വെളിപാട് ഗ്രന്ഥം; വിശുദ്ധ ബലിയർപ്പണത്തിന്റെ വെളിപ്പെടുത്തലാണ്
മനുഷ്യ ചരിത്രത്തിലെ ദൈവത്തിന്റെ ഇടപെടലും വിധി പ്രസ്താവവും സൂചിപ്പിക്കാൻ പഴയനിയമത്തിൽ ആവർത്തിച്ചിരിക്കുന്ന പ്രയോഗമാണ് ‘കർത്താവിന്റെ ദിനം.’ പുതിയ നിയമ കാലഘട്ടത്തിൽ ക്രിസ്ത്യാനികളുടെ ഞായറാഴ്ച ആചരണവുമായി ബന്ധപ്പെട്ടാണ് ഈ പദം ആദ്യ നൂറ്റാണ്ടുകളിൽ ആവർത്തിക്കപ്പെട്ടിരുന്നത്. ആദിമസഭ ഞായറാഴ്ചകളിൽ ഒരുമിച്ചു കൂടി യേശുവിന്റെ കുരിശുമരണോത്ഥാനങ്ങൾ അനുസ്മരിക്കുന്ന അപ്പം മുറിക്കൽ ശുശ്രൂഷ ആചരിച്ചിരുന്നു. സാബത്തുദിനാചരണം, യഹൂദ ജനത്തിന്റെ പ്രത്യേകതയായിരുന്നതുപോലെ, ഞായറാഴ്ചയിലെ അപ്പം മുറിക്കൽ ശുശ്രൂഷ ക്രൈസ്തവ സമൂഹത്തിന്റെ മുഖ മുദ്രയായി മാറി. ആദിമ സഭയിലെ അപ്പം മുറിക്കൽ ശുശ്രൂഷയെ സൂചിപ്പിക്കാനാണ് പൗലോസ് […]




























































































































































































































































































































































