ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ദിവ്യകാരുണ്യ അത്ഭുതത്തിൽ വിശുദ്ധ ബലിയർപ്പണ മധ്യേ തിരുവോസ്തിയിൽ ഈശോ ശിശുവായി കാണപ്പെട്ടു.
കത്തോലിക്ക സഭയിൽ ആദ്യം രേഖപ്പെടുത്തിയ ദിവ്യകാരുണ്യ അത്ഭുതമാണ് ഈജിപ്തിലെ ഷെനെ മരുഭൂമിയിൽ മൂന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ നടന്ന അത്ഭുതം. ഈ അത്ഭുതത്തെ കുറിച്ചുള്ള രേഖകൾ നമുക്ക് ലഭിക്കുന്നത് മരുഭൂമിയിലെ താപസ പിതാവായ അന്തോണിക്ക് ശേഷം ഈജിപ്തിലെ മരുഭൂമിയിൽ ജീവിച്ചിരുന്ന ‘മരുഭൂമിയിലെ പിതാക്കന്മാരുടെ’ സൂക്തങ്ങളിൽ നിന്നാണ്. ക്രിസ്തുമതത്തിന്റെ ആദ്യ ശതകങ്ങളിലാണ് ദിവ്യകാരുണ്യ അത്ഭുതം നടന്നതെന്നാണ് ഈ സൂക്തങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ ഒരു സന്ന്യാസി സഹ സന്ന്യാസിമാരോട് പറഞ്ഞു, നാം എന്നും സ്വീകരിക്കുന്ന ഈ അപ്പം യഥാർത്ഥത്തിൽ […]




































































































































































































































































































































































