കർത്താവു സത്യമായും വിശുദ്ധകുർബാനയിൽ ജീവിക്കുന്നു.
വിശുദ്ധ ഗ്രന്ഥത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ; അപ്പം വർദ്ധിപ്പിച്ച സ്ഥലത്തെ അവന്റെ അസാന്നിധ്യം ( യോഹ 6 , 24 ) ഹൃദയങ്ങളിലേക്ക് ചേക്കേറിയ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്. സ്വീകരിക്കുന്നവൻ സ്വീകരിച്ചവനായി മാറുന്ന വിശുദ്ധ കുർബാന സംഭവമാണത്. പിറ്റേന്ന് സത്യം മനസ്സിലാക്കുന്ന ജനം ദിവ്യകാരുണ്യ പഠനത്തിന്റെ പ്രാഥമിക ശാലകളിലെ വിദ്യാർഥികളായി മാറുകയാണ്. ( യോഹ 6 , 22 ) തനിയെ പോകുന്ന ശിഷ്യന്മാരും, കൂടെ പോകാത്ത ഈശോയും, മറുകരയിൽ ശിഷ്യരോടൊപ്പം കാണുന്ന ഈശോയും, അപ്പം വർധിപ്പിച്ച സ്ഥലത്തെ […]





















































































































































































































































































































































