ദിവ്യബലി എന്തെന്ന് വിവരിച്ചു തരാമോ!!
വിശുദ്ധ പാദ്രേ പിയോയോട് ഒരാൾ ചോദിച്ചു, ദിവ്യബലി എന്തെന്ന് വിവരിച്ചു തരാമോ? അദ്ദേഹം ഉത്തരം പറഞ്ഞു. ഞാൻ അതിനെ എങ്ങനെ വിവരിക്കും!! യേശുവിനെ പോലെ തന്നെ വിശുദ്ധ കുർബാനയും അനന്തമാണ്. ഒരു മാലാഖയോട് ചോദിച്ച് നോക്കൂ!! കുർബാന എന്നാൽ എന്തെന്ന് അയാളും നിശ്ചയമായി മറുപടി പറയും. അത് എന്താണെന്ന് എനിക്കറിയാം… അത് എന്തിനുവേണ്ടി അർപ്പിക്കുന്നു എന്ന് എനിക്കറിയാം… എന്നാലും അതിൻ്റെ മൂല്യം എത്രയെന്ന് എനിക്കറിഞ്ഞുകൂടാ!!