December 1, 2025

ദിവ്യകാരുണ്യ ഗീതികൾ

ദിവ്യകാരുണ്യ ആരാധനക്ക് സഹായിക്കുന്ന ഗാനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണിത്. പരിശുദ്ധ പരമദിവ്യകാരുണ്യ ഈശോയുടെ അദമ്യമായ കാരുണ്യം വർണിച്ചുകൊണ്ടുള്ള മനോഹര ഗാനമാണ് ഫാ. തോമസ് ഇടയാൽ രചനയും; ജോയ് തോട്ടാൻ സംഗീതവും നിർവഹിച്ചു, ജെൻസി ആലപിച്ച ഈ ആരാധന ഗീതം; ‘പരിശുദ്ധ പരമ ദിവ്യകാരുണ്യം പാരിൽ ജീവനായി നൽകി നീ;യേശുവേ നിന്റെ സ്നേഹ പാര്യമം പൂർണമായിതിൽ കാണുന്നു….‘ കേൾക്കാൻ സന്ദർശിക്കുക

ഈശോയുടെ ഹൃദയം സ്നേഹത്തിന്റെ പാഠശാല

സ്പെയിനിലെ ബിഷപ്പായ മുനീല്ല പങ്കുവെച്ച ദൈവസ്നേഹത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ ഈ സംഗമത്തിലെ എല്ലാവർക്കും പ്രചോദനമായി. ദൈവം എന്നെ സ്നേഹിക്കുന്നുണ്ട്, അതാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം, ഈശോയുടെ ഹൃദയം സ്നേഹത്തിന്റെ പാഠശാലയാണെന്നും, ദൈവസ്നേഹത്തെക്കുറിച്ചും,  മനുഷ്യസ്നേഹത്തെക്കുറിച്ചും നമ്മൾ പഠിക്കേണ്ടത് ഈ പാഠശാലയിൽ നിന്നാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. അനുദിനം ഉള്ള ദിവ്യകാരുണ്യ സ്വീകരണങ്ങൾ ഈ സ്നേഹത്തിലേക്ക് നമ്മളെ വളർത്തുകയും, ഈ സ്നേഹത്തിന്റെ  പങ്കുകാരായി നമ്മളെ മാറ്റുകയും ചെയ്യുമെന്നും അദ്ദേഹം  പറയുകയുണ്ടായി.

പോപ്പ്ഫ്രാൻസിസ് അന്തർദേശീയ ദിവ്യകാരുണ്യസംഗമം

പോപ്പ്  ഫ്രാൻസിസ്  യാത്രകളിലായിരുന്നതുകൊണ്ട് ഈ ഒരു സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ഒരു വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയുണ്ടായി. അദ്ദേഹം പറഞ്ഞു, ഗോതമ്പ് പൊടിയുന്നതുപോലെ പൊടിഞ്ഞാൽ മാത്രമേ ഒരു വ്യക്തിക്ക് അപ്പമാകാനായിട്ട് പറ്റുകയുള്ളൂ. ഒരു ഗോതമ്പ് മണി കൊണ്ടല്ല ഒത്തിരി ഗോതമ്പുമണികൾ പൊടിഞ്ഞു ചേരുമ്പോഴാണ് അപ്പം ഉണ്ടാകുന്നത്. അതുകൊണ്ട്, സഹോദര സ്നേഹത്തിലേക്കും, ഒരുമയിലേക്കുമാണ് ദിവ്യ കാരുണ്യം നയിക്കുന്നതും വളർത്തേണ്ടതെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറയുകയുണ്ടായി.

