November 24, 2025

നിവർത്തി വയ്ക്കുന്ന ശോശപ്പയും; കല്ലറയിലെ കച്ചയും

തിരുവചനത്തിൽ നാം വായിക്കുന്നു കർത്താവിന്റെ ഉയിർപ്പിനു ശേഷം കല്ലറയിൽ അവശേഷിച്ചത് ഒരു കച്ചയായിരുന്നു. ” അവന്റെ പിന്നാലെ വന്ന ശിമയോൻ പത്രോസ് കല്ലറയിൽ പ്രവേശിച്ചു. കച്ച അവിടെ കിടക്കുന്നതും തലയിൽ കെട്ടിയ തൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ചു ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവൻ കണ്ടു. ” ( യോഹ 20 , 6 -7 ) വിഭജന ശുശ്രുഷക്ക് ശേഷം വൈദികൻ ശോശപ്പാ നിവർത്തി വയ്ക്കുന്നു; ഇത് ഈശോയുടെ ഉയിർപ്പിനെയും; ഉയിർപ്പിനുശേഷം അവിടെ കണ്ട കച്ചയെയും സൂചിപ്പിക്കുന്നു.

പത്രോസിന്റെ താക്കോലും പാരമ്പര്യവും

പാരമ്പര്യമനുസരിച്ചു, ജെറുസലേം ദേവാലയം ബാബിലോൺ പടയാളികൾ അഗ്നിക്ക് ഇരയാക്കിയപ്പോൾ പ്രധാന പുരോഹിതൻ ദേവാലയത്തിന്റെ താക്കോൽ ആകാശത്തിലേക്കെറിയുകയും ആ കീ തിരിച്ചു വരാതിരിക്കുകയും ചെയ്തു. സ്വർഗം അത് സ്വീകരിച്ചുവെന്നാണ് അതിന്റെയർത്ഥം. പിന്നീട് ഈശോ പത്രോസിനു സ്വർഗ്ഗത്തിന്റെ താക്കോൽ നിനക്കു തരുന്നുവെന്നു പറയുമ്പോൾ ആരും എന്താണ് ഈ താക്കോലെന്നു ചോദിക്കുന്നില്ല. കാരണം അവർക്കു ഈ പാരമ്പര്യം അറിയാമായിരുന്നു. അതുകൊണ്ടു തന്നെ സഭയുടെ അധികാരത്തെയും പൗരോഹിത്യത്തെയും ഇത് സൂചിപ്പിക്കുന്നു.

വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ തിരുശേഷിപ്പ് വണക്കത്തിനായി തുറന്നു.

ഒക്‌ടോബർ 2-ന് ആരംഭിച്ച “ സഭ; കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും” എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ആരംഭിച്ച ബിഷപ്പുമാരുടെ സിനഡിൻ്റെ 16-ാമത് ഓർഡിനറി ജനറൽ അസംബ്ലി ഒക്ടോബർ 27 ഞായറാഴ്ച സമാപിച്ചു. 300-ലധികം വൈദികരും ബിഷപ്പുമാരും 70 കർദ്ദിനാൾമാരും ഒമ്പത് പാത്രിയാർക്കീസും കേന്ദ്ര അൾത്താരയ്ക്ക് മുകളിൽ അടുത്തിടെ പുനഃസ്ഥാപിച്ച ബാൽഡാച്ചിനോയുടെ മേലാപ്പിന് കീഴിൽ സിനഡിൻ്റെ സമാപന കുർബാനയിൽ പങ്കെടുത്തു. കുർബാന അവസാനിച്ചപ്പോൾ, ഫ്രാൻസിസ് മാർപാപ്പ, വിശുദ്ധ പത്രോസിൻ്റെ കസേരയുടെ തിരുശേഷിപ്പ് വണക്കത്തിനു തുടക്കം കുറിച്ചു. മാർപ്പാപ്പയുടെ ആധികാരികതയെ സൂചിപ്പിക്കുന്നതാണ് […]

വിശുദ്ധ പത്രോസിന്റെ അൾത്താരയുടെ മേലാപ്പിന്റെ നവീകരണം പൂർത്തിയായി

1624-ൽ പോപ്പ് അർബൻ എട്ടാമൻ, ബർണിനിയെ വിശുദ്ധ പത്രോസ് അപ്പോസ്തലൻ്റെ ശവകുടീരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന അൾത്താരയ്ക്ക് മുകളിൽ മേലാപ്പ് രൂപകൽപ്പന ചെയ്യാനും, നിർമ്മിക്കാനും ചുമതലപ്പെടുത്തി. അദ്ദേഹം, ഫ്രാൻസെസ്കോ ബോറോമിനിയുടെ സഹായത്തോടെ ഒമ്പത് വർഷമെടുത്തു നിർമ്മാണം പൂർത്തിയാക്കി. പൊടിപടനങ്ങളും, കാലാവസ്ഥ പ്രശനങ്ങളും കാരണം വർഷങ്ങൾക്കുശേഷം അത് നവീകരിക്കേണ്ടത് ആവശ്യമായി വന്നു. ഒക്‌ടോബർ 27-ന് സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ സമാപന കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ അധ്യക്ഷത വഹിക്കുമ്പോൾ, പുനരുദ്ധാരണത്തിനുശേഷം ആദ്യമായി മേലാപ്പിൻ്റെ 400 വർഷം പഴക്കമുള്ള വെങ്കല നിരകൾ പൊതുജനങ്ങൾക്ക് […]

ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവ് നിർമ്മിച്ച ഗോവണി

ന്യൂ മെക്സിക്കോയിലെ സാന്താ ഫേയിലെ ലോറെറ്റോ ചാപ്പൽ മരപ്പണിയുടെ അസാധാരണമായ ഒരു സൃഷ്ടിയാണ്. ന്യൂ മെക്സിക്കോയിലെ സാൻ്റാ ഫെയിലുള്ള ലോറെറ്റോ ചാപ്പലിൻ്റെ ഗോവണി നിർമാതാവിന്റെ വൈധിക്ത്യം കൊണ്ട് അറിയപ്പെടുന്ന ഒരു വാസ്തു സൃഷ്ടിയാണ്.ഒരു തരത്തിലുമുള്ള പില്ലറുകളും ഘടിപ്പിക്കാതെ ഈ ഗോവണിക്കു ഒറ്റയ്ക്ക് നിൽക്കാൻ കഴിയുമെന്നത് പലർക്കും ഒരു അത്ഭുതമായി മാറിയിരിക്കുന്നു. ആ അർത്ഥത്തിൽ ഇത് തീർച്ചയായും ഒരു വാസ്തുവിദ്യാ വിസ്മയമാണ്. 1852-ൽ, അന്നത്തെ സാൻ്റാഫെ ബിഷപ്പ് ജീൻ ബാപ്റ്റിസ്റ്റ് ലാമിയുടെ ഉത്തരവനുസരിച്ച്, ഔവർ ലേഡി ഓഫ് ലൈറ്റ് […]

രാജാവാക്കാൻ കൊണ്ടുപോകാൻ ശ്രമിക്കുന്നു ( യോഹ 6 , 15 )

യഹൂദ പാരമ്പര്യങ്ങളുടെ പൂർത്തീകരണമായി ജനസമൂഹം ഈശോയെ കാണുകയാണ്. കാനാൻ ദേശത്തിന്റെ അതിർവരമ്പുകൾ വരെ വർഷിക്കപ്പെട്ട മന്നാ വീണ്ടും നൽകപ്പെടുക മിശിഹായുടെ ആഗമനത്തിൽ ആണെന്ന വിചാരധാര യഹൂദദേശത്ത് പാരമ്പര്യമായി നിലനിന്നിരുന്നു. അപ്പത്തിന്റെ വർദ്ധനവിലും സമൃദ്ധിയിലും ആകൃഷ്ടരായ യഹൂദജനം അവനെ രാജാവാക്കാൻ തുനിഞ്ഞിറങ്ങിയതിന്റെ പിന്നാമ്പുറത്ത് ഈ ഒരു ദർശനമുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായം ഒന്നു മുതൽ 15 വരെയുള്ള തിരുവചനങ്ങളിൽ നിലനിൽക്കുന്ന കുർബാന ദർശനങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തുന്നു. അതൊരു അപ്പം വർദ്ധിപ്പിക്കലല്ല മറിച്ച് ഒരു ബലിയർപ്പണമാണെന്ന സത്യം […]

പന്ത്രണ്ടു കുട്ടകൾ നിറയെ ശേഖരിക്കുന്ന അപ്പം ( യോഹ 6 , 12 )

പന്ത്രണ്ടു കുട്ടകൾ നിറയെ ശേഖരിക്കുന്ന അപ്പം, തൃപ്തി നൽകുന്ന അപ്പമായി തന്നെ തന്നെ ക്രിസ്തു അവതരിക്കുന്നുവെന്നതിന്റെ ഭാഗമാണ്. പന്ത്രണ്ടു ഗോത്രങ്ങളുടെ സമൃദ്ധിയുടെ തുടർച്ചയായും, ശിഷ്യ സമൂഹത്തിലൂടെ രൂപപ്പെടുന്ന സഭാ സമൂഹത്തിനുള്ള ക്രിസ്തുവിന്റെ കരുതലും, നീക്കിയിരുപ്പുമായി മനസ്സിലാക്കാവുന്നതുമാണ്.

അഞ്ചു ബാർലിയപ്പം ( 6 ,9 )

ബാർലിയപ്പം സാധാരണക്കാരന്റെ കരങ്ങളിലുള്ള ഭക്ഷണത്തിലേക്കുള്ള ദൈവത്തിന്റെ എത്തിനോട്ടം ആണ് ( യോഹ 6 , 9 ). അപ്പവും മീനും പ്രതീകാത്മക അവതരണം തന്നെയാണ്. ഭക്ഷണവിതരണത്തിനുള്ള ക്രമീകരണത്തിൽ മുൻകൈയെടുക്കുന്ന ക്രിസ്തു ‘എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ’ എന്ന് കുരിശിൽ പ്രഖ്യാപിച്ച ഓർമ്മപ്പെടുത്തൽ ആയി മാറുകയാണ്. ഫിലിപ്പോസിനോട് കർത്താവ് ചോദിക്കുന്ന ചോദ്യം, മോശ ദൈവത്തോട് ചോദിക്കുന്നതിന്റെ ഒരു ആവർത്തനം തന്നെയാണ്. ഈ ജനത്തിന് ഭക്ഷിക്കാനുള്ള മാംസം എവിടെ നിന്ന് ലഭിക്കും ( സംഖ്യ 11 , 13 […]

യഹൂദരുടെ പെസഹാ തിരുന്നാൾ ( 6 ,4 )

‘യഹൂദരുടെ പെസഹാ തിരുന്നാൾ അടുത്തിരുന്നുവെന്ന’ ഓർമ്മപ്പെടുത്തലിലൂടെ സുവിശേഷകൻ വിശുദ്ധ കുർബാനയുടെ പഠനത്തിനു തുടക്കമിടുകയായിരുന്നു; സീനായി ഉടമ്പടി ഒരു മലമുകളിൽ ആയിരുന്നു, അതേപോലെ പുതിയ ഉടമ്പടിക്കായും മലമുകൾ തെരഞ്ഞെടുത്തത് കൂടുതൽ അർത്ഥപൂർണ്ണമാണ്.