മുതിർന്നവർക്ക് മക്കളുടെ സാന്നിധ്യം, പാവപ്പെട്ടവർക്ക് ആശ്വാസത്തിന്റെ സാന്നിധ്യം, ശരീരം കൊടുക്കുമ്പോൾ,  പുഞ്ചിരിക്കുമ്പോൾ ഓരോ വ്യക്തിയും ദിവ്യകാരുണ്യപ്രേക്ഷിതൻ ആവുകയാണ്. […]

വിശുദ്ധ കുർബാന അർപ്പണവും, അനുഷ്‍ഠാനവും

വിശുദ്ധ ബലിയർപ്പണം സഭയുടെ കേന്ദ്രമാണ്; സഭ ശക്തി സ്വീകരിക്കുന്നതും, വളരുന്നതും ദിവ്യകാരുണ്യത്തിൽ നിന്നാണ്. വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ഒരു സമൂഹമാണ് സഭ. സഭാ ജീവിതത്തിലും, സഭയുടെ ആത്മീയ ജീവിതത്തിലും, ഏറ്റവും പ്രധാനപ്പെട്ടതായി ദിവ്യബലിയർപ്പണം കാലാകാലങ്ങളായി നിലകൊള്ളുകയാണ്. വിസ്മൃതിയിലാണ്ട നാളും, പ്രാധാന്യത്തോടെ കരുതിയിരുന്ന സമയങ്ങളും, പാഷണ്ഡതകളും, ശീശ്മകളും  അങ്ങനെ, പലവിധ കാര്യങ്ങൾ ബലിയർപ്പണത്തിന്റെയും, ദിവ്യകാരുണ്യ ആധ്യാത്മികതയുടെയും, വളർച്ചയെ സ്വാധീനിക്കുകയും, രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദൈവശാസ്ത്രജ്ഞരും, ആത്മീയ ഗുരുക്കന്മാരും, അതിന്റെ പവിത്രത സൂക്ഷിക്കുന്നതിലും, ദൈവശാസ്ത്ര ക്രമീകരണത്തിലും, ഒത്തിരിയേറെ സംഭാവനകൾ നൽകിയവരാണ്. വിശുദ്ധ […]

ആരാധന ക്രമവത്സരം

സുറിയാനി പാരമ്പര്യം അനുസരിച്ച് ആരാധനക്രമവത്സരം, മംഗളവാർത്ത കാലത്തിൽ ആരംഭിച്ച്, പള്ളികൂദാശ കാലത്തിൽ അവസാനിക്കുന്ന ഒമ്പതു  കാലങ്ങളായി ക്രമീകരിച്ചിരിക്കുകയാണ്. ഓരോ കാലത്തിലും അനുസ്മരിക്കുന്നത്, ധ്യാനിക്കുന്നത് വിശുദ്ധ കുർബാനയുടെ രഹസ്യങ്ങളാണ്; അത് ക്രിസ്തുവിന്റെ  രഹസ്യങ്ങൾ തന്നെയാണ്. മംഗളവാർത്ത കാലത്തിൽ ഈശോയുടെ ജനനവും അതിനുള്ള ഒരുക്കവും അതിനോട് അനുബന്ധിച്ച് കാര്യങ്ങളും ധ്യാനിക്കുകയാണ്. എന്ന് പറഞ്ഞാൽ, വിശുദ്ധ കുർബാനയുടെ ആദ്യഭാഗം ഈശോയുടെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധ്യാനിക്കുന്നത് പോലെ. അങ്ങനെ ഒരു വർഷം എടുത്ത് വിശുദ്ധ കുർബാനയുടെ രഹസ്യങ്ങൾ ധ്യാനിക്കുന്നതാണ് ആരാധന ക്രമവത്സരം. […]

വിശുദ്ധ ജോസഫ്

പഴയ നിയമത്തിലെ നീതിമാനായ മനുഷ്യനായിരുന്നു ജോസഫ്; ദൈവം എന്നും അവനോടൊപ്പം ഉണ്ടായിരുന്നു. എല്ലാ ദേശത്തും ക്ഷാമം ശക്തമായ സമയത്ത് ഈ ജോസഫിനെയാണ് എല്ലാവരും അപ്പത്തിനായി സമീപിച്ചത്. യാക്കോബും, യാക്കോബിന്റെ മക്കളും, ക്ഷാമ സമയത്ത് ശക്തി പ്രാപിച്ചതു  ജോസഫിന്റെ കളപ്പുരയിൽ നിന്ന് പങ്കു പറ്റിയാണ്.  ശരിക്കും പുതിയ നിയമത്തിലെ ജോസഫ് അപ്പം നൽകിയവനാണ്. അപ്പമായി തന്റെ പുത്രനെ നൽകി; ജനത്തിന്റെ  ദാഹവും വിശപ്പും ശമിപ്പിച്ചു നിത്യജീവൻ നൽകുന്ന അപ്പത്തെ ലോകത്തിനായി നൽകുകയാണ്. 