അന്തർദേശീയ  ദിവ്യകാരുണ്യ  സംഗമം; ആദ്യകുർബാന   സ്വീകരണത്തിന്റെയും വേദിയായി

2024 – ലെ അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിന്റെ ആദ്യ ദിനത്തെ വിശുദ്ധ ബലിയർപ്പണത്തിൽ ഏകദേശം 25000 -ലധികം വിശ്വാസ സമൂഹം പങ്കെടുക്കുകയും, അതോടൊപ്പം 1800 ലധികം കുട്ടികൾ ആദ്യകുർബാന സ്വീകരിക്കുകയും ചെയ്തു. ഈ വിശുദ്ധ ബലിയർപ്പണത്തിനു നേതൃത്വം കൊടുത്തത് ആർച്ച് ബിഷപ്പ് എസ്പിനോസ മതെയൂസ് ആണ്. ജീവന്റെ അപ്പത്തിൽ നമ്മുടെ സുഹൃത്തിനെയാണ് നാം ആഘോഷിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്. നാം അവനെ കണ്ടുമുട്ടുകയും, പങ്കുവയ്ക്കുകയും ചെയ്യണം. അവൻ നമ്മളെ നന്ദിയുള്ളവരാകാനും, സ്വപ്നങ്ങൾ കാണാനും, വിശ്വസിക്കാനും, ബഹുമാനിക്കാനും പഠിപ്പിക്കും. നിങ്ങളുടെ […]

അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിൽ ഉപയോഗിച്ച തിരുവോസ്തിയുടെ നിർമ്മാണം ശ്രദ്ധയാകർഷിക്കുന്നു

       53- മത് അന്തർദേശീയ ദിവ്യകാരുണ്യ സംഗമം ഇക്വഡോറിൽ  പൂർത്തിയാകുമ്പോൾ വിശുദ്ധ ബലിയർപ്പണത്തിൽ ഉപയോഗിച്ച തിരുവോസ്തിയുടെ നിർമ്മാണം ശ്രദ്ധേയമാകുന്നു. അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിൽ ഉപയോഗിച്ച തിരുവോസ്തി നിർമ്മിച്ചത് ആ രാജ്യത്തെ ആദ്യ വിശുദ്ധയായ  മരിയാന ഓഫ് ജീസസിന്റെ ഭവനത്തിലാണ്. ഈ വിശുദ്ധയുടെ വലിയൊരു ആഗ്രഹമായിരുന്നു അവരുടെ ഭവനം ഒരു കാർമലൈറ്റ് മൊണസ്റ്ററി  ആകണമെന്ന്.  വിശുദ്ധ മരിയാന ഓഫ് ജീസസിന്റെ മരണശേഷം ഭവനം  ഇന്നൊരു കാർമലൈറ്റ് മൊണസ്റ്ററി ആയി എന്ന് മാത്രമല്ല ഇപ്പോൾ അവിടെ സേവനം ചെയ്യുന്ന കാർമലൈറ്റ് […]

അനുഹ്രങ്ങളുടെഇടമാണ്, ദിവ്യകാരുണ്യം

ക്രോക്സ്റ്റൻ ആർച്ച് ബിഷപ്പായ ആൻഡ്രൂ  ഈയൊരു സംഗമത്തിൽ ബലിമധ്യേയുള്ള സന്ദേശത്തിൽ അമേരിക്കയിലെ ഈ നാളുകളിൽ നടന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ  അനുഭവം ഈ സംഗമത്തിലും പങ്കുവയ്ക്കുകയുണ്ടായി. എത്രമാത്രമാണ് അമേരിക്കൻ സഭയുടെ നവീകരണത്തിന് ദിവ്യകാരുണ്യം പ്രചോദനവും ശക്തിയുമായി നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യകാരുണ്യത്തിലേക്കു അടുക്കുന്തോറും കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ സ്വീകരിക്കാനായി ഓരോ വ്യക്തിക്കും സാധിക്കുമെന്ന് അദ്ദേഹം പങ്കുവെച്ചു.

സാമൂഹിക പ്രവർത്തനങ്ങളുടെ കേന്ദ്രം; ദിവ്യകാരുണ്യമാണ്‌. 

