വിശുദ്ധ കുർബാനയുടെ വിവിധഭാഗങ്ങൾ
സീറോമലബാർ വിശുദ്ധ കുർബാനയെ ഏഴു ഭാഗങ്ങളായി തിരിക്കാം.ആമുഖശുശ്രൂഷ, വചനശുശ്രൂഷ, അനാഫൊറയ്ക്കുള്ള ഒരുക്കം (ദിവ്യരഹസ്യങ്ങളുടെ ഒരുക്കം, ആദ്ധ്യാത്മിക ഒരുക്കം), കൂദാശ (അനാഫൊറ), കുർബാനസ്വീകരണത്തിനുള്ള ഒരുക്കം (അനുതാപശ്രുശൂഷ,വിഭജനശ്രുശൂഷ), ദൈവൈക്യശുശ്രൂഷ (വിശുദ്ധ കുർബാനസ്വീകരണം), സമാപനശുശ്രൂഷ എന്നിവയാണ് ഈ ഏഴു ഭാഗങ്ങൾ. മറ്റു ചില മാനങ്ങളിലും കുർബാനയെ വ്യത്യസ്തഭാഗങ്ങളായി വേർതിരിച്ചുകാണുന്ന പതിവുണ്ടായിരുന്നു. പൊതുവേ വചനത്തിന്റെയും, അപ്പത്തിന്റെയും ശുശ്രൂഷകളെന്ന് (Breaking of the Word, Breaking of the Bread) രണ്ടായി തിരിച്ചിരുന്നു. അതുപോലെ, സ്നാനാർത്ഥികളുടെ ശുശ്രൂഷ, വിശ്വാസികളുടെ ശുശ്രൂഷ എന്നിങ്ങനെ പങ്കെടുക്കുന്നവരുടെ അവസ്ഥയനുസരിച്ചും […]