വിശുദ്ധ ബലിയർപ്പണത്തിൽ സംഭവിച്ചത്
സന്യാസിയായ പോൾ വിശുദ്ധ ജീവിതം നയിച്ചിരുന്ന ഒരാളായിരുന്നു. അന്യരുടെ ഹൃദയഗതങ്ങൾ ഗ്രഹിക്കാനുള്ള വരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഞായറാഴ്ചകളിൽ സന്യാസിമാർ പരിശുദ്ധ കുർബാനയ്ക്ക് വരുമ്പോൾ പോൾ വാതിൽക്കൽ നിൽക്കുക പതിവായിരുന്നു. അതിൻ്റെ ഉദ്ദേശം ഏതെങ്കിലും സന്യാസിയുടെ ഉള്ളിൽ പാപം ഉണ്ടെങ്കിൽ, അത് ഹൃദയം കൊണ്ട് അറിഞ്ഞ് ആ സഹോദരനെ സ്വകാര്യമായി വിളിച്ച് അനുതപിക്കാൻ പ്രേരിപ്പിക്കാൻ വേണ്ടിയായിരുന്നു. ഒരിക്കൽ അദ്ദേഹം ഇപ്രകാരം ദേവാലയ വാതിൽക്കൽ നിൽക്കുമ്പോൾ ഒരു വ്യക്തി കുർബാനയ്ക്കായി വരുന്നതു കണ്ടു. അയാളുടെ രൂപഭാവങ്ങൾ ഇരുണ്ടതായി കാണപ്പെട്ടു. ഇരുവശങ്ങളിലും […]




























































































































































































































































































































