മാനിപിൾ 

പണ്ടുകാലങ്ങളിൽ വിശുദ്ധ ബലിയർപ്പിക്കുന്ന വൈദികന്റെ കൈയിൽ മാനിപിൾ എന്ന പേരായ ഒരു കൈതൂവാല തുന്നിച്ചേർത്തിരുന്നു. വിശുദ്ധ കുർബാന അർപ്പണമദ്ധ്യേ, വൈദികൻ കണ്ണീരൊഴുക്കുമ്പോൾ കണ്ണീർ തുടയ്ക്കാനാണ് ഈ കൈതൂവാല അവിടെ തുന്നി ചേർത്തിരുന്നത്. ഇതുകൊണ്ടാവണം വിശുദ്ധ പാദ്രെ പിയോ  പറയുന്നത്; വിശുദ്ധ കുർബാനയുടെ മഹത്വം അറിഞ്ഞിരുന്നുവെങ്കിൽ കണ്ണീരോടെയെ  വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കൂ!!

സീറോ മലബാർ സഭയുടെ ആരാധന ക്രമ ചരിത്രം

വിശുദ്ധ കുർബാനയുടെ ആരാധന ക്രമചരിത്രത്തെക്കുറിച്ച് അറിവ് ഉണ്ടാകേണ്ടത് ഒരാവശ്യമാണ്. വിശുദ്ധ കുർബാനയുടെ അന്തസ്സത്തയ്ക്ക് വകഭേദം വരാതെ; അനുഷ്ഠാനങ്ങൾക്കും ആചാരങ്ങൾക്കും കാര്യമാത്ര പ്രസക്തമായ വ്യത്യസ്തതയുണ്ട്. ക്രിസ്തുവിന്റെ ഏകബലി പല പ്രേഷിതരംഗങ്ങളിൽ അർപ്പിച്ചപ്പോൾ; അവിടുത്തെ ഭൂപ്രകൃതിയും, ആചാരങ്ങളും ബലിയോട് ഇടകലർന്നതിനാൽ കർമ്മങ്ങൾക്കും, അനുഷ്ഠാനങ്ങൾക്കും  മാറ്റം വന്നെങ്കിലും;  വിശുദ്ധ കുർബാനയുടെ ആന്തരികതയിൽ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. വിശുദ്ധ തോമാശ്ലീഹായാണ് സീറോ മലബാർ ക്രൈസ്തവരുടെ പിതാവ്. വിശുദ്ധ തോമാശ്ലീഹായിലൂടെയാണ്  സീറോ മലബാർ ക്രൈസ്തവർക്ക് വിശുദ്ധ കുർബാനയുടെ ആദ്യപാഠങ്ങൾ ലഭിക്കുന്നത്. എന്നിരുന്നാലും, ആദ്യകാല നൂറ്റാണ്ടുകളിലെ ബലിയർപ്പണത്തെ […]

തലശ്ശേരി അതിരൂപത ദിവ്യകാരുണ്യ വർഷത്തോടനുബന്ധിച്ചുള്ള അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ ഇടയലേഖനത്തിൽ പ്രസക്ത ഭാഗങ്ങൾ

തലശ്ശേരി: തലശ്ശേരി അതിരൂപത, പ്ലാറ്റിനം ജൂബിലിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ദിവ്യകാരുണ്യ വർഷം ആചരിക്കുകയാണ്.  ക്രിസ്തീയ ജീവിതം നയിക്കാനുള്ള ശക്തിയും, നമ്മുടെ ജീവിതം മറ്റുള്ളവർക്കായി പങ്കുവെക്കാനുള്ള ഒരു പ്രേചോദനവും ദിവ്യകാരുണ്യം നല്കുന്നു. ദിവ്യകാരുണ്യത്തിന്റെ പാപ്പാ എന്നറിയപ്പെടുന്ന വിശുദ്ധ പത്താം പീയൂസ് മാർപാപ്പ ദിവ്യകാരുണ്യത്തെ സ്വർഗത്തിലേക്കുള്ള ഏറ്റവും സുരക്ഷിതമായ കുറക്കുവഴി എന്നാണ് വിശേഷിപ്പിക്കുന്നത്. മനുഷ്യാവതാരം ചെയ്ത ദൈവത്തിന്റെ തിരുമുഖം ഈ ലോകത്ത് നേരിൽ കാണാനുള്ള ഏകമാർഗ്ഗം വിശുദ്ധ കുർബാനയിലെ ഈശോയെ തിരിച്ചറിയുന്നതാണ്. മനുഷ്യനോട് തുടർച്ചയായി സംവദിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ സ്നേഹത്തിന്റെ  […]

കൊല്ലം രൂപത ദിവ്യകാരുണ്യ കോൺഗ്രസ്

കൊല്ലം: കൊല്ലം രൂപതയുടെ ദിവ്യകാരുണ്യ കോൺഗ്രസ് 02 .12 .2023, ശനിയാഴ്ച റൈറ്റ് ഡോക്ടർ പോൾ ആൻറണി മുല്ലശ്ശേരി  മെത്രാൻ ഉദ്ഘാടനം ചെയ്ത്, ദിവ്യകാരുണ്യ വർഷം ആരംഭിച്ചു. അതോടൊപ്പം നിത്യാരാധന ചാപ്പലിന്റെ ആശിർവാദവും അദ്ദേഹം  നിർവഹിച്ചു.