ദിവ്യകാരുണ്യം സ്വീകരിച്ചു രക്തസാക്ഷ്യത്തിലേക്കു നടന്നു നീങ്ങിയ വൈദികരും, വൈദികാർഥികളും
സ്പെയിനിലെ ബാർസലോണ നഗരത്തിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെ വടക്ക് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ബർ ബാസേട്ര. അവിടെയുണ്ടായിരുന്ന ക്ലരീഷ്യൻ സഭാംഗങ്ങളായ ഒൻപതു വൈദികരും 37 സെമിനാരി വിദ്യാർത്ഥികളും അഞ്ചു തുണ സഹോദരങ്ങളും 1936 ഓഗസ്റ്റ് മാസം രക്തസാക്ഷിത്വം വഹിച്ചു. ജൂലൈ 20ന് വിപ്ലവകാരികളായ 60 പേർ ക്ലരീഷ്യൻ ഭവനത്തിലേക്ക് ഇരച്ചു കയറി. അവർ ആശ്രമത്തിന്റെ എല്ലാ മുറികളും പരിശോധിച്ചു. അവരെയെല്ലാം, പല ഗണങ്ങളായി നിർത്തി. ഇതിനിടെ ഫാദർ ലൂയിസ് മാസ്റ്റർ ചാപ്പലിൽ കയറി വിശുദ്ധ […]




































































































































































































































































































































































