ദൈവൈക്യശുശ്രുക്ഷ
ദൈവത്തോടും സഹോദരങ്ങളോടുമുള്ള ഗാഢമായ ഐക്യം സ്ഥാപിക്കുക എന്നതാണ് കൂർബാനയിലൂടെ ലക്ഷ്യമാക്കുന്നത്. ദൈവൈക്യശുശ്രൂഷയിലെ ഏറ്റവും അടുത്ത ഒരുക്കമാണ് കർത്തൃപ്രാർത്ഥന. ദൈവത്തോടും സഹോദരങ്ങളോടും അനുരഞ്ജനപ്പെട്ട് ഗാഢമായ ഐക്യപ്പെടലിന് ഒരുങ്ങിനില്ക്കുന്ന ദൈവമക്കളാണ് ഒരുമിച്ച് സ്വർഗസ്ഥനായ പിതാവിനെ വിളിച്ച് പ്രാർത്ഥിക്കുന്നത്. ദിവ്യരഹസ്യങ്ങളിൽ പങ്കുചേർന്ന് ഈശോമിശിഹായോടും അവിടുന്നിലൂടെ പരിശുദ്ധത്രിത്വത്തോടും വിശ്വാസികൾ ഐക്യപ്പെടുന്നു. അതുപോലെതന്നെ, സഹോദരരോടും ഐക്യപ്പെടുന്നു. സമാധാനാശംസയെത്തുടർന്ന്, കാർമ്മികൻ ‘വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു’ എന്നു പറഞ്ഞ് വിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്കുണ്ടായിരിക്കേണ്ട ജീവിതവിശുദ്ധിയെക്കുറിച്ച് ജനത്തെ അനുസ്മരിപ്പിക്കുന്നു. പ്രത്യുത്തരമായി പരിശുദ്ധ ത്രിത്വത്തിന്റെ പരമപരിശുദ്ധിയെ പ്രഘോഷിക്കുന്നതിനൊപ്പം […]




























































































































































































































































































































































