വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പ്രേക്ഷിത തീക്ഷ്ണതയുടെ പ്രചോദനമായി മാറിയ ദിവ്യകാരുണ്യ അത്ഭുതം
പോർച്ചുഗൽ രാജാവ് അൽഫോൻസോ നാലാമൻ രാജാവ് 1346 ഫെബ്രുവരി 16 -നു പുറത്തിറക്കിയ എഴുത്തിൽ നിന്നാണ് ഈ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് നമുക്ക് അറിയാൻ സാധിക്കുക. വിശുദ്ധ ബലിയർപ്പണ മധ്യേ സ്വീകരിച്ച തിരുവോസ്തി ഒരു സ്ത്രീ ഭർത്താവിനെതിരെ ദുർകർമ്മങ്ങൾ ചെയ്യാൻ എടുക്കുകയും, വഴിമധ്യേ ദിവ്യകാരുണ്യത്തിൽ നിന്നും തിരുരക്തം ഒഴുകുകയും തുടർന്ന് ഭയന്ന് അലമാരയിൽ പൂട്ടിയപ്പോൾ തിരുവോസ്തിയിൽ നിന്നും പ്രകാശം ഒഴുകിയിറങ്ങുകയും ചെയ്തു. ഇടവക വികാരിയെ അറിയിച്ചപ്പോൾ അദ്ദേഹം വിശുദ്ധ സ്റ്റീഫന്റെ നാമത്തിലുള്ള പള്ളിയിൽ ഒരു മെഴുകു പേടകത്തിൽ ഇത് പ്രതിഷ്ഠിച്ചു. ഈ അത്ഭുത തിരുവോസ്തിയെ വണങ്ങിയാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യർ തന്റെ ഭാരത സന്ദർശനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ ആശ്രമ ദേവാലയത്തിന്റെ സമീപമായിരുന്നു; വിശുദ്ധ സ്റ്റീഫന്റെ ദേവാലയം. 775 വർഷങ്ങൾക്കു ശേഷവും തിരുവോസ്തി മാറ്റമില്ലാതെ തുടരുന്നു.