January 15, 2026

ഒരു മനുഷ്യന്റെ ശരീരത്തിന് അപ്പത്തെ മാംസവും രക്തവും ആക്കി മാറ്റാമെങ്കിൽ, നിശ്ചയമായും ദൈവത്തിന് അതിനേക്കാൾ വേഗത്തിൽ അത് ചെയ്യാൻ കഴിയും.

പറക്കും വിശുദ്ധൻ എന്നറിയപ്പെടുന്ന ജോസഫ് കുപ്പർത്തിനോ വിശുദ്ധ ബലിയർപ്പണം മനോഹരമായി ചൊല്ലുമ്പോഴും, അദ്ദേഹം കൂദാശ വചനങ്ങൾ ചൊല്ലുമ്പോൾ വിക്കിയിരുന്നു. ഒരു സഹോദരൻ അദ്ദേഹത്തോട് ഇതിനു കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു; കൂദാശ വചനങ്ങൾ ഒരു തീക്കട്ട പോലെയാണ് എന്റെ നാവിൽ അനുഭവപ്പെടുന്നത്. ഞാനാ വാക്കുകൾ ഉച്ചരിക്കുമ്പോൾ തിളച്ച ആഹാരം ഭക്ഷിക്കുന്ന പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. അദ്ദേഹത്തിന്റെ സത്താപരിണാമത്തെ കുറിച്ചുള്ള നിർവചനം വളരെ മനോഹരമാണ്. നിങ്ങളുടെ ശരീരം നിങ്ങൾ കഴിച്ച ഭക്ഷണപദാർത്ഥത്തെ മാംസവും രക്തവും ആക്കിയത് കൊണ്ടല്ലേ നിങ്ങളുടെ […]

മാനിപിൾ

പണ്ടുകാലങ്ങളിൽ വിശുദ്ധ ബലിയർപ്പിക്കുന്ന വൈദികന്റെ കൈയിൽ മാനിപിൾ എന്ന പേരായ ഒരു കൈതൂവാല തുന്നിച്ചേർത്തിരുന്നു. വിശുദ്ധ കുർബാന അർപ്പണമദ്ധ്യേ, വൈദികൻ കണ്ണീരൊഴുക്കുമ്പോൾ കണ്ണീർ തുടയ്ക്കാനാണ് ഈ കൈതൂവാല അവിടെ തുന്നി ചേർത്തിരുന്നത്. ഇതുകൊണ്ടാവണം വിശുദ്ധ പാദ്രെ പിയോ പറയുന്നത്; വിശുദ്ധ കുർബാനയുടെ മഹത്വം അറിഞ്ഞിരുന്നുവെങ്കിൽ കണ്ണീരോടെയെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കൂ!!

വി. കുര്‍ബാന, വിസീത്ത, Visit, Holy Eucharist

വീസീത്തകൾ

വീസീത്തകൾ എന്ന് പറയുന്ന ഒരു ആത്മീയ അനുഷ്ഠാനമുണ്ട്. ദിവ്യകാരുണ്യ സന്ദർശനം എന്നാണ് അതിനെ വിശേഷിപ്പിക്കുക. വിശുദ്ധ കൊച്ചുത്രേസിയുടെ കൃതിയാണ് നവമാലിക. പിതാവായ മാർട്ടിനോടൊപ്പം, വിശുദ്ധ വൈകുന്നേരം നടക്കാൻ പോകുന്ന പതിവുണ്ടായിരുന്നു. അവർ ആ സമയങ്ങളിൽ ഇടവക ദേവാലയത്തിലും, സമീപ ദേവാലയങ്ങളിലും വീസീത്തകൾ നടത്തുക പതിവായിരുന്നു. വീസീത്തകൾ എന്നാൽ സക്രാരിയിൽ നമ്മെ കാത്തിരിക്കുന്ന ഈശോയെ നാം സന്ദർശിക്കുന്നതാണ്. ദിവ്യകാരുണ്യ ഭക്തിയുടെയും, സ്നേഹത്തിന്റെയും ഏറ്റവും വലിയ പ്രകടിത വഴിയാണ് വിസിത്തകൾ. വിശുദ്ധ കുർബാനയുടെ ദിവ്യകാരുണ്യ ഭക്തരെന്ന നിലയിൽ നാം പിന്തുടരേണ്ട […]