              സാന്റോ ഡോമിംഗോയിലെ ആർച്ച് ബിഷപ്പായ ഫ്രാൻസിസ്കോ ഓസോറിയ,  അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിൽ  നൽകിയ സന്ദേശം പ്രധാനമായിട്ട് വൈദികരെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു. വിശുദ്ധ ബലിയർപ്പണം ഇല്ലാതെ സാമൂഹിക പ്രവർത്തനങ്ങൾക്ക് പോകുന്നവരെ അദ്ദേഹം പരാമർശിച്ചു. എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി ദിവ്യകാരുണ്യത്തെ പരിഗണിക്കണം അല്ലെങ്കിൽ എല്ലാ സാമൂഹിക പ്രവർത്തനങ്ങളും ശൂന്യമായി തീരും. വൈദികരുടെ ജീവിതത്തിലൂടെ ദിവകാരുണ്യത്തിന്റെ ചൈതന്യവും അത് ക്രൈസ്തവ ജീവിതത്തിൽ എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്നും ജനങ്ങളെ പഠിപ്പിക്കാൻ സാധിക്കണം. ഓരോ ദിവ്യകാരുണ്യ സംഗമത്തിന്റെ ലക്ഷ്യവും ഇതുതന്നെയാണ്; ദിവ്യകാരുണ്യത്തെ ക്രൈസ്തവ ജീവിതത്തിന്റെ […]

സക്രാരിയുടെഅരികിൽ

     വൈദികരുടെ മരിയൻ പ്രസ്ഥാനത്തിന്റെ  സ്ഥാപകനായ ഫാ. സ്തേഫാനോ ഗോബിക്കു ആഗസ്റ്റ് 21, 1981 -ൽ പരിശുദ്ധ അമ്മ നൽകിയ സന്ദേശത്തിൽ നാം വായിക്കുന്നു; നിങ്ങളെല്ലാവരും സക്രാരിയുടെ മുൻപിൽ ആയിരിക്കേണ്ട സമയമാണിത്. ദിവ്യസക്രാരിയുടെ സമീപം ചെന്ന്, അവിടുന്നുമായി സുലളിതമായ ഒരു അനുദിന ജീവിത സമ്പർക്ക ശൈലി സ്ഥാപിച്ചെടുക്കുക. ഒരു നല്ല സ്നേഹിതനെ കണ്ടെത്തുകയെന്ന  സ്വാഭാവികതയോടും, ആ സ്നേഹിതനിൽ  വിശ്വാസം അർപ്പിക്കുക എന്ന ലാളിത്യത്തോടും, ആവശ്യങ്ങളിൽ സഹായം എത്തിക്കുന്ന വിശ്വസ്തമിത്രത്തെ പ്രാപിക്കുന്ന വിനയത്തോടും യേശുവിനെ വീക്ഷിക്കുക. യേശുവിനെ […]

പരിശുദ്ധ ‘അമ്മ ബലിയർപ്പണത്തിനു കൊടുക്കുന്ന പ്രാധാന്യങ്ങൾ

ബെത്താനിയായിലെ പരിശുദ്ധ കന്യക         1928 നവംബർ 22 -ന്  മരിയ എസ്പരൻസിയ  ജനിച്ചു. 1978 -ൽ മരിയ പരിശുദ്ധ കന്യകയിൽ നിന്ന് ഒരു മിഷൻ സ്വീകരിച്ചു; അടുത്തുള്ള കുട്ടികളെ ജ്ഞാനസ്നാനത്തിനും, കുമ്പസാരത്തിനും, കുർബാനയ്ക്കുമായി ഒരുക്കുക. ആ നിർദ്ദേശം അവൾ അനുസരിക്കുകയും, പരിശുദ്ധ അമ്മ അതിനായി പ്രത്യേകം ഒരുക്കുകയും ചെയ്തു. 1981-ലെ ജോൺപോൾ രണ്ടാമൻ മാർപാപ്പാക്കെതിരെയുള്ള വധശ്രമം അവൾ  പ്രവചിച്ചിരുന്നു. അതുപോലെ, 1991 ഡിസംബർ എട്ടാം തീയതി അവളുടെ ഫാം ഹൗസിലെ ദേവാലയത്തിൽ, വിശുദ്ധ […]