December 23, 2024

വിശുദ്ധ കുർബാനയും സഭയും

ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ചാക്രിക ലേഖനമാണ് വിശുദ്ധ കുർബാനയും സഭയും വിശുദ്ധ കുർബാനയെക്കുറിച്ച് മനോഹരമായി രചിക്കപ്പെട്ട ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ചാക്രിക ലേഖനമാണ് വിശുദ്ധ കുർബാനയും സഭയും. 2003 ഏപ്രിൽ 17 -ന് പെസഹാ വ്യാഴാഴ്ചയാണ് ഇത് രചിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ലേഖനത്തിൽ വിശുദ്ധ കുർബാനയുടെ ശക്തിയെ സഭയ്ക്ക് പരിചയപ്പെടുത്താനുള്ള ശക്തമായ, നിരന്തരമായ ഒരു അഭിനിവേശമാണ് ഇതിന്റെ രചനയുടെ പിന്നിൽ എന്ന് വ്യക്തമാക്കുന്നുണ്ട്. ചരിത്രത്തിലൂടെയുള്ള സഭയുടെ പ്രയാണത്തിൽ അവൾക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വിലയേറിയ സ്വത്താണ്, വിശ്വാസികളുടെ […]

‘ഡൈസ് ഡൊമിനി’, ‘ഓൺ കീപ്പിങ് ഗോഡ്’സ് ഡേ ഹോളി’

‘ഡൈസ് ഡൊമിനി’, ‘ഓൺ കീപ്പിങ് ഗോഡ്’സ് ഡേ ഹോളി’ – കർത്താവിന്റെ ദിനം; വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കിയുള്ള അപ്പസ്തോലിക പ്രബോധനമാണ്. അഞ്ചു അധ്യായങ്ങളിലായി, ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഇതിലൂടെ വ്യക്തമാകുന്നു. ദൈവത്തിന്റെ ദിനത്തിൽ ആരംഭിച്ചു, ക്രിസ്തുവിന്റെ ദിവസത്തിലേക്ക്, സഭയുടെ ദിവസത്തിലേക്ക്, മനുഷ്യരുടെ ദിവസത്തിലേക്ക്, അവസാനം സമയത്തിന്റെ പൂർണ്ണതയിൽ ഈ ദിനം എത്തിനിൽക്കുന്നതായി അദ്ദേഹം പഠിപ്പിക്കുന്നു. ദൈവത്തിന്റെ വിശ്രമത്തെ ‘ചലനാത്മകമായ ഓർമ്മയായി’ പരിചയപ്പെടുത്തി ദൈവത്തിന്റെ രക്ഷാകര പ്രവർത്തികളെല്ലാം നല്ലതായി […]

സ്വർണ്ണ കുപ്പായവും, മേലങ്കിയും, ഊറാറയും അണിഞ്ഞു മാലാഖ കുർബാനയുമായി വന്നപ്പോൾ

ഈശോ നാഥനെ സ്വീകരിക്കാൻ അനുവാദം ഇല്ലായിരുന്നെങ്കിലും, രാവിലെ ധ്യാനം നടത്തി ദിവ്യകാരുണ്യം സ്വീകരിക്കാനായി  സ്നേഹവും ആഗ്രഹവും പരമകോടിയിൽ എത്തിയപ്പോൾ എൻ്റെ കട്ടിലിനരികിൽ ഒരു മാലാഖ ദിവ്യകാരുണ്യം തന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു;  ഇത് മാലാഖമാരുടെ കർത്താവ്,  ഞാൻ കർത്താവിനെ സ്വീകരിച്ചപ്പോൾ,  എൻ്റെ ആത്മാവ് ദൈവസ്നേഹത്തിലും, വിസ്മയത്തിലും ആഴ്ന്നു പോയി.  പിറ്റേദിവസം,  മാലാഖ എനിക്ക് ദിവ്യകാരുണ്യം കൊണ്ടുവരുമോ എന്നത് ഒരിക്കലും ഉറപ്പില്ലായിരുന്നെങ്കിലും, 13 ദിവസം ഇത് ആവർത്തിച്ചു. സെറാഫ് മാലാഖ വലിയ പ്രകാശത്താൽ വലയം ചെയ്യപ്പെട്ടിരുന്നു. ദൈവസ്നേഹവും ദൈവത്വവും അവനിൽ […]

അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ

12. വിശുദ്ധ ക്ലാര   വിശുദ്ധ ക്ലാര ഇറ്റലിയിൽ ജീവിച്ചിരുന്ന വ്യക്തിയും, വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആദ്യ ശിഷ്യയുമായിരുന്നു. ഒരു സമ്പന്ന കുടുംബാംഗമായ വിശുദ്ധ  കുരിശുയുദ്ധങ്ങളുടെ കാലത്താണ്  ജീവിച്ചിരുന്നത്.  1212 ഇരുപത് മാർച്ചിന്  പിതാവിന്റെ  ഭവനം വിട്ട് ഫ്രാൻസിസിന്റെ  നിർദേശപ്രകാരം പോർസ്യുങ്കലയിലേക്കു താമസം മാറുകയാണ്. പിതാവ് അവളെ  തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ദേവാലയത്തിലെ അൾത്താരയിൽ കരങ്ങൾ ചേർത്തവൾ നിന്നു. ഒത്തിരിയേറെ പ്രാശ്ചിത്തത്തിന്റെയും, പ്രാർത്ഥനയുടെയും  ജീവിതമാണ് വിശുദ്ധ ക്ലാര നയിച്ചിരുന്നത്.  വിശുദ്ധയുടെ  ചിത്രങ്ങളിൽ അധികം നമുക്ക് കാണാൻ കഴിയുന്നത് അവൾ […]

മാലാഖമാർ വിശുദ്ധ കുർബാന നൽകിയ വിശുദ്ധ

സഭയിലെ വേദപാരംഗതയാണ് വി. അമ്മ ത്രേസ്യാ; കാർമൽ സഭയുടെ നവീകരണത്തിനായി പരിശ്രമിച്ച വിശുദ്ധ, ദിവ്യകാരുണ്യത്തിന്റെ സ്നേഹിതയായിരുന്നു.  അവളെ പലപ്പോഴും വി. കുർബാന സ്വീകരണത്തിനു ശേഷം, സഹസന്യാസിനിമാര് എടുത്തുകൊണ്ടുപോയിരുന്നു.  അവളുടെ രോഗ പീഡകളിൽ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നപ്പോഴും, ആത്മീയ പരാവശ്യങ്ങളിലും,  മാലാഖമാർ വിശുദ്ധ കുർബാന കൊടുത്തിരുന്നതായി ആത്മകഥയിൽ വായിക്കാനായി കഴിയും.

അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ

9. വിശുദ്ധ ജമ്മ ഗൽഗാനി വിശുദ്ധ ജമ്മ ഗൽഗാനി; സഹനത്തിന്റെ പുത്രി എന്നാണ് വിശുദ്ധയെ  ഏവരും വിശേഷിപ്പിച്ചിരുന്നത്. അത്രമാത്രം, ഈശോയുടെ കുരിശു മരണത്തോട് ഐക്യപ്പെട്ടു ജീവിക്കാൻ അവൾക്കു കഴിഞ്ഞിരുന്നു. 1878 മാർച്ച് 12 -നു ഇറ്റലിയിലെ ലൂക്കാ എന്ന പട്ടണത്തിൽ അവൾ ജനിച്ചു. ചെറുപ്പത്തിൽ തന്നെ ആത്മീയ ജീവിതത്തോട് ഒത്തിരി സ്നേഹം കാണിച്ചിരുന്ന വിശുദ്ധയാണ് ജമ്മ ഗൽഗാനി. ആദ്യകുർബാന സ്വീകരണത്തിനു ശേഷം തന്റെ സഹപാഠിയോട് കൊച്ചു ജമ്മ ചോദിച്ചു ‘എന്റെ  ഹൃദയം കത്തിയെരിയുകയാണ്. നിനക്കും അത് അനുഭവപ്പെടുന്നുണ്ടോ?’ […]

അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ

8. വിശുദ്ധ അൽഫോൻസ് ലിഗോരി വിശുദ്ധ കുർബാനയുടെയും, പരിശുദ്ധ അമ്മയുടെയും, പൗരോഹിത്യത്തിന്റെയും വലിയൊരു സ്നേഹിതനും വിശുദ്ധനും മധ്യസ്ഥനുമാണ് വിശുദ്ധ അൽഫോൻസ് ലിഗോരി പുണ്യാളൻ. വിശുദ്ധ ബലിയർപ്പണത്തോട് അതിയായ സ്നേഹമുള്ള, ദിവ്യകാരുണ്യത്തെ സ്നേഹിച്ച, വിശുദ്ധ അൽഫോൻസിന് അദ്ദേഹത്തിൻ്റെ രോഗാവസ്ഥയിൽ ഒരു മാലാഖ ദിവ്യകാരുണ്യം കൊടുത്തതായി ജീവചരിത്രത്തിൽ വായിക്കാൻ കഴിയും.

അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ

7. വി. പാദ്രേപിയോ വി. പാദ്രേപിയോ പറയുമായിരുന്നു, സൂര്യനുദിക്കാത്ത ഒരു ദിവസത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പറ്റും. എന്നാൽ, വിശുദ്ധ ബലിയർപ്പണമില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് എനിക്ക് സ്വപ്നം പോലും കാണാനായിട്ട് സാധിക്കില്ല.  വിശുദ്ധ ബലിയർപ്പണത്തെ സ്നേഹിച്ച,  വിശുദ്ധ ബലിയർപ്പണത്തിൽ നിന്ന് ശക്തി സ്വീകരിച്ച ഒരു വ്യക്തിയാണ് വി. പാദ്രേപിയോ.  അദ്ദേഹത്തിന് പലപ്പോഴും, ഈശോയും, മാലാഖമാരും വിശുദ്ധ ബലിയർപ്പണം നടത്താൻ കഴിയാത്ത വിധത്തിലുള്ള രോഗാവസ്ഥയിൽ, ദിവ്യകാരുണ്യം കൊടുത്തതായി വായിക്കാൻ സാധിക്കും.

അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ

1. ഈജിപ്തിലെ മറിയം ഒത്തിരിയേറെ തിന്മകളിലൂടെ സഞ്ചരിച്ച ഈജിപ്തിലെ മറിയം, മരുഭൂമിയിലേക്ക് പിൻവാങ്ങി അവരുടെ പാപത്തിന് പരിഹാരം ചെയ്താണ് ശിഷ്ടകാലം ജീവിച്ചത്. ഇങ്ങനെ ഒരു സന്ദർഭത്തിൽ, അവളുടെ മരണം അടുത്തു കഴിഞ്ഞപ്പോൾ അത്ഭുതകരമായി സോസിമസ്; എന്ന് പേരായ ഒരു വൈദികൻ അവൾ ദിവ്യകാരുണ്യം സ്വീകരിക്കാൻ ആഗ്രഹിച്ചപ്പോൾ, മരുഭൂമിയിൽ ചെന്ന് അവൾക്ക് വി.കുർബാന നൽകുകയും; തുടർന്ന് അവൾ മരണമടയുകയും ചെയ്തതായി നമുക്ക് വിശുദ്ധ മറിയത്തിന്റെ ജീവിതത്തിൽ കാണാൻ കഴിയും. A.D. 344ൽ ജനിച്ച മേരി പന്ത്രണ്ടു വയസ്സുള്ളപ്പോൾ അലെക്‌സാൻഡ്രിയയിലെത്തി […]

അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ

2. വിശുദ്ധ ജെറാർഡ് മജല്ല വിശുദ്ധ ജെറാർഡ് മജല്ല ഇറ്റലിയിലെ മുൺറോയിൽ ഏപ്രിൽ 20, 1726 -ൽ ജനിച്ചു. ദിവ്യകാരുണ്യത്തിന്റെ വലിയ ഭക്തനായിരുന്നു വിശുദ്ധ ജെറാർഡ് മജെല്ല.  വളരെ പൊക്കം കുറഞ്ഞ വ്യക്തിയായ വിശുദ്ധൻ, വൈദികൻ ദിവ്യകാരുണ്യവുമായി വരുമ്പോൾ പൊക്കക്കുറവ് കാരണം അവഗണിച്ച് വിശുദ്ധ കുർബാന തരാതെ നടന്നുപോയപ്പോൾ വേദന കൊണ്ട് കണ്ണീരണിഞ്ഞിരുന്നു. അഞ്ചു വയസ്സു മുതൽ, പരിശുദ്ധ അമ്മയുടെ തീർത്ഥാടന ദേവാലയത്തിൽ പോവുക പതിവായിരുന്നു; ഒരിക്കൽ വിശുദ്ധന്റെ  സഹോദരിയുടെ കുഞ്ഞ് ജെറാർഡിനെ പിന്തുടരുകയും ദേവാലയത്തിൽ മറഞ്ഞിരുന്നപ്പോൾ, […]