‘ബ്ലാക്ക് മാസ്സി’നുള്ള ഒരുക്കങ്ങളെ ദിവ്യകാരുണ്യ ആരാധനയിലൂടെ പരാജയപ്പെടുത്താൻ ഒരുങ്ങി അമേരിക്കയിലെ കത്തോലിക്ക സഭ

അമേരിക്ക, അറ്റ്ലാൻ്റ: അറ്റ്ലാൻ്റയിലെ ക്രൈസ്തവ വിശ്വാസികൾ ‘സാത്താനിക് ടെമ്പിൾ ‘ എന്ന് വിളിക്കപ്പെടുന്ന സംഘടന ഒക്‌ടോബർ 25-ന് ആസൂത്രണം ചെയ്‌തിരിക്കുന്ന “ബ്ലാക്ക് മാസിന് ” മുന്നോടിയായി ആരാധനയുടെയും, പരിഹാരത്തിൻ്റെയും, പ്രാർത്ഥനയുടെയും ദിനങ്ങളായി ആചരിക്കുന്നു. അറ്റ്‌ലാൻ്റയിലെ ആർച്ച് ബിഷപ്പ് ഗ്രിഗറി ഹാർട്ട്‌മേയർ എല്ലാ കത്തോലിക്കരോടും സാത്താനിക് ആരാധനയെ; പരിഹാരത്തിൻ്റെയും, പശ്ചാത്താപത്തിൻ്റെയും, പ്രാർത്ഥനയിലൂടെ ചെറുക്കാൻ ആഹ്വാനം ചെയ്തു. സാത്താനിക് ആരാധകർ ബ്ലാക്ക് മാസിനെ നിന്ദയുടെ ആഘോഷം എന്ന് ചുരുക്കമായി വിവരിക്കുന്നു. അത് വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും പ്രകടനമാണ് എന്ന് അവകാശപ്പെടുന്നു. ഒക്‌ടോബർ […]

വിശുദ്ധ ബലിയർപ്പണത്തിലെ ആശിർവാദങ്ങൾ

വിശുദ്ധബലിയർപ്പണത്തിലെ ആശിർവാദ പ്രാർത്ഥനകൾ വ്യത്യസ്തമായ കാര്യങ്ങൾ അർത്ഥമാക്കുന്നുണ്ട്. ഒന്നാമതായി, പിതാവിന്റെ വലതുഭാഗത്ത് നിരന്തരം നമ്മളെ ആശിർവദിക്കുന്നതിന്റെയും, സമാധാനം തന്നെയായ കർത്താവിന്റെ സമാധാനം നമ്മൾ സ്വീകരിക്കുന്നതിന്റെയും ഓർമ്മയായാണ്. അതോടൊപ്പം സമാപന ആശിർവാദം ഈശോ ഭൂമിയിൽനിന്ന് സ്വർഗത്തിലേക്ക് പോകുന്നതിനു മുൻപ് ശിഷ്യന്മാരെ ആശിർവദിച്ചതിന്റെയും കൂടി ഓർമ്മ അനുസ്മരിക്കുന്നുണ്ട്.

വിശുദ്ധ കുർബാന സ്വീകരണത്തിൽ ഈശോയോടൊപ്പം സഹോദരങ്ങളെയും സ്വീകരിക്കുന്നു.

വിശുദ്ധ അഗസ്റ്റിൻ പറയുന്നു, വിശുദ്ധ കുർബാന സ്വീകരണ സമയത്ത് ഈശോയോടൊപ്പം ഓരോ വ്യക്തിയും തന്റെ സഹോദരങ്ങളേയും സ്വീകരിക്കുന്നുണ്ട്. കാരണമായി അദ്ദേഹം പറയുന്നത്, ഒരുക്ക ശുശ്രൂഷയുടെ സമയത്ത് ഓരോ വ്യക്തിയും അവരുടെ ദുഃഖങ്ങളും അവരുടെ സങ്കടങ്ങളും, പ്രാർത്ഥനകളും കാഴ്ചവസ്തുക്കളോട് ചേർത്ത് സമർപ്പിക്കുന്നുണ്ട്. ഈ കാഴ്ചവസ്തുക്കളെ ഈശോ പിതാവായ ദൈവത്തിന് സമർപ്പിച്ച്, ആശിർവദിച്ച്, തന്റെ ശരീരവും രക്തവുമായി നൽകുന്നു. അതിനാൽ നാം കുർബാന സ്വീകരിക്കുമ്പോൾ സഹോദരങ്ങളേയും, അവരുടെ വേദനകളെയും, സങ്കടങ്ങളെയും കൂടി സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് വിശുദ്ധ കുർബാന നമ്മളെ സഹോദരങ്ങളിലേക്ക് […]

വൈദികന്റെ അൾത്താര ചുംബനങ്ങൾ

ബലി പരികർമ്മം ചെയ്യാൻ വൈദികൻ യോഗ്യനല്ല; തന്റെ അയോഗ്യത വ്യക്തമാക്കിക്കൊണ്ട് മൂന്ന് പ്രാവശ്യം കുമ്പിട്ട് പ്രാർത്ഥിച്ച് വൈദികൻ ആൾത്താരയിലേക്ക് പ്രവേശിച്ച് അതി വിശുദ്ധ സ്ഥലത്തു പ്രവേശിക്കാൻ അനുവദിച്ച ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടും, തന്റെ നിസ്സീമമായ സ്നേഹം അറിയിച്ചുകൊണ്ടും, വൈദികൻ അൾത്താരയുടെ മധ്യത്തിലും, വലത് വശത്തും, ഇടതു വശത്തും ചുംബിക്കുന്നു. പിതാവായ ദൈവത്തോടുള്ള തന്റെ നന്ദിയും സ്നേഹവും വ്യകതമാക്കികൊണ്ടു മധ്യത്തിലും, പുത്രനായ ദൈവത്തോടുള്ള സ്നേഹം അനുസ്മരിച്ചുകൊണ്ട് വലതുവശത്തും, പരിശുദ്ധാത്മാവായ ദൈവത്തോടുള്ള സ്നേഹം വ്യക്തമാക്കി കൊണ്ട് ഇടതുവശത്തും ചുംബിക്കുന്നു.

ആമുഖ ഗാനത്തിന്റെ അർത്ഥമെന്താണ്?

വിശുദ്ധ ബലിയർപ്പണം ആരംഭിക്കുന്നതിനു മുൻപ് നമ്മൾ ആമുഖ ഗാനങ്ങൾ പാടാറുണ്ട്. ഇസ്രായേൽക്കാർ ഒത്തിരി വർഷങ്ങൾ വരാനിരിക്കുന്ന രക്ഷകനെ കാത്തിരിക്കുകയായിരുന്നു. അങ്ങനെ കാത്തിരിക്കുന്ന ദൈവജനത്തിന്റെ ഇടയിലേക്കാണ് വൈദികൻ ഈശോയുടെ പ്രതിനിധിയായി പ്രവേശിക്കുന്നത്. കാത്തിരുന്ന രക്ഷകനെ സ്വീകരിക്കാനുള്ള ഒരു ദൈവജനത്തിന്റെ ഒരുക്കം, ആഗ്രഹം, ഇതാണ് ദൈവജനത്തിന്റെ മനസ്സിലെ ധ്യാനവിഷയങ്ങൾ.

ശ്രോതാക്കളെ നിങ്ങൾ പോയി വാതിൽക്കൽ കാവൽ നിൽക്കുവിൻ

കാറോസൂസാ പ്രാർത്ഥനകൾ ചൊല്ലിയ ശേഷം ഒരു ആശിർവാദ പ്രാർത്ഥനയുണ്ട്. ആദ്യ കാലഘട്ടങ്ങളിൽ മാമോദിസ സ്വീകരിക്കാത്തവരും, ജീവന്റെ അടയാളം സ്വീകരിച്ചിട്ടില്ലാത്തവരും, കുർബാന സ്വീകരിക്കാത്തവരും അതി വിശുദ്ധ തിരുകർമ്മത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് ആശിർവാദ പ്രാർത്ഥന ചൊല്ലി പറഞ്ഞയക്കുന്ന പതിവുണ്ടായിരുന്നു. പിന്നീടവർ, ദേവാലയത്തിന് പുറത്ത് മൊണ്ടളം എന്ന് പറയുന്ന സ്ഥലത്ത് നിന്നാണ് വിശുദ്ധ ബലിയർപ്പണത്തിൽ പങ്കുചേർന്നിരുന്നത്. ആ പാരമ്പര്യത്തിന്റെ ഓർമ്മയും ആദിമ സഭ എത്ര പ്രാധാന്യത്തോടെയാണ് ഈ കർമത്തെ സമീപിച്ചിരുന്നത് എന്നതിന്റെ ഒരു ഓർമ്മപെടുത്തലായും ഇവിടെ ആശിർവാദ പ്രാർത്ഥന ചേർത്തിരിക്കുന്നു.