ക്ഷമയുടെ കുരിശു രൂപവും; കുമ്പസാരവും
വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ അന്നയുടെയും നാമത്തിലുള്ള സ്പെയിനിലെ കൊറഡോബയിലുള്ള ആശ്രമദൈവാലയത്തിലാണ് ക്ഷമയുടെ കുരിശ് സ്ഥിതി ചെയ്യുന്നത്. മറ്റെല്ലാ ക്രൂശിതരൂപങ്ങളും പോലെ സാധാരണ ക്രൂശിതരൂപമായിരുന്ന ആ കുരിശിന് ഈ പേരും ഈ പ്രത്യേക രൂപവും ലഭിച്ചതിന് പിന്നില് ഒരു ചരിത്രമുണ്ട്. പല കുമ്പസാരത്തിലും ഏറ്റുപറഞ്ഞ ഗൗരവമായ ഒരു പാപം ഒരു മനുഷ്യന് വീണ്ടും വീണ്ടും ആവർത്തിക്കുന്നതായി മനസിലാക്കിയ വൈദികന് ദൈവത്തിന്റെ കരുണയെ ചൂഷണം ചെയ്യുന്ന സാഹചര്യം ഉണ്ടാകാതിരിക്കുന്നതിനായി ഇനിയും ഈ പാപം ആവര്ത്തിച്ചാൽ താൻ പാപമോചനം നല്കില്ലെന്ന മുന്നറിയിപ്പ് […]




































































































































































































































































































































